താൾ:Gadyamalika vol-3 1924.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൪ ഗദ്യമാലിക-മൂന്നാംഭാഗം

ക്കുന്നു. മാതാപിതാക്കൻമാരെ അനുസരിക്കായ്ക, പ്രസവിക്കായ്ക, വ്യഭിചാരം, അസൂയ, കുഷ്ഠരോഗം, അതിയായി സംസാരിക്കുക, മോഷ്ടിക്കുക ഈ കാരണ ങ്ങള്ൽ ഏതെങ്കിലും ഒന്നുണ്ടായാൽ ഒരു ഭർത്താവിനു തന്റെ ഭാര്യയെ പരി ത്യജിക്കാം. വിധവാവിവാഹം വിലക്കപ്പെട്ടിരിക്കുന്നു. ശിശുക്കൾക്കു ധരി ക്കുവാൻ ആദ്യം കൊടുക്കുന്ന വസ്ത്രങ്ങൾ എഴുപതോ എൺപതോ വയസ്സു ള്ള വല്ല വൃദ്ധൻമാരുടെയും ഉടുപ്പുകൾകൊണ്ടു ഉണ്ടാക്കീട്ടുള്ളതായിരിക്കണം. ഇങ്ങനെ ചെയ്യുന്നത് ആ ശിശുക്കൾക്കു ദീർഘായുസ്സുണ്ടാകുവാനാണത്രേ. കുട്ടി കളെ വിൽക്കുന്നത് സാധാരണമാണ്. പെൺകുട്ടികളെ വളർത്തിക്കൊണ്ടുവ ന്നു വവിവാഹം ചെയ്തു കൊടുക്കുവാനുള്ള ബുദ്ധിമുട്ടും ചെലവും ഓർത്ത് ചില മാതാപിതാക്കന്മാർ അവരെ വെള്ളത്തിൽ മുക്കി കൊന്നുകളയുമത്രേ.

   പടം പറപ്പിക്കുന്നതു ചീനരിൽ ബാലന്മാർക്കും വൃദ്ധന്മാർക്കും ഒരു ഇ

ഷ്ടവിനോദമാകുന്നു. അവ പക്ഷികളുടേയും വണ്ടുകളുടേയും പഴുതാരകളുടേ യും ചിലപ്പോൾ മനുഷ്യരുടേയും മൃഗങ്ങളുടേയും ആകൃതിയിലായിരിക്കും.

  ആറു വയസ്സായാൽ കുട്ടികളെ വിദ്യാഭ്യാസത്തിന്നു അയയ്ക്കും. ചീന

ഭാഷയ്ക്ക് അക്ഷരമാല ഇല്ല. ഏകദേശം ൨൦൦-ധാതുക്കൾ കൊണ്ടാണ് ആ ഭാഷ ഉണ്ടായിരിക്കുന്നത്. വാക്കുകൾ അവ ഏതു വസ്തുക്കളെ കുറിക്കുന്നുവോ ആ വസ്തുക്കളുടെ ഏകദേശമായ ആകൃതിയോടു കൂടിയവയാകുന്നു. വാക്കകളു ടെ സാഹചര്യത്താൽ അവയുടെ അർത്ഥത്തെ നിർണ്ണയിക്കുന്നു.ഒരേ ശബ്ദ ത്തിനു ചിലപ്പോൾ അമ്പതുവരെ അർത്ഥമുണ്ടാകും. ചീനയിൽ എല്ലായിട ത്തും ഒരേതരം പുസ്തകങ്ങൾ തന്നെയാണ് പഠിപ്പിക്കുന്നത്. ചീനഭാഷയിൽ ഏകദേശം നാല്പതിനായിരം വാക്കുകൾ ഉണ്ടെങ്കിലും സാധാരണയായി ആ റായിരം മാത്രമേ ഉപയോഗിക്കാറുള്ളൂ. പരീക്ഷകളിൽ ജനിച്ചിട്ടുള്ളവർക്കേ സ ർക്കാർ ഉദ്യോഗം ലഭിക്കയുള്ളൂ. പരീക്ഷ ഒൻപതു ദിവസമുണ്ട്. നൂററിനൊ ന്നുവീതം പേർ മാത്രമേ ജയിക്കയുള്ളൂ. ഏറ്റവും ഉന്നതമായ പരീക്ഷയിൽ ജ യിച്ചു പ്രാവീണ്യം സിദ്ധിച്ചാൽ അധിരാജ കലാസമാജത്തിന്റെ ഒരു അംഗമാ യിത്തീരും. ഈ സമാജത്തിനു 'പെൻസിലുകളുടെ വനം' എന്നാണത്രേ പേർ.

 ചീനയിൽ കൃഷിപ്പണി വളരെ ബഹുമാനമുള്ള തൊഴിലായി വിചാ

രിക്കപ്പെടുന്നു. പെക്കിങ്ങ് എന്ന രാജധാനിയിൽ ആണ്ടുതോറും ഒരു ഉത്സ വം ഉണ്ട്. അന്നു ചക്രവർത്തിതന്നെ ഒരു അതിവിശേഷമായ കരിപിടിച്ച് ഒരു വിശുദ്ധവയലിൽ മൂന്നു ചാൽ ഉഴുന്നു. രാജകുമാരന്മാർ അഞ്ചുചാലും പ്രധാന മന്ത്രികൾ ഒമ്പതു ചാലും ഉഴുന്നു. പിന്നെ അവർ കളിമണ്ണുകൊണ്ടു പശുവിന്റെ ഒരു വലിയ വിഗ്രഹം ഉണ്ടാക്കി അതിനെ തട്ടി ഉടയ്ക്കുന്നു. ജ നങ്ങൾ അതിന്റെ കഷണങ്ങൾ പെറുക്കിക്കൊണ്ടു പോയി അവരുടെ വയ ലുകളിൽ പൊടിച്ചിടുന്നു. ഇങ്ങിനെ ചെയ്താൽ നല്ല വിളവുണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. കൃഷിപ്പണിക്കുള്ള ആയുധങ്ങൾ മിക്കവാറും ഇന്ത്യയി

ലെ ആയുധങ്ങളെപ്പോലെതന്നെയാകുന്നു. വളം ശേഖരിക്കുന്നതിൽ ചീനർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/141&oldid=159741" എന്ന താളിൽനിന്ന് ശേഖരിച്ചത്