താൾ:Gadyamalika vol-3 1924.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮ ഗദ്യമാലിക-മൂന്നാംഭാഗം

മുതലായ സാമാനങ്ങൾ കാഴ്ചവെയ്ക്കുകയും ആ ദൈവത്തിന്റെ ചുണ്ടുകളിന്മേൽ,
തങ്ങളേപ്പറ്റി മധുരവചനങ്ങൾ മാത്രം പറയുവാൻവേണ്ടി,പഞ്ചസാര തേ

യ്ക്കുകയും അയാളുടെ യാത്രയ്ക്ക് ഉപയോഗപ്പെടുവാൻ കടലാസുകുതിരയേയും മ റ്റും സാമാനങ്ങളേയും ഉണ്ടാക്കി കത്തിക്കുകയും ചെയ്യുന്നു.


         ചീനർക്ക് മന്ത്രങ്ങളിൽ വളരെ വിശ്വാസം ഉണ്ട്. ഇവ എഴുതിയ ക

ടലാസ്സുകൾ വാങ്ങി വീടുകളിലേ ഉത്തരങ്ങളിന്മേൽ പതിച്ചാൽ ദുർഭൂതങ്ങളുടെ ഉപദ്രവം തട്ടാതിരിക്കുമത്രേ. തപ്പാൽസ്റ്റാമ്പിനും ഇങ്ങനെ മന്ത്രശക്തിയുളള തിനാൽ ഒരു കുട്ടിക്ക് ദീനം പിടിച്ചാൽ ഒരു സ്റ്റാമ്പു എടുത്ത് കുട്ടിയുടെ പന്നി വാലിന്റെ അഗ്രത്തിൽ കെട്ടിയിടുന്നു. ഭാഗ്യം പറയുക എന്ന സംമ്പ്രദായ വും മൂഡവിശ്വാസങ്ങളിൽ ഒന്നാണ്. ഇങ്ങനെ ഭാഗ്യം നിർണയി ക്കുന്നതു പല വിധത്തിലാണെങ്കിലും, ഏപഴയതും സമ്മതവും ആയ വി ധം, ഒരു ആമയെ നിലത്തുവെച്ച് അതു് ഏതു വശത്തേക്ക് നോക്കുന്നു എന്നും കഴുത്ത് എത്രമാത്രം നീട്ടുന്നു എന്നും പാദങ്ങൾ എങ്ങിനെ വെയ്ക്കുന്നു എന്നും സൂക്ഷിക്കുക എന്നതാണ്.

     സൂര്യചന്ദ്രഗ്രഹണങ്ങൾ ഉണ്ടാക്കുന്നതു വലിയ സർപ്പങ്ങൾ ആ മൂർത്തി

കളെ ഗ്രസിക്കുന്നതിനാലാണെന്നു വിചാരിച്ച് ആ സർപ്പങ്ങൾ ഭയപ്പെടുത്തി ഓടിച്ചുകളയുവാൻ ചീനർ നിലവിലിക്കുകയും കാഹളങ്ങൾ ഊതുകയും മണി കൾ അടിക്കുകയും, ഗ്രഹണം കഴിഞ്ഞാൽ തങ്ങളുടെ ശ്രമങ്ങളുടെ സാഫല്യ ത്തെക്കുറിച്ച് സ്വയമേവ അനുമോദിക്കുകയും ചെയ്യുന്നു.

   ചക്രവർത്തി പ്രജകളുടെ രാജാവു മാത്രമല്ല, ചില സംഗതികളിൽ ദേ

വന്മാരുടെയും രാജാവാകുന്നു. മഴ ഇലിലാഞ്ഞാൽ ചീനർ അവരുടെ ദേലന്മാ രെ, എന്നുവെച്ചാൽ ദേവന്മാരുടെ പ്രതിമകളെ നല്ല വെയിലത്തുവെയ്ക്കുന്നു; ദേ വന്മാർക്ക് വെയിൽ സഹിക്കുവാൻ പാടില്ലാതാകുമ്പോൽ തണുപ്പിനുവേണ്ടി അവർ മഴ പെയ്യിക്കാതെ ഇരിക്കയില്ലപോലും. ഇതിനു മുമ്പിലത്തെ ചക്ര വർത്തിക്കു മസൂരിദീനം പിടിച്ചപ്പോൾ ആ ദീനത്തിന്റെ അധികാരിയായ ദേ വനെ വലിയ കോലാഹളമായിപെക്കിങ്ങ് പട്ടണത്തിന്റെ വീഥികളിൽ കൂ ടി എഴുന്നളളിച്ച രോഗിയുടെ മുറിയിൽ കോണ്ടുവന്നു. പക്ഷെ ചക്രവർത്തി മരിച്ചു എന്ന് കണ്ടപ്പോൾ മേല്പറഞ്ഞ ദേവന്റെ വിഗ്രഹത്തെ അവമാനിക്കു കയും തല്ലിതകർത്തുകളയുകയും ചെയ്തു. കുറെ കാലത്തിനു മുൻപ് ചീനയിലെ ബൂ ച്ചൌ പട്ടണത്തിലുളള ചില വിഗ്രഹങ്ങൾ ജനങ്ങളുടെ മരണത്തിനു ഹേതുക ന്മാരാകുന്നു എന്ന ഒരു സംസാരം പുറപ്പെടുകയും ആ ദിക്കിലുളള ടാർട്ടർ സേ നാധിപൻ അതിനടുക്കെ പെട്ടെന്നു മരിക്കുകയും ചെയ്തു. ഈ കൊലപാതകം

ചെയ്തത് മേല്പറഞ്ഞ വിഗ്രഹങ്ങൾ തന്നെ എന്നു അവിടുത്തെ ഉപരാജാവു 

തീർച്ചപ്പെടു്തി, അവയെ പിടിച്ചു ശിക്ഷിക്കുവാൻ കല്പനകൾ അയച്ചു. ഈ

കല്പനകൾ അനുസരിച്ച് അധികാരികൾ ക്ഷേത്രത്തിൽ പോയി പതിനഞ്ചു 

ബിംബങ്ങളെ പിടിച്ചു. ഈ 'പുളളികൾ' മരംകൊണ്ടുണ്ടാക്കപ്പെട്ടതും ഓരോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/145&oldid=159745" എന്ന താളിൽനിന്ന് ശേഖരിച്ചത്