താൾ:Gadyamalika vol-3 1924.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാംപ്രകണം- സുഖസ്വപനമാർഗ്ഗം

                                      സുഖസ്വപ്നമാർഗ്ഗം
   നമ്മുടെ  ജീവകാലത്തിലെ   പ്രധാനഭാഗം    ഉറക്കമായിക്കഴിയുന്നു.  ഉറക്കത്തിൽ   ചിലപ്പോൾ  രസകരവും, ചിലപ്പോൾ   നീരസം   ജനിപ്പിക്കുന്നതും, എന്നുമാത്രമല്ല,  ഭയങ്കരവും   വ്യസനകരവുമായ   സ്വപ്നങ്ങൾ   ഉണ്ടാകുന്നുണ്ട്.   സ്വപനത്തിൽ    അനുഭവിക്കുന്നത്   ഒരു 

തോന്നൽ മാത്രമാണെങ്കിലും, ജാഗ്രൽ സ്വപ്നങ്ങളിൽ അനുഭവിക്കുന്ന സന്തോഷം സന്തോഷവും,സന്താപം സന്താപവും തന്നെ. അതുകൊണ്ടു സുഖസ്വപ്നത്തെ അംഗീകരിപ്പാനും ദുഖജനകമായതിനെ നിരാകരിപ്പാനുമുള്ള മാർഗ്ഗം ആലോചിക്കുന്നതു അനുചിതമായിരിക്കയില്ല. സ്വപനം കാണാതെ ഉറങ്ങുന്നത് ഉത്തമപക്ഷം തന്നെ. സ്വപനം ഉണ്ടാകുന്നതായാൽ സുഖസ്വപനമായിരിക്കുന്നതാണ് ഭേദം. സന്തോഷപ്രിയന്മാരായ മനുഷ്യജീവികൾക്കു സുഖസ്വപ്നപരമാനന്ദം അനുഭവിക്കുന്നതും ഒരു സന്തോഷം തന്നെയാണല്ലൊ.

           സുഖസ്വപ്നത്തിലുള്ള  ഒന്നമാത്തെ   വഴി  ക്രമമായ  വ്യായാമംകൊണ്ടും  മിതമായ  ഭക്ഷണംകൊണ്ടും   കായബലത്തെ പരിപാലിക്കുകയാകുന്നു.  എന്തെന്നാൽ, ബലഹീനന്മാരുടെ വിചാരശക്തി   ഇടറിപോകുന്നതുകൊണ്ടു്   ചിലപ്പോൾ നിന്ദ്യങ്ങളും  പലപ്പോഴും

ഭയങ്കരങ്ങളുമായ ദുസ്സ്വപ്നങ്ങൾ അവർക്കു കാണുവാനിടയുണ്ടു്. ശരീരായാസം ചെയ്യുന്നതു ഭക്ഷണത്തിനു മുമ്പായിരിക്കണം. ഭക്ഷണം കഴിഞ്ഞ ഉടനെ ഒരിക്കലും വ്യായാമം ചെയ്യരുതു്. ഊണിനുമുമ്പു ചെയ്യുന്നവ്യായാമം ദഹനശക്തിയെ വർദ്ധിപ്പിക്കുകയും മറ്റുവിധം ചെയ്യുന്നതുകൊണ്ടു വിപരീതഫലത്തെ ഉണ്ടാക്കുകയും ചെയ്യുന്നു. അത്താഴം കഴിഞ്ഞ ഉടനെ അതിയായി അദ്ധ്വനിക്കുന്നതു് ആർക്കും നല്ലതല്ല. അരവയറത്താഴം എന്നപഴമൊഴി വളരെ സാരത്തോടുകൂടിയാതാകുന്നു. ആയമിട്ട് അത്താഴം കഴിക്കുന്നവർക്കു വേണ്ട മാതിരിയിലുള്ള ദഹനശക്തി ക്ഷണത്തിൽ ഉണ്ടാകുന്നു ദേഹത്തിന്നു ലഘുത്വവും സ്വഭാവത്തിന്നു പ്രസന്നതയും തോന്നുന്നു ജീവിതസാരസർവസ്വമായ ശരീരത്തിലെ സകല യന്ത്രപ്പണിത്തരങ്ങളും യഥാക്രമം ചേഷ്ടിക്കുന്നു ഇതാണ് ആ ചൊല്ലുകൊണ്ടു വന്നുകൂടുന്ന അർത്ഥം. ക്രമമായ വ്യായാമം ചെയ്തതിന്നു ശേഷം മിതഭോജനം കഴിക്കുന്നവന്നു നിദ്രാദേവി താനെ പ്രത്യക്ഷമായി വന്നു രാത്രിസമയം നിർബാധമാക്കിത്തീർക്കാതിരിക്കയില്ല. നേരേമറിച്ച് ചാക്യാർ പറയുന്നതുപോലെ ആകണം മാത്രമല്ല, രണ്ടുമൂന്നു പതനങ്ങളും കൂടി കയറി നിൽക്കുന്നതുവരെ തീൻപണ്ടങ്ങളെ ഉള്ളിൽ കത്തിനിറച്ചു് ഉറങ്ങാൻ കിടക്കുന്ന ഒരു ബുഭൂക്ഷുവിന്നുണ്ടാകുന്ന ദുസ്സ്വപ്നങ്ങളുടെ ഭയങ്കരത്വം അവാച്യമാകുന്നു. അയാൾ കുത്തനെഉള്ള കൊടുമുടിയിൽ നിന്ന് ഉരുണ്ടുവീഴുന്നുവെന്നോ, കാട്ടുമൃഗങ്ങളോ

കൊലപാതകികളോ, പിശാചുക്കളോ നേരിട്ടുവരുന്നുവെന്നോ വിചാരിച്ചു പ്രാണവേദനകൊണ്ടു നിലവിളിക്കൂട്ടുന്നു. അദ്ധ്വാനവും ആഹാരവും തമ്മിൽ സംബന്ധമുള്ളതുകൊണ്ടു് ഒന്നിന്റെ ഏറ്റ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/194&oldid=159759" എന്ന താളിൽനിന്ന് ശേഖരിച്ചത്