താൾ:Gadyamalika vol-3 1924.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാംപ്രകരണം-ചീനരാജ്യവും അതിലെ ജനങ്ങളും ൧൨൭

ധിച്ചില്ലെങ്കിലും കൊൺഫ്യൂഷിയസ് ആ സംഗതി തീരെ വിസ്മരിക്കയും, മനു

ഷ്യൻ സമുദാത്തിന്റെ ഒരു അംഗമാകയാൽ തനിക്കും അന്യർക്കും ഏറ്റവും

ക്ഷേമദങ്ങളായ കായ്യങ്ങൾ ചെയ്യുന്നതാണ് ഓരോരുത്തന്റെ മുഖ്യധർമ്മമെന്നു
ഉപദേഷികേകുകയും ചെയ്തു. 
          
              താവുമതത്തിന്റെ കർത്താവായ ലെഡ്സി ക്രൈസ്തവകാലത്തിനു 

൬൦൦-സംവത്സരങ്ങൾക്കു മുമ്പിൽ ഒരു വൃദ്ധനായി ജനിച്ചു എന്നാണു് ചീന രുടെ ഇടയിലുളള ഐതിഹ്യം. ഈ മതത്തിനു ഹിന്ദുമതത്തോടു പല കാ ര്യങ്ങളിലും യോജിപ്പുണ്ട്. മനുഷ്യർ ആത്മദമനത്താൽ സായൂജ്യം പ്രാപിക്കേ ണമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഇതിനുളള മാർഗ്ഗമാണ് താവു മതം.ആ ശബ്ദത്തിന്റെ അർത്ഥവും വഴി എന്നു തന്നെ. അമരത്വത്തിന്റെ

രസായനം പാനം ചെയ്തിട്ടുണ്ടായിരുന്നതിനാൽ,ലൌഡ്സി മരണത്തിൽ നി

ന്നും സ്വാതന്ത്രം ലഭിച്ചവനായിരുന്നു എന്ന് ചീനർ വിചാരിച്ചു. ഈ ര സായനം കണ്ടുപിടിപ്പാനുളള ശ്രമം,അനേകതരം സസ്യങ്ങളേയും മറ്റും പ രീക്ഷണം ചെയുവാൻ ലൌഡ്സിയുടെ അനുഗാമികളെ ഉത്സാഹിപ്പിക്കയും

ഒടുക്കം താവുമതം ഇന്ദ്രജാലത്തിന്റെ ഒരു പദ്ധതിയായിതീരുകയും ചെയ്തു.
       ബുദ്ധൻ ഇന്ത്യയിൽ കാശിനഗരത്തിന് ഏകദേശം നൂറു മൈത്സ്യ

വടക്കുളള ഒരു പട്ടണത്തിൽ ജനിച്ചു. ക്രൈസ്തവകാലത്തിനു ൪൮൦ -വർഷ ൾക്കുങ്ങമുമ്പിൽ മരിക്കയും ചെയ്തു. ബുദ്ധമതത്തിന്റെ സാരാംശം താഴെ പറയും

പ്രകാരമാകുന്നു:-ജീവിച്ചിരിക്കുന്നതു ദുഃഖമാകുന്നു. ജീവിച്ചിരിപ്പാനുളള ഇച്ഛ
ദുഃഖത്തിന്റെ ഉത്ഭവമാണ്.ഈ ഇച്ഛയെ നശിപ്പിച്ചാൽ ദുഃഖവും നശി

ക്കുന്നു. ഇതു സാധിക്കുവാൻ എട്ടു മാർഗ്ഗങ്ങൾ ഉണ്ട്. ദുഃഖത്തിൽ നിന്നും മോ ചനം ലഭിച്ച അവസ്തയ്ക്ക് നിർവാണമെന്നു പേർ.

        ചീനർ തങ്ങളുടെ മരിച്ചുപോയ പൂർവന്മാർക്കു് പാകംചെയ്ത പന്നിമാം

സം ,കോഴി,താറാവ്,തേയില എന്നിവ കാഴ്ചവെച്ച് ഉടനെ ഈ സാധന ങ്ങൾ തങ്ങൾ തന്നെ ഭുജിക്കുകയോ ദരിദ്രന്മാർക്ക് കൊടുക്കുകയോ ചെയ്യുന്നു. വസ്ത് രങ്ങൾ,കസേരകൾ,മേശകൾ,നാണ്യങ്ങൾ ഇത്യാദി സാമാനങ്ങളെ കടലാസ്സു കൊണ്ട് വെട്ടിയുണ്ടാക്കി ചീനർ കത്തിക്കുന്നു. ചിലപ്പോൾ ദാസന്മാരുടെയും ദാസികളുടെയും കടലാസ്സുപ്രതിമകൾ ഉണ്ടാക്കി ദഹിപ്പിക്കും. ഇങ്ങനെയ ഒ ക്കെ ചെയ്താൽ അവ തങ്ങളുടെ പൂർവന്മാർക്കു കിട്ടുമെന്നും അവർ പ്രസാധിക്കു മെന്നും ചീനർ വിശ്വസിക്കുന്നു.

       ഇതുകൂടാതെ ധനത്തിന്റെയും അടുക്കളയുടെയുംവാതിലിന്റേയും എ

ന്നു വിളിക്കപ്പെടുന്ന ദേവന്മാർ ഉണ്ട്. അടുക്കള ദൈവത്തെ മാസത്തിൽ ര ണ്ടു തവണ ആരാധിക്കും. ആ ദൈവം പന്ത്രണ്ടാം മാസത്തിന്റെ ഇരുപ ത്തിനാലാംദിവസം സ്വർഗത്തിൽ പോയി അതാതു വീട്ടിലെ തലേ വർഷത്തെ നടപടികളുടെ ഒരു വിവരണം കൊടുക്കുമെന്നാണ് ചീനരുടെ വിശ്വാസം

. ഈ ദൈവത്തെ സന്തോഷിപ്പിച്ചയയ്ക്കുവാൻ പഴങ്ങൾ,മാംസം,ദ്രാക്ഷാരസം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/144&oldid=159744" എന്ന താളിൽനിന്ന് ശേഖരിച്ചത്