താൾ:Gadyamalika vol-3 1924.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലാലും ഉൽക്കർഷത്തെ നിലനിർത്തുന്നതിന് നാം യത്നിക്കേണ്ടതാണെന്നു സ്വ ദേശാഭിമാനികളെ അനുയ്മരിപ്പിച്ചുകൊണ്ട് തൽക്കാലം വിരമിക്കുന്നു. ഭാഷാപോഷിണി. ഏ. ആ. രാജരാജവർമ്മകോയിത്തമ്പുരാൻ,

                                                      എം. എം. എം. ആർ. ഏ. എസ്സ്.
                              ചീനരാജ്യവും അതിലെ ജനങ്ങളും.
        ൧൮൯൪-ൽ ചീനയും ജാപ്പാനും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ ചീനർ

തോറ്റുപോയതിനുശേഷം, ജാപ്പാൻകാരുടെ അത്ഭുതകരമായ സാമർത്ഥ്യത്തി ന്റേയും ജയത്തിന്റേയും ശരിയായ കാരണങ്ങളെ ക്രമേണ ചീനർ അറിഞ്ഞു വരുന്നുണ്ടെന്നു പല സംഗതികളാലും തെളിയുന്നു. ഈയിടെ പതിനായിര ത്തോളം ചീനബാലകൻമാർ ജാപ്പാനിൽ പോയി നാനാവിദ്യകൾ പഠിച്ചുതുട ങ്ങിയിരിക്കുന്നു. ചീനരും ജാപ്പാൻകാരും തമ്മിലുള്ള സംബന്ധം അവരിൽ ഓ രോരുത്തരും മറ്റേതുജാതിക്കാരും തമ്മിലുള്ളതിനേക്കാൾ അടുത്തതാകുന്നു. ചീ നമഹാരാജ്യത്തിൽ നാലായിരം ലക്ഷം ജനങ്ങൾ ഉണ്ട്. ജനസംഖ്യകൊണ്ട് അതു ലോകത്തിൽ പ്രഥമസ്ഥാനം വഹിക്കുന്നു. അതിനാൽ ചീനയും ജാപ്പാനും യോജിച്ചുന്ന്നു മറ്റേതെങ്കിലും ജാതിക്കാരോടു പോർചെയ്യുന്നപക്ഷം അവർ ജയശാലികളായിത്തീരുവാൻ വഴിയുണ്ടെന്നു യൂറോപ്യരും മറ്റും ദീർഘദർശനം ചെയ്യുന്നതായി നാം അറിയുന്നു. ജാപ്പാൻദേശീയരെ സകലപ്രകാരേണയും അനുകരിക്കുവാൻ ചീനർ ഒരുങ്ങി പുറപ്പെടുന്നതായാൽ ഈ ഇരുജാതിക്കാരും ലോകത്തിലെ ജാതികളിൽവെച്ച് ഏറ്റവും ബലവാൻമാരായിത്തീരുമെന്നുള്ള തിനു സംശയമില്ല. ഈ സന്ദർഭത്തിൽ ചീനയേയും അതിലെ ജനങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ഒരു താല്പര്യം ലോകരിൽ ജനിക്കുന്നതു സ്വാഭാവികമാണല്ലോ.

   റഷ്യയും ബ്രിട്ടീഷുരാജ്യവും കഴിഞ്ഞാൽ ഭൂവിസ്താരംകൊണ്ടു രാജ്യങ്ങ

ളിൽവെച്ചു ചീന മുമ്പിട്ടുനിൽക്കുന്നു. അതിന് ഏകദേശം നാല്പത്തയ്യായിരം ചതുരസ്രനാഴിക വിസ്താരമുണ്ട്. ചീനർ തങ്ങളുടെ രാജ്യം ഭൂമിയുടെ നടുവി ലാണെന്നു വിശ്വസിച്ച് അതിനെ മദ്ധ്യരാജ്യമെന്നു വിളിക്കുന്നു. അതിന് ഇ ന്ത്യാ ഏകദേശം മൂന്നുകൂടിയ വലിപ്പമുണ്ട്. അവിടെ സാധാരണ ലോഹങ്ങ ളെല്ലാം ഉണ്ടെങ്കിലും ഒരു വെളുത്ത തരം കളിമണ്ണുകൊണ്ടാണ് ആ രാജ്യം കേൾവിപ്പെട്ടിരിക്കുന്നത്. കൽക്കരി കുഴിച്ചെടുത്തു തുടങ്ങീട്ട് അധികകാല മായിട്ടില്ല. ഭൂമിയിൽ കുഴികൾ ഈ ആവശ്യത്തിനു താഴ്ത്തുകനിമിത്തം പണ്ടു മരിച്ചുപോയ ഒരു ചക്രവർത്തിനിയെ അസഹ്യപ്പെടുത്തി എന്നുള്ള കാര

ണത്തിൻമേൽ ഈ തുരങ്കങ്ങളെ കുറേക്കാലത്തേയ്ക്ക് നിർത്തൽ ചെയ്കയുണ്ടായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/138&oldid=159738" എന്ന താളിൽനിന്ന് ശേഖരിച്ചത്