താൾ:Gadyamalika vol-3 1924.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക-മൂന്നാംഭാഗം

ത്തന്നിരിക്കുന്നു.സാംക്രമികരോഗങ്ങളായറിയപ്പെടുന്ന സവത്തിനും അപായ കരമായി ഉപദ്രലകരമായ സവദണ്ഡങ്ങൾക്കും ഉത്തരവാദിത്വം വഹിച്ചു പോകുന്നത്,ഏകനായി ഗണിക്കുമ്പോൾ നിസ്സാരനെങ്കിലും ഏകീകരണം കൊണ്ടു ശക്തനായിത്തീരുന്ന അണുജന്തുക്കൾ തന്നെയാണ്. മനുഷ്യന്റെ ബുദ്ധ്സാമത്ഥ്യം മുഴഉവൻ പ്രയോഗിച്ചാലും ഈ ജന്തുക്കളുചെ ബാധയിൽ നി ന്നു വിട്ടുനിൽക്കാൻ സാധിക്കുമെന്ന് തോന്നുനില്ല. അവൻ കുടിക്കുന്ന വെ ള്ളത്തിൽ കോടാനുകോടി അണുജന്തുക്കൾ നീന്തുന്നുണ്ടെന്നും,അവർ ശ്വസക്കു വായുവിൽകൂടെ ലക്ഷോപലക്ഷം അണുജന്തുക്കൾ ശ്വാസകോശത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ,അവൻ ഭക്ഷിക്കുന്ന ഭക്ഷണത്തിൽ എണ്ണിയാൽ തീരാത്ത അണുജന്തുക്കൾ പറ്റികിടക്കുന്നുണ്ടെന്നും മനസ്സിലാക്കുമ്പോൾ ആ ർക്കാണ് വലുതായ അജ്ഞാതം ജനിച്ചുപോകാത്തത്? ഈ ജന്തുക്കളുടെ നി ർമ്മാണവിശേഷതയും വിചിത്രസ്വഭാവങ്ങളും അത്ഭുതവർദ്ധനശക്തിയും അള വറ്റ വ്യാപനവും ഈ ജന്തുക്കളാൽ സാധിച്ചുപോരുന്ന കാര്യങ്ങളുടെ ഗൗ രവവും വിചാരിച്ചാൽ മറ്റെല്ലാ ജന്തുക്കളുടെ പഠനത്തേക്കാളും ഉൽകൃഷ്ട മാ ഹാത്മ്യമുള്ളതായി മനുഷ്യൻ ആദരിച്ചുവരേണ്ടത് ഈ വിഷയം തന്നെയാണ്.

          അണുജന്തു എന്നു പറയുന്നത് ജീവനുള്ള വെറും അണു മാത്രമാ

ണ്. ഇതിന്റെ ശരീരത്തിൽ യാതൊരവയവമോ ശരീയാന്തഭാഗത്തിൽ ഉദര

മോ ഉദരത്തോട് തുല്യമായ മറ്റംഗമോ യാതൊന്നും ഇല്ല. ജീവനുള്ള സാധന

ത്തിന്റെ എത്രയോ ചെറുതായ ഒരു ബിന്ദു എന്നു പറഞ്ഞാൽ നമുക്കു അണു ജന്തുവിന്റെ സാമാന്യപ്രകൃതി ഊഹിക്കാവുന്നതീണ്.ഈ ബിന്ദുവിന് കണ്ണാ കട്ടെ മൂക്കാകട്ടെ വദനമാകട്ടെ ഉദരമാകട്ടെ ഒന്നും തന്നെ ഇല്ല.

             ഒപ്പുകടലാസ് മഷി വലിച്ചെടുക്കുമ്പോലെ ഈ അണു വല്ല ഭക്ഷണ

പദാർത്ഥത്തിലും പ്രവേശിച്ചാൽ പോശണദ്രവ്യം വലിച്ചെടുക്കുന്നതുകൊണ്ട് വദനവും ഉദരവും ഇല്ലാതെതന്നെ ഇത് നമ്മെപ്പോലെ ഭക്ഷണം കഴുക്കുന്നു ണ്ടെന്ന് ഗ്രഹിക്കാ വുന്നതാണ്. അണുവിന്റെ ശരീരത്തിന്നനാവശ്യമായി തോന്നുന്ന സാധനങ്ങൾ അതിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗ ത്തിൽ കൂടെ വാന്നുപോകുന്നതുകൊണ്ട് മലദ്വാരമില്ലാതെ തന്നെ ഈ ജന്തു പുരീഷവിസജ്ജനം ചോയ്യുന്നുണ്ടെന്നും ഗ്രഹിക്കാനുന്നതാണ്. ഉരുണ്ടിട്ടും തിരിഞ്ഞിട്ടും തെറിച്ചിട്ടും മറ്റും ഒരു സ്ഥലം വിട്ടു വേറെ ഒരു സ്ഥലത്തെ ത്തുകകൊണ്ട് നമ്മളെപ്പോലെ കാലോ പുഴുക്കളെപ്പോലെ മാംസപേശിയുടെ സഹായമോ ഇല്ലാതെ ഇതുകൾ ഗതാഗതം ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാം. പോഷണദ്രവ്യം ധാരാളം കിട്ടുമ്പോൾ‌ ഇവയുടെ ശരീരത്തിന്റെ വലിപ്പം ലേ ശം വർദ്ധിക്കുകയും പിന്നെ ശരീരത്തിന്റെ ഒത്ത നടുവ്ൽ ഒരു കെട്ടിട്ടപോ ലെ മദ്ധ്യഭാഗം കൂടെക്കൂടെ കൃശമായി വന്നു ഒരു ജന്തുവിന്റെ ആകൃതി ഡമ്പ ലിന്റെ ആകൃതിപോലെ രണ്ടറ്റത്തും തടിച്ചും മദ്ധ്യത്തിൽ വളരെ നേരിയതാ

യും തീരുകയും ക്രമേണ ഈ നേരിയഭാഗം പൊട്ടി ഒരു ജന്തു രണ്ടു ജന്തുക്കളായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/121&oldid=159736" എന്ന താളിൽനിന്ന് ശേഖരിച്ചത്