താൾ:Gadyamalika vol-3 1924.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൦ ഗദ്യമാലിക- മൂന്നാംഭാഗം

വഹിയാത്തവിധം കുനഷ്ടായ ഒരു നൂതന അക്ഷരസംഖ്യയെ സൃഷ്ടിച്ചു വ്യാ ഖ്യാതൃശ്രോതൃക്കളെ ശ്രമപ്പെടുത്തുകയില്ലായിരുന്നു.

             ജ്യൗതിഷത്തിൽ കേരളീയർ ചെയ്തിട്ടുള്ള വേറെ ഒരു പരിഷ്കാരം 

ഗണിതസമ്പ്രദായത്തെ രണ്ടുവിധമായി വിഭജിച്ചതാകുന്നു. ക്രമേണ ജ്ഞാന ത്തിന് അഭിവൃദ്ധി വന്നുതുടങ്ങിയപ്പോൾ പൂർവാചാര്യൻമാരുടെ സിദ്ധാന്ത ങ്ങൾ സൂക്ഷ്മങ്ങളല്ലെന്നു വെളിപ്പെട്ടു. ഗ്രഹണാദി പ്രത്യക്ഷസംഭവങ്ങൾ അ നുഭവത്തിനു യോജിക്കാതെ വന്നപ്പോൾ അതിനുള്ള കാരണം ആരാഞ്ഞറി ഞ്ഞ് ഗണിതപദ്ധതിയിലും സിദ്ധാന്തങ്ങളിൽത്തന്നെയും പല ഭേദഗതികളും

ചെയ്യേണ്ടതായി വന്നുകൂടി. എന്നാൽ പൂർവാചാരങ്ങളെ ഉല്ലംഘിക്കുന്നതിനു 

ജനസാമാന്യത്തിനു സമ്മതവുമില്ല. ഈ പൂർവാചാരപരിപാലനാദിവ്യസനം കൊണ്ട് മറ്റു ദേശക്കാർക്കു വന്നിട്ടുള്ളിടത്തോളം ഹാനി കേരളീയർക്കു വരാൻ ഇടയില്ല. അവർ (കേരളീയർ) ഗണിതരീതിയെ രണ്ടുതരമാക്കി പൂർവാചാരപ രമ്പരായ വന്നിട്ടുള്ള കാരണങ്ങളെക്കൊണ്ടു ഗണിക്കുന്ന സംപ്രദായം പരഹി തം; ദൃക്കിന് (ദൃഷ്ടിക്ക്, അനുഭവത്തിന്) ചേർന്നു വരുന്ന പ്രകാരം ഉള്ള ഗ ണിതം ദൃഗ്ഗണിതം. ശ്രാദ്ധാദി വൈദിക കർമ്മാനുഷ്ഠാനത്തിനുവേണ്ടി തിഥി നക്ഷത്രാദികളെ ഗണിക്കുന്നതെല്ലാം പഴയ പരഹിതരീതിയി, ഗ്രഹണാദി പ്രത്യക്ഷസംഭവങ്ങളെ ഗണിക്കുന്നത് പുതിയ ദൃഗ്ഗണനരീതിയിൽ എന്നു ഒ രു വ്യവസ്ഥചെയ്തു. ഈ വിധം ലോകവേദോഭയോപയോഗിയായ ഗണ്തത്തി ന് വിഷയവിവേചനം ചെയ്കയാൽ ജ്യോതിശാസ്ത്രസിദ്ധാന്തങ്ങളെ പരിഷ്ക രിക്കുന്നതിൽ കേരളീയർക്കു ശ്രുതിസ്മൃതിവിരോധം വന്നുപോയെങ്കിലോ എ ന്നുള്ള ശങ്കയ്ക്ക് അവകാശം കുറഞ്ഞു. വൈദികാനുഷ്ഠാനങ്ങളുടെ ആവശ്യത്തി നായി പൂജിച്ച് ഒരു കോണിൽ ഒതുക്കിവച്ചിരിക്കുന്ന പരഹിതസിദ്ധാന്തങ്ങളേ യും കരണങ്ങളേയും മൌഹർത്തികൻമാരല്ലാതെ ആരും തൊടാറില്ല. ദൃൿസി ദ്ധാന്തങ്ങളിൽ പലരും പലപല പരിഷ്കാരങ്ങളെ ഇടക്കാലംവരെ ചെയ്തുവ ന്നു. കേരളത്തിലെ ദൃൿസിദ്ധകരുണപ്രകാരവും ഉത്തരദേശത്തുകാരുടെ ഗ്രഹ ലാഘവത്തിൽ ഉള്ള കരണപ്രകാരവും ഞാൻ എല്ലാ ഗ്രഹങ്ങളേയും ഗണിച്ചു വരുത്തി. Nautical Almanac-ൽ കൊടുത്തിട്ടുള്ള സ്ഫുടങ്ങളോടു താരതമ്യ പ്പെടുത്തി കേരളീയ ഗണിതസിദ്ധഗ്രഹങ്ങൾക്ക് അര ഡിഗ്രിയിൽ അധികം വ്യത്യാസം ഒരിടത്തും കണ്ടിട്ടില്ല; ചില ഗ്രഹങ്ങൾ മൂന്നോ നാലോ കാലമാത്ര മേ ഭേദിച്ചിട്ടുള്ളൂ. ഗ്രഹലാഘവപ്രകാരമുള്ളതിലാകട്ടെ നാലഞ്ചു ഡിഗ്രിയോ ളം വ്യത്യാസം വന്നിട്ടുണ്ട്. ചന്ദ്രഗ്രഹണത്തിൽ ഗ്രഹണത്തിന്റെ പരിണാമം Nautical Almanac-ലും മലയാളപഞ്ചാംഗത്തിലും കൃത്യമായിരിക്കുന്നു. ആ ദ്യന്തങ്ങൾക്കുമാത്രം മൂന്നു മിന്നിട്ടോളം നീക്കം വന്നുപോയിട്ടുണ്ട്. ഗ്രഹലാഘ വഗണിതം അനുഭവത്തിനടുത്തു എങ്ങുമേ വരുന്നില്ല. നമ്മുടെ ഗണിതത്തിന് ഇത്രയും സൂക്ഷ്മത സിദ്ധിപ്പാനുള്ള കാരണം പൂർവീകൻമാർ ഗ്രഹവേധംചെയ്ത് ഗണിതത്തിനു ദൃഗ്ഗൈക്യം വരുത്തുകയും ഭേദത്തിനുള്ള കാരണങ്ങളെ ഊഹി

ച്ചറിഞ്ഞ് യുക്തികൊണ്ടു പരിഹരിക്കയും ചെയ്തുവന്നതാണ്. അതിനാൽ മേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/137&oldid=159737" എന്ന താളിൽനിന്ന് ശേഖരിച്ചത്