താൾ:Gadyamalika vol-3 1924.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൦ ഗദ്യമാലിക-മൂന്നാംഭാഗം

        ചീനരുടെ സ്വഭാവത്തിൽ സ്തുതിക്കപ്പെടേണ്ടുന്ന അംശങ്ങൾ അവരു

ടെ പിത്രഭക്തിയും, അധുകാരികളുടെ നേരേ കാണിക്കുന്ന ബഹുമാവവും, സ മാധാനതല്പരതയും, മര്യാദയും, ഉത്സാഹശീലവും ബാഹ്യമായ സദാചാരനി, ഷ്ഠയും ആകുന്നു. ദോഷങ്ങളായി പറയപ്പെടാവുന്നത് കറുപ്പിന്റെ ഉപയോഗ വും, മൂഢവിശ്വാസങ്ങളും, സ്ത്രീകൾക്ക് പഠിപ്പിലാത്തും, ഗര്വവവും ആകുന്നു.

എങ്കിലും ജപ്പാൻ ജാതികാരോടുളള സഹവാസം ചീനരെ പലവിധത്തിലും
പരിഷ്കരിച്ച് ശ്രേയസ്കരമായ ഒരു അവസ്ഥയിൽ രൊണ്ടു വരുവാൻ ഇട

യുണ്ട്.

    രസികരഞ്ജിനി                                                   സി. അന്തപ്പായി ബി. എ.   
      


                                                            അറിയുക   
                                                                               
                                              (അല്ലെങ്കിൽ മനസ്സിലാവുക)
        നാം നമ്മുടെ ജനനം മുതൽ മരണംവരെ ഓരോ ക്ഷണത്തിലും
ലോപത്തിലുളള ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി നമ്മുടെ ഇന്ത്രിയങ്ങൾ 
വഴിയായി ഓരോ അറിവുകളെ സമ്പാദിച്ചുകൊണ്ടുതന്നെയിരിക്കുന്നു എന്നു

ളള സംദതി പെട്ടന്ന് പറയുമ്പോൾ ചിലർ അത് വകവയ്ക്കയില്ലായിരിക്കാ മെങ്കിലും അല്പം ആലോചിച്ചാൽ എല്ലാവരും സമ്മതിക്കുന്നതായിരിക്കും.

       നാം എന്തെങ്കിലും അറിയുന്നതു നമ്മുടെ ജ്ഞാനേന്ദ്രിയങ്ങൾ (ക

ണ്ണ്, മൂക്ക് , ചെവി, നാവ്, തൊലി) വഴിയായിട്ടാണല്ലോ. എന്നാൽ പ്ര തിബന്ധങ്ങൾ യാതൊന്നുമില്ലാത്തപക്ഷം ഇന്ദ്രിയങ്ങൾ ക്കെല്ലാം തത്തദ്വിഷയ ഗ്രഹണസാമർത്ഥ്യം തുല്യമായിരിക്കാമെങ്കിലും ഓരോ ഇന്ദ്രിയദ്വാരേണയും ന മ്മുടെ മനസ്സിൽ പതിയുന്ന വിഷയസ്വരൂപസ്ഥിക്ക് പലപ്പോയും സ്ഥൂല സൂക്ഷ്മത്വഭേദമോ താരതമ്യവിശേഷമോ ദ്രഢാദ്രഢത്വവ്യത്യാസമോ ഉണ്ടാ കാറുണ്ടെന്നുളളത് അനുഭവസിദ്ധമാകുന്നു.

        നാം അമ്മയുടെ ഉദരത്തിൽ നിന്ന് ഭൂമിയിൽ പിറക്കുമ്പോൾ തന്നെ
നമ്മുക്ക് ചക്ഷുരാദി ജ്ഞാനേന്ദ്രിയങ്ങൾ എല്ലാം ഉണ്ടായിരിക്കുന്നുണ്ടലോ. എ

ന്നാൽ ആദ്യമായി നമുക്കുണ്ടാകുന്ന ജ്ഞാനം ഏതു ഇന്ദ്രിയമാർഗ്ഗേണ സിദ്ധിക്കു ന്നതാകുന്നു? എന്നുളള ചോദ്യത്തിന് തന്നെ ശരിയായ ഒരു ഉത്തരം സാധാര ണകാർക്ക് എളളുപ്പത്തിൽ പറയുവാൻ കഴിയുന്നതാണെന്നു തോന്നുന്നില്ല. ജന നാനന്തരം ഒന്നോ രണ്ടോ മണിക്കൂറുകൊണ്ടോ, മൂന്നോ നാലോ ദിവസം

കൊണ്ടോ,അഞ്ചോ ആറോ മാസം കൊണ്ടോ ഒരു കുട്ടി തന്റെ അമ്മയു

ടെ സ്തന്യരസത്തിന്റെയോ, അംഗസ്പർശത്തിന്റെയോ, ദേഹഗന്ധത്തിന്റെ

യോ, താലോല (താരാട്ട്) ശബ്ദത്തിന്റെയോ സൂക്ഷ്മമായ ഭേദത്തെ ഗ്രഹിക്കുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/147&oldid=159747" എന്ന താളിൽനിന്ന് ശേഖരിച്ചത്