താൾ:Gadyamalika vol-3 1924.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൬ ഗദ്യമാലിക-മൂന്നാംഭാഗം

     ചീനചക്രവർത്തിയെ പ്രജകൾ 'ആകാശത്തിന്റെ മകൻ' എന്നു വി

ളിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് ആകാശവും മാതാവ് അമ്മയും ആണു പോലും. ചിലപ്പോൾ 'പതിനായിരം സംവത്സരങ്ങളുടെ പിതാവു' എന്നു വി ളിക്കും. രാജധാനി മുൻപറഞ്ഞപ്രകാരം, പെക്കിങ്ങു പട്ടണമാകുന്നു. അതിന്റെ

തെരുവുകൾ ഉഷ്ണകാലത്തു വളരെ പൊടിയും മഴകാലത്ത് ചളിയും ദുർഗ

ന്ധവും ഉളളവയാക്കുന്നു.ചില തെരുവുകളുടെ പേരുകൾ മനോഹരമെന്നു പറഞ്ഞുകൂടാ. നാറുന്ന കാൽത്തെരുവ്, നായയുടെ പല്ലതെരുവ് , നായയുടെ വാൽ തെരുവ്, മുട്ടാളന്മാരുടെ തെരുവ് ഇങ്ങിനെയാണ് ചില പേരുകൾ.

        ചക്രവർത്തിക്ക് അഞ്ചുസാമാജികന്മാരുളള ഒരു ആലോചനസഭ
ഉണ്ട്.സർക്കാർ ഉദ്യോഗങ്ങളിൽ മൂന്നാണ്ടുകളിലധികം ആർക്കും ഇരുന്നുകൂടാ.

ശമ്പളം വളരെ സ്വല്പമാകുന്നു.

      ശിക്ഷകൾ അത്യന്തം കഠിനം. കുറ്റം സമ്മദിക്കാതെ ആരേയും ശി

ക്ഷിക്കുവാൻ പാടില്ലാത്തതിനാൽ കുറ്റകാരെ ഞെരുക്കി കുറ്റം സമ്മദിപ്പി ക്കുന്നത് സാധാരണമാകുന്നു. ചിലപ്പോൾ സാക്ഷികളേയും ഞെരുക്കും. താടി യെല്ലിന്മേൽ കട്ടിയുളള തുകൽവാറുകൊണ്ടും കാലിന്റെ കണ്ണിയിന്മേൽ മുള വടികൊണ്ടു തല്ലുന്നതു മേൽപ്പാത്തെ ഞെരുക്കങ്ങളുടെ ആരംഭകായ്യങ്ങളാണു്.

വലിയ പാതകന്മാരുടെ നേരെ കാണിക്കുന്ന ക്രൂരതയുടെ കടുപ്പാകാരണാ

മരണം സംഭവിക്കുന്നതും അസാധാരണമല്ല. ചെയ്ത കുറ്റം എഴുതിയ ഒരു വ ലിയ മരപ്പലക കഴുത്തിൽ ഇറുക്കി പൂട്ടിയിടുകയും ഒരു മരക്കൂട്ടിൽ കുറ്റ കാരനെ ഇട്ടടയ്ക്കുകയും ചെയ്യുന്നതു മറ്റുത്തരം ശിക്ഷകളാണ്. ശിരഃഛേദം

ഏറ്റവും വലിയ ശുക്ഷയാകുന്നു.എന്നാൽ കുറ്റക്കാരൻ കുറേ പ്രാബല്യമു

ളളവനായാൽ ആ ശിക്ഷ തൂക്കിക്കൊല്ലുക എന്നതായി ഭേദപ്പെടുത്തുന്നു. മാ താപിതാക്കന്മാരെയോ , മറ്റനേകം പേരേയോ ,വധിച്ചിട്ടുളള കുറ്റക്കാരനേ

കൊല്ലുന്നതു മഹാഗോരമായ വിധത്തിലാകുന്നു.അവനെ ഒരു  കുരിശിന്മേൽ 

വച്ചുകെട്ടി മുഖത്തും ശരീരത്തിന്റെ മാംസമുളള ഭാഗങ്ങളിലും ൮-മുതൽ ൧൮൦ വരെ മുറിവുകൾ ഏല്പിച്ചത്തിന്റെ ശേഷം അവന്റെ ഹൃദയം കുത്തിത്തുളയ്ക്കു ന്നു.മരിച്ച ഉടനെ അവന്റെ അംഗങ്ങൾ വെട്ടി ശരീരത്തിൽ നിന്നും വേ ർപെടുത്തുന്നു.

         ചീനയിൽ കൊൺഫ്യൂസിയസ് ,താവു , ബുദ്ധൻ എന്നിവരുടെ മത

ങ്ങൾക്കാണ് പ്രാധാന്യം. ഇവരിൽ ആദ്യൻക്രൈസ്തവകാലത്തിനു് ൫൫൧-വർഷ ങ്ങൾക്കു മുമ്പെ ജനിച്ചു.. പത്തൊമ്പതു വയസ്സിൽ വിവാഹം ചെയ്തു. എ ങ്കിലും പഠിപ്പിനും പൊതുജനങ്ങളെ സംബന്ധിക്കുന്ന കൃത്യങ്ങൾ ചെയ്യുന്ന തിനും വേണ്ടി അധികം സമയം കിട്ടുവാൻ അദ്ദേഹം നിജപത്നിയെ നാലുത വണ പരിത്യജിച്ചു. അദ്ദേഹത്തിന്റെ മതത്തിൽ സാരമായ അംശം മരിച്ച പൂര്വന്മാരെ ശ്മശാനത്തിലോ ഭവനത്തിൽ അതിനായി നിശ്ചയിച്ചിട്ടുളള

ഒരു ഭാഗത്തിലോ വെച്ച് വന്ദിക്കുക എന്നതാകുന്നു. പരമേശ്വരനെ നിഷേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/143&oldid=159743" എന്ന താളിൽനിന്ന് ശേഖരിച്ചത്