താൾ:Gadyamalika vol-3 1924.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാംപ്രകരണം-അറിയുക ൧൩൧

ക്രമേണ അമ്മയച്ഛന്മാരെ പ്രതേക്യം കണ്ടറിയുകയും അവർ കുട്ടിയുടെ നേരേ കാണിക്കുന്ന വല്ല നുഖവികാരാദികാരാദികളെക്കണ്ടു കുട്ടി ചിരിച്ചുതുടങ്ങുകയും, മറ്റു ളളവർ എടുകുകയോ മുലകൊടുക്കുകയോ മറ്റൊ ചെയ്യുന്നതിൽ പരിചയഭേ ദംകൊണ്ട് കുട്ടിക്ക് അസുഖം തോന്നുന്നതായാൽ തദ്വികാരസൂചകമായി നി ലവിളിക്കുകയോ നേരേ നോക്കാതിരിക്കുകയോ അവർ ബലമായി എടുക്കാൻ ശ്രമിച്ചാൽ പിന്തിരിച്ച വൈമുഖ്യം നടിച്ച് അകലെ പോവുകയോ ചെയ്കയും ചെയ്യു ന്നതിനാൽ ഇന്ദ്രിയങ്ങളുടെ വിഷയഗ്രഹണശക്തി ഏകകാലത്തിൽ തന്നെ തുല്യപരിമാണമായി ഉണ്ടാകുന്നില്ലെന്നും, ഓരോന്നും അനുക്രമമായും

അഭ്യാസഭേദവശാൽ അല്പാല്പമായി വർദ്ധിച്ചും ഉണ്ടാക്കുന്നതാണെന്നും അനു

ഭവസിദ്ധമാകുന്നു.

        ഇതുകൊണ്ടുതന്നെ ഓരോ വിഷയങ്ങളേയും അതാതിന്ദ്രങ്ങൾക്കു

ഗ്രഹിപ്പാനുളള ശക്തിയും അതിലുളള വേഗാധിക്യുവും വർധിച്ചുവരുന്നതു

പ്രതിക്ഷണാഭ്യാസം നിമിത്തമാണെന്നു സിദ്ധിക്കുന്നു. ഇങ്ങിനെ ക്ഷണംപ്ര

തി ഇന്ദ്രിയാർത്ഥ സന്നികർഷജന്യമായ ജ്ഞാനം നിത്യാഭ്യാസംകൊണ്ടു വർദ്ധി ക്കുതോറും ഓരോ വിഷയങ്ങളിലും അതിസൂക്ഷമങ്ങളായ അനേകം പ്രകാരഭേ ദങ്ങളെ അതിവേഗത്തിൽ ഗ്രഹിപ്പിക്കാനുളള ശക്തി അളവറ്റവിധം വർദ്ധി ച്ചുവർദ്ധിച്ച് ഇന്ദ്രിയങ്ങൾക്കു തദ്വിഷയ ഗ്രഹണത്തിനു വേണ്ടിവരുന്ന കാല ദൈർഘ്യം കുറഞ്ഞുകുറഞ്ഞുവന്നു് അല്പക്ഷണത്തിൽതന്നെ പലേ ഇന്ദ്രിയ ങ്ങളെക്കൊണ്ടു ഗ്രഹിക്കേണ്ടവയായ പലേ വിഷയങ്ങളേയോ അല്ലെങ്കിൽ ഒരിന്ദ്രിയത്തിന്റെ വിഷയത്തിൽതന്നെ അതിസൂക്ഷമങ്ങളായ വിവിധപ്രകാ രഭേദങ്ങളേയോ ഇടകലർന്നു മാറിമാറി ഗ്രഹികുക മുതലായ അനേക പരീക്ഷ കളിൽ പൂർണജയം പ്രാപിക്കത്തക്കവണ്ണം നമ്മിൽ പലർക്കും പാണ്ഡിത്യം സി ദ്ധിച്ചിട്ടുണ്ടെന്ന് അല്പം ആലോചിച്ചാൽ ആരും സമ്മതിക്കാതിരിക്കുന്നത ല്ല. എന്നാൽ എല്ലാരിലും എല്ലാ വിഷയങ്ങളിലും ഈ ശക്തി ഒരുപോലെ

പ്രവർത്തിക്കുന്നില്ല. ഓരോരുത്തനിലും ഓരോ വിഷയങ്ങളിലും ആഭ്യാസാ  

തി ഉപാതിഭേദവശാൽ താരതമ്യഭേദമുളളതായി കണ്ടുവരുന്നുണ്ടെന്നും സമ്മതി ക്കേണ്ടതുതന്നെ. എങ്കിലും അങ്ങനെയുളളതിൽ പലതും ജന്മസിദ്ധമല്ലെന്നും അഭ്യാസഭേദവശാലുണ്ടാകുന്നതാണെന്നും പറയാതിരിപ്പാൻ നിവ്രത്തിയില്ല.

        എന്തെന്നാൽ സംഗീതരസികന്മാരുടെ സർവസോപാഹരണകാരണമാ

യ സപ്തസ്വരങ്ങൾ കേട്ടാൽ തദപരിച്ചിതന്മാർ കേവലം ഒരു ശബ്ദമെന്നു മാ ത്രമല്ലാതെ അവയുടെ യാതൊരു വ്യത്യാസവും മനസ്സിലാക്കുന്നില്ലെങ്കിലും അ വർ തങ്ങൾക്കു നിത്യപരിചയമുളള എട്ടോ പത്തോ സ്നേഹിതന്മാർ നേരിട്ടു കാണാതെ ഒരു മുറിക്കകത്തോ മറ്റോ മറഞ്ഞുനിന്ന് സംസാരിച്ചാൽ ഓരോ ന്നും ഇന്നിന്ന ആളുടെ ഒച്ചയാണെന്നു യാതൊരു താമസവും പ്രയാസവുംകൂടാ

തെ അറിയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/148&oldid=159748" എന്ന താളിൽനിന്ന് ശേഖരിച്ചത്