താൾ:Gadyamalika vol-3 1924.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക-മൂന്നാംഭാഗം

ണ്ടാവാൻ കാരണം, അയാളെ ആദ്യം കണ്ടപ്പോൾ തന്നെ നമ്മുടെ കണ്ണുകൾ വഴിയായി അയാളുടെ ആകൃതിവേഷത്തിന്റെ ചില പ്രഭേദങ്ങളോട് കൂടിയ വണ്ണം പൊക്കം നിറം മുതലായവയേയൊ, കണ്ണ്, മൂക്ക്, കയ്യ്, കാ ല് മുതലായ അവയവങ്ങളുടെ സംസ്ഥാനഭേദത്തെയൊ, സന്തോഷം, ദ്വേഷ്യം

മുതലായ മനോവികാരങ്ങളിൽ പ്രദർശിപ്പിക്കുന്ന മുഖവികാരഭേദങ്ങളേയൊ
കുറിച്ച് അതിസൂക്ഷമങ്ങളായ പലേ സംജ്ഞാഭേദങ്ങളും നമ്മുടെ മനസ്സിൽ 

ദൃഢമായി പതിഞ്ഞിട്ടുള്ളതാകുന്നു.

          എന്നാൽ ആ മനുഷ്യനെത്തന്നെ മറ്റൊരവസരത്തിൽ മുഖമൊഴി

കെ ശരീരത്തിന്റെ മറ്റു സകല ഭാഗങ്ങളും കണ്ടാലും തീരെ അറിയുന്നില്ല.

ഈ അറിവുകേടിനുള്ള കാരണം എന്താകുന്നു? അയാളെ കണ്ടപ്പോഴൊക്കെ 

യും അയാളുടെ മുഖത്തെ മാത്രമേ മനസ്സിരുത്തി നോക്കി സൂക്ഷ്മം ഗ്രഹിച്ചിട്ടു ള്ളു. ശരീരത്തിന്റെ മറ്റുള്ള ഭാഗങ്ങളെ എല്ലാം കണ്ടിട്ടെന്നു പറവാൻ മാത്രമല്ലാതെ മനസ്സിരുത്തി നോക്കി സൂക്ഷ്മസ്ഥിതി അറിഞ്ഞിട്ടില്ല എന്നുള്ള തുതന്നെ. (ഇതാണ് 'മുഖപരിച്യം' എന്നു പറയുന്നത്. ചത്തവനെ അറി യാതിരിപ്പാൻ വേണ്ടി കൊലപാതകികൾ മൃതശരീരത്തിന്റെ തല വെട്ടിക്കൊ ണ്ടുപോകുന്നത് പ്രസിദ്ധമാണല്ലോ.)

       ഇത്രതന്നെയല്ല, ജീവികളിൽവെച്ച് മനുഷ്യരായ നാം നമ്മുടെ സ്വജാ

തീയരായ മറ്റു മനുഷ്യരെപ്പറ്റി അറിയുന്നതുപോലെ അത്ര സൂക്ഷ്മത്തിലും

വേഗത്തിലും എളുപ്പത്തിലും മറ്റ യാതൊന്നിനേയും അറിയുന്നില്ല. എങ്ങിനെ

യെന്നാൽ അനേകായിരം ജനങ്ങൾകൂടുന്ന കൊടുങ്ങല്ലൂർ ഭരണി, ആറാട്ടുപുഴെ പൂരം, വൈക്കത്തഷ്ടമി മുതലായ സ്ഥലങ്ങളിൽ വെച്ച് നാം മുമ്പിൽ കണ്ടിട്ടി ല്ലാത്ത ഒരു മനുഷ്യനെ യദൃച്ഛമായി കാണുകയും സാഭാഷണാദികളാൽ ത മ്മിൽ പരിചയിക്കുകയും ചെയ്ത് പിരിഞ്ഞതിനുശേ‍ഷം കുറേനാൾ കഴിഞ്ഞിട്ടു പിന്നെ ഒരിക്കൾ മറ്റൊരു സ്ഥലത്തുവെച്ച് അയാളെ കാണ്മാൻ സംഗത്തിവ ന്നാൽ ഉടനെ അന്യോന്യം യാതൊരു സാശയവും കൂടാതെ അറിയുന്നു.

        എന്നാൽ വാണിയംകുളം, പൊള്ളാച്ചി മുതലായ ഒരു ചന്തയിൽ നി

ന്ന് ഒരു കാളയെ വാങ്ങുവാനായി പ്രത്യേകം മനസ്സിരുത്തിനോക്കി അതിന്റെ ദേഹസ്ഥിതികളെക്കുറിച്ചും മറ്റും വളരെ നേരം സൂക്ഷനപരിശോധന ചെയ്ത റിഞ്ഞതിനുശേഷം വില ചേരായ്കയാൽ മടങ്ങിപ്പോന്നുവെന്നിരിക്കട്ടെ. പി ന്നെ ആ കാളയെത്തന്നെ വേറൊരവസരത്തിൽ അതുപോലെയുള്ള മറ്റൊരു ചന്തയിൽ വേച്ചൊ, അല്ലെങ്കിൽ നാം സവാരിക്കായി കയറിയ വണ്ടിക്കു പൂ ട്ടീട്ടൊ കാണ്മാനിടവന്നാൽ നമുകികതിനെ മറ്റുള്ള കാളകളിൽനിന്നു വേർതിരി ച്ചറിവാൻ തീരെ കഴിയുന്നില്ല. എങ്കിലും ആ കാളയെത്തന്നെ നാം ആദ്യം നോ ക്കിയ സമയം വാങ്ങി നമ്മുടെ വീട്ടിൽ കെട്ടി രക്ഷിച്ചു കുറച്ചുകാലം നാം ത ന്നെ അതിനെ പെരുമാറികികൊണ്ടിരിക്കുന്ന പക്ഷം എത്ര കാളകളുള്ള

കൂട്ടത്തിൽ നിന്നും അതിനെ വേർത്തിരിച്ചറിവാൻ പിന്നാടു നമ്മുക്കു കഴിവുണ്ടാക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/151&oldid=159751" എന്ന താളിൽനിന്ന് ശേഖരിച്ചത്