താൾ:Gadyamalika vol-3 1924.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക- മൂന്നാംഭാഗം

വിവാഹകർമ്മത്തിന്റെ ഗൗരവം ആ കർമ്മം സംബന്ധിച്ച ഈശ്വ ര പ്രാർത്ഥന മുതലായ വിധികൾഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹബ ന്ധത്തിന്റെ അഗാധത, എന്നിതുകൾ പരിശുദ്ധങ്ങളായിട്ടാണല്ലോ നമ്മുടെ

സമുദായത്തിലും നമുക്കു പരിചയമുള്ള അന്യസമുദായങ്ങളിലും ഗ

ണിക്കപ്പെട്ടിര്ക്കുന്നത്.ഒരുവന്റെ ആയുസ്സിൽ സംഭവിക്കാവുന്ന ചില സംഗതികളിൽ ഒന്നായിട്ടുതന്നെയാണ് എല്ലാ പരിഷ്കൃതന്മാരും വി വാഹകർമ്മത്തെ ആചരിച്ചുപോരുന്നത് എന്നുള്ളതിനു സംശയമില്ല.സ്ത്രീ പു രുഷന്മരെ ഭാര്യാഭർത്താക്കന്മാരായി ഘടിപ്പിക്കുന്നതിനു വൈദികന്മാരും പുരോ ഹിതന്മാരും ഒക്കെ ആവിശ്യമാണെന്നു വച്ചിരിക്കുന്നതിൽ നിന്നുതന്നെ പരി ഷ്കൃതസമുദായങ്ങൾ ഈ കർമ്മത്തെ എത്രയും ഗൗരവാവഹമായിട്ടാകുന്നു സങ്കൽപ്പിച്ചിരിക്കുന്നത് എന്നു തെളിവാകുന്നുണ്ട്. എന്നാൽ ഏതൊരു അവ സ്ഥയിൽ ഇരിക്കുന്ന സമുദായവും ഈ കർമ്മത്തെ ഇങ്ങനെ ഒരു വലിയ സം ഗതിയായി ഗണിക്കുന്നുണ്ടെന്നു ആരെങ്കിലും ഭ്രമിച്ചു പോകരുത്.അനേകം അ പരിഷ്ക‌‌‌‌‌തസമുദായങ്ങൾ വിവാഹകർമ്മത്തെ അനുഷ്ഠിക്കുന്നത് നാം സ്വ പ്നംകൂടെ കാണുകയില്ലാത്ത ഓരോ സമ്പ്രദായങ്ങളിലാണ്. ചില ദുഷ്ടാന്ത ങ്ങൾ പറയട്ടെ.

                           മദ്രാസ് സംസ്ഥാനത്തിനു വടക്കു ഭാഗത്തിൽ കടക്കുന്ന ഒറീസ്സാ രാ

ജ്യത്തിൽ കൊണ്ടന്മാർ എന്നൊരു കൂട്ടം ജനങ്ങളുണ്ട്.അവരുടെ ഒരു വി വാഹരീതിയെ കാംബ് ബൽ എന്ന ആഗംലസേനാനി ഒരിക്കൽ കാണുവാൻ സംഗതിയായി അദ്ദേഹം കുതിരപ്പുരത്തു ഒരു സവാരി പോകയായിരുന്നു.വ ഴിമദ്ധ്യേ ഒരു സ്ഥലത്തിൽ ഒരു ആൾക്കൂട്ടവും ബഹളവും കണ്ടതിനാൽ വല്ല കൊലപാതകമോ മറ്റോ ആയിരിക്കുമെന്നു സംശയിച്ച് അദ്ദേഹം അവിടെ എത്തി.പട്ടിൽപ്പൊതി‍‍ഞ്ഞ ഒരു ചുമട് എടുത്തുകൊണ്ട് ഒരു ചെറുപ്പക്കാരൻ നില്പുണ്ട്.അവന്റെ സഹായികളായി ഒരു ഇരുപത്ത‍ഞ്ച് ആളുകൾ അ ടുത്തും നിൽക്കുന്നു.ചെറുപ്പക്കാരായ ചില സ്ത്രീകൾ ദൂരത്തിൽനിന്നു ഇവരെ കല്ലു കൾകൊണ്ടും കമ്പുകൾകൊണ്ടും എറിയുകയും നിലവിളിക്കുകയും ചെയ്യുന്നു. ഇതൊക്കെയും എന്തിനാണെന്നു അടുത്തുനിന്ന ചിലരോടു ചോദിച്ചപ്പോഴല്ലേ കാര്യം വെളിക്കുവന്നത്.ആ ചെറുപ്പക്കാരൻ വഹിച്ചിരുന്നത് ഒരു സ്ത്രീയെയാ ണ്.അവൻ അവളെ ആ നാട്ടുനടപ്പനുസരിച്ച് കല്ല്യാണം കഴിക്കുകയായിരു ന്നു.ദൂരത്തിൽനിന്നു ബഹളംകൂട്ടിയ സ്ത്രീകൾ വധുവിന്റെ ഇഷ്ടകളാണ്. കന്യകയെ അപഹരണം ചെയ്യുന്നതുപോലെ ഭർത്താവും ഈ ആപത്തിൽനി ന്നും അവളെ രക്ഷിപ്പാൻ കഴിയുന്ന പ്രയത്നം ഒക്കെയും ചെയ്യുന്നതുപോലെ കന്യകയുചടെ ബന്ധുക്കളും നടിക്കണമെന്നുള്ളതാണ് ആ ദിക്കുകാരുടെ ഇട യിൽ വിവാഹകർമ്മത്തിന്റെ സുമ്പ്രദായം.സ്ത്രീയെ വഹിച്ചുംകൊണ്ടു പുരു ഷൻ തന്റെ ഗൃഹത്തിൽ എത്തുന്നതുവരേയും കുറേ സ്ത്രീകൾ ഇങ്ങനെ വിരോ

ധഭാവം നടിച്ചു പുരുഷന്മാരെ അനുഗമക്കണമന്നാണ് ഏർപ്പാട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/187&oldid=159752" എന്ന താളിൽനിന്ന് ശേഖരിച്ചത്