താൾ:Gadyamalika vol-3 1924.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാംപ്രകുണം-ചീനരാജ്യവും അതിലെ ജനങ്ങളും ൧൨൯

ന്നു് അഞ്ചടിപ്പൊക്കമുളളതും ആയിരുന്നു. ജഡ്ജിയുടെ സന്നിധിയിൽ കൊണ്ടു വരുന്നതിനു മുമ്പിൽ, ജഡ്ജി കണ്ടറിഞ്ഞു. മേലിൽ അദ്ദേഹത്തെ ഉപ്രദവി ക്കാതിരിപ്പാൻ വേണ്ടി,അവയുടെ അവയുടെ കണ്ണുകൾ ചൂണുകളഞ്ഞു. സമ്പൂർണ‌മായ ഒരു വിസ്താരം കഴിച്ചതിന്റെ ശേഷം അവയുടെ തല വെട്ടികളഞ്ഞ്, ശരീര ങ്ങൾ ഒരു കളത്തിൽ ഇടണമെന്ന് ഉപരാജാവ് വിധി കല്പിച്ചു. ആ പട്ടണ ത്തിൽ മേലിൽ സമാധാനഭംഗം ഈ ദേവന്മാർ ചെയാതിരിപ്പാൻ വേണ്ടി അ വരുടെ ക്ഷേത്രത്തെ പിന്നെ ഒരിക്കളും തുറക്കാതിരിക്കാത്തക്കവണ്ണം മുദ്രവെച്ചു കളഞ്ഞു.

     ചീനരുടെ ആചാരങ്ങൾക്ക് ചില വിശേഷതകൾ ഉണ്ട്. തങ്ങളിൽ 

ഉയർന്നവരെ ബഹുമാനിക്കുന്ന ക്രമം എട്ട് തരങ്ങളായിട്ടാണ് കല്പിച്ചിരിക്കുന്ന ത്. ൧. കൈകൾ രണ്ടും കൂട്ടി നെഞ്ചിന് നേരെ പിടിച്ച് അല്പം പൊക്കുക.

൨. ഇങ്ങിനെ കൈകൾ പിടിച്ച് കുറേ കുനിയുക.൩.. മുട്ടുകുത്തുവാൻ ഭാവിക്കു

ന്നതുപോലെ മുട്ടു താഴ്ത്തുക.൪. മുട്ടുകുത്തുക ൫. മുട്ടുകുത്തി തല നിലത്ത് അടിക്കുക. ൬. മൂന്നുതവണ മുട്ടുകുത്തുകയും തല നിലത്ത് അടിക്കയും ചെ യ്യുക. ൭. മുട്ടുകുത്തി തല നിലത്തു മൂന്ന് തവണ മുട്ടിയതിന്റെ ശേഷം എഴു ന്നേറ്റു വീണ്ടുംമുട്ടുകുത്തി തല മൂന്നുതവണകൂടി മുട്ടുക. ൮. മൂന്നുതവണ മുട്ടു ക്കുത്തുകയും തല ഒമ്പതു തവണ മുട്ടുകയും ചെയ്തു. ചില ദേവന്മാർക്ക് ആ റാംപദവിയിലെ വന്ദനവും മറ്റു ചിലർക്ക് ഏഴാമത്തേതും കൊടുക്കണം. ച ക്രവർത്തിക്ക് എട്ടാം പദവിയും വേണം. ചില ചക്രവർത്തികൾ തങ്ങളെ ഈ

വിധം വന്ദിക്കേണമെന്ന് അക്കാലത്തുവന്ന ഇംഗ്ലീഷ് രാജദൂതന്മാരോട് ആവ

ശ്യപ്പെട്ടു. പക്ഷെ അവർ അപ്രകാരം ചെയ്യാതെ സ്വരാജ്യത്തേക്ക് മടങ്ങി പ്പോയി.

         മറ്റൊരാളെ കാണ്മാൺ ചെല്ലുമ്പോൾ കൊടുത്തയയ്ക്കുന്ന കാർഡിൽ 

പേരിനു പുറമേ ഇപ്രകാരം എഴുതിയിരിക്കുന്നു:- 'നിങ്ങളുടെ വിഡ്ഢിയായ അനുജൻ വിച്വാൻ എന്നവൻ നിങ്ങളേ‍ക്കു വന്ദനം പറഞ്ഞു തല ചായ്ക്കുന്നു.' അപ്പോൾ വീട്ടുടമസ്ഥൻ പുറത്തുവന്ന് ഇപ്രകാരം കശലപ്രശനം ചെയ്യുന്നു:-

"നിങ്ങളുടെ ബഹുമാനപ്പെട്ട കാലടികളുടെ ബുദ്ധിമുട്ടിനെ സ്വീകരിക്കുവാൻ 

ഞാൻ എങ്ങിനെയാണ് തുണിയുന്നത്; രഥത്തിലിരിക്കുന്ന ആൾക്കു സുഖം ത ന്നെയോ?” അപ്പോൾ കാണ്മാൻ ചെന്ന ആൾ 'ബഹുമാന്യനായ വലിയ മനു ഷ്യൻ സുഖം അനുഭവിക്കുന്നുവോ?' എന്നു ചോദിക്കുന്നു. നിങ്ങളുടെ പിതാ വിനു സുഖമല്ലെ എന്നാണ് ഇതിന്റെ അർത്ഥം. പിതിവിന് എത്ര വയസ്സാ യി എന്ന് ചോദിക്കുന്നതിന് പകരം 'വിശ്രുതനും വയോധികനും ആയ ആൾക്കു ബഹുമാനമുളള എത്രവയസ്സ്?' എന്നു പറയും. നിങ്ങൾക്കു യോഗ്യരാ യ എത്ര യുവാക്കൾ (അർത്ഥം-മക്കൾ) ഉണ്ട്?' എന്നു ചോദിച്ചാൽ, വീട്ടുകാ രൻ ചിലപ്പോൾ ഇങ്ങനെ മറുപടി പറയും:-'എന്റെ യോഗം വളരെ പി

ശുക്കുളളതാണ്. എനിക്ക് ഒരു ചെറിയ മൂട്ട മാത്രമേയുളളൂ.'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/146&oldid=159746" എന്ന താളിൽനിന്ന് ശേഖരിച്ചത്