താൾ:Gadyamalika vol-3 1924.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാംപ്രകരണം--പാലിസി ൯൭

       സാമൂതിരിപ്പാട്ടിലെ ചെന്നുകണ്ടിട്ടു് ഇവർ  അന്തർജ്ജനങ്ങൾക്കു വേലപ്പുതപ്പും മറക്കുടയും കൊണ്ടു നടക്കുവാൻ അനുവാദം വാങ്ങിച്ചു.  ഇതിലേയ്ക്കുവേണ്ടി പന്നിയൂർക്ഷേത്രവും മഞ്ഞളൂർ ചേരിക്കൽ എന്ന ഒരു വലിയ കുളവും സാമൂതിരിപ്പാട്ടിലേയ്ക്കു വിട്ടുകൊടുക്കേണ്ടിവന്നു.  ഇത്രയും സാധിച്ചു എങ്കിലും ഇവർക്കു മറ്റുള്ള നംപൂരിമാരുമായി കൂടിക്കഴിയുവീൻസാധിച്ചിട്ടില്ല.

രസികരഞ്ജിനി ഇടിച്ചേരി താവറൻ ഭട്ടതിരി.

                    -------------()---------------


                           പാലിസി
         എന്ന പ്രസിദ്ധ കുശവൻ
        --------
    ബെർനാഡ് പാലിസി ക്രിസ്താബ്ദം ൧൫൧൦-ൽ ഫ്രാൻസുരാജ്യത്തിന്റെ ദക്ഷിണഭാഗത്തു ജാതനായി.  വളരെ ദരിദ്രന്മാരായിരുന്നതിനാൽ അയാളുടെ മാതാപിതാക്കന്മാർക്കു അയാളെ പാഠശാലകളിൽ അയച്ചു പഠിപ്പിപ്പാൻ കഴിഞ്ഞില്ല.  ഞാൻ വായിച്ചിട്ടുള്ള പുസ്തകം എല്ലാവരുടെയും വീക്ഷണത്തിനു വിഷയമായി തുറന്നുനിൽക്കുന്ന ആകാശവും ഭൂമിയും തന്നെ. അല്ലാതെ മറ്റൊന്നും ഇല്ല' എന്നു് അയാൾ തന്നെ പ്രാപ്തിയായ ശേഷം പറഞ്ഞിട്ടുണ്ടു്.  എന്നാലും അയാൾ കണ്മാടി ചായമിടുന്നതിനും, ചിത്രം വരയ്ക്കുന്നതിനും, അന്ത്യത്തിൽ എഴുതുവാനും വായിപ്പാനും ശീലിക്കാതിരുന്നില്ല.
      പുരാതനന്മാരായ പല ദേശക്കാരും ചളികൊണ്ടു മൺപാത്രങ്ങൾ നിർമ്മിപ്പാൻ പഠിച്ചിരുന്നുവെങ്കിലും ഇനാമൽ ഉരുക്കി ഒഴിച്ചു് അവയ്ക്കു മിനുസം കൊടുക്കുന്ന സംപ്രദായം അവർ അത്രതന്നെ വശമാക്കീട്ടില്ലായിരുന്നു. യൂറോപ്പിൽ ഈ വിദ്യ വല്ലവരും അഭ്യസിച്ചിരുന്നുവെങ്കിൽ തന്നെയും ഇടക്കാലങ്ങളിൽ അതു വിസ്മൃതമായിപ്പോയി എന്നതിനു സംശയമില്ല. അതിനെ പുനരുദ്ധാരണം ചെയ്തതു ഇറ്റാല്യർ ആയിരുന്നു.  പാലസിയുടെ കാലത്തു് അയാളുടെ ജന്മഭൂവായ ഫ്രാൻസിൽ ചെമ്മൺ ഭരണികളും പാനപാത്രങ്ങളും മാത്രമേ ഉണ്ടാക്കപ്പെട്ടുവന്നൊള്ളു.  ഇനാമൽ ഉരുക്കി ഒഴിച്ചു മിനുസപ്പെടുത്തിയ മൺപാത്രങ്ങൾ നിർമ്മിപ്പാൻ പാലസിയെ പ്രേരിപ്പിച്ചതു് യദൃച്ഛയാ കണ്ടെത്തപ്പെട്ട ഒരു ഇറ്റാല്യൻ പാനപാത്രമായിരുന്നു.  അതു കണ്ടമാത്രയിൽ അതിന്മേൽ ഉരുകിപ്പിടിച്ചിരുന്ന ഇനാമലിന്റെ യോഗം എന്തെന്നും തദംശങ്ങളെ എങ്ങനെ ചേർക്കണമെന്നും അറിവാനുള്ള മോഹം അയാളെ ബലമായി പിടികൂടി.    എന്നാൽ ഇതിനെപ്പ<ര്<രി ഊഹിക്കയല്ലാതെ വേറൊന്നും ചെയ്വാൻ നിവൃത്തിയില്ലായിരുന്നു. എങ്കിലും പരീക്ഷിച്ചു നോക്കണമെന്നുതന്നെ ആയാൾ ഉറച്ചു.  യോഗത്തിൽ പെട്ടതായി തനിക്കു തോന്നിയ സാധനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി നല്ലപോലെ അരച്ചു മൺകുടങ്ങൾ  പൊട്ടിച്ചു അ

13










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/114&oldid=159729" എന്ന താളിൽനിന്ന് ശേഖരിച്ചത്