താൾ:Gadyamalika vol-3 1924.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചക്രവർത്തിക്കു രാജ്ഞിയിൽ പരിപൂർണ്ണമായ പ്രേമം പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ ഇതരഭാര്യമാരെ സ്നേഹിക്കാൻ സാധിച്ചിട്ടീല്ലെന്നുള്ളതിൽ അത്ഭുതപ്പെടുവാനില്ല. എന്നുമാത്രമല്ല സുഖത്തിലും ദു:ഖത്തിലും സഞ്ചാരത്തിലും സ്ഥിരതാമസത്തിലും അദ്ദേഹം തന്റെ പട്ടമഹിഷിയെ പിരിഞ്ഞിരുന്നിട്ടില്ലെന്നതും വാസ്തവമാണ്. 19 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഫലമായി മംടാസ്മഹാളിനു 41 സന്തതികളെ കണ്ടു നയനസാഫല്യം വരുത്തുന്നതിനു സാധിച്ചിട്ടുണ്ട്. അവസാനത്തിൽ ക്രിസ്താബ്ദം 1631 ജൂൺമാസം 7-നു ചൊവ്വാഴ്ച്ച ബറഹാൻപുരം എന്ന പട്ടണത്തിൽ വെച്ചു പ്രസൂതി മദ്ധ്യേ നമ്മുടെ കഥാനായിക ഈ ധരിത്രിയേയും തന്റെ ഭർത്തൃമിത്രങ്ങളേയും എന്നെന്നേക്കുമായിട്ടു വിട്ടു പിരിയുകയും ചെയ്തു. ഈ രാജ്ഞിയുടെ മരണാവസരത്തെപറ്റി ക്വാസിം ആലി ആപ്രിടി എന്നൊരാൾ പെർഷ്യൻ ഭാഷയിൽ എഴുതിയിട്ടുള്ള ഒരു കൈ എഴുത്തു പുസ്തകത്തിൽ താഴെ പറയും പ്രകാരം വിവരിച്ചിരിക്കുന്നു. മംടാസുമഹാളിന്റെ അവസാനപുത്രിയായ ദാറാറായെ പ്രസവിക്കുന്നതിനു അരനിമിഷം മുൻപെ അവളുടെ ഗർഭപാത്രത്തിൽ ഒരു നിലവിളികേട്ടു. ഈ ശബ്ദശ്രവണമാത്രയിൽത്തന്നെ രാജ്ഞി വളരെ നൈരാശ്യത്തോടു ചക്രവർത്തിയെ സമീപെ വരുത്തി അദ്ദേഹത്തോടു ഇപ്രകാരം പറഞ്ഞു. 'ശിശു അതിന്റെ മാതാവിന്റെ ഗർഭപാത്രത്തിൽവച്ചു നിലവിളിക്കുന്നതു അശുഭോദർക്കമായിട്ടുള്ളതാണെന്നും ഇങ്ങിനെയുള്ള സംഭവങ്ങൾ നടന്നാൽ പിന്നെ ആ കുട്ടിയുടെ മാതാവു് ജീവിച്ചിരിക്കുക എന്നകു അപൂർവമായിട്ടുള്ളതാണെന്നും പ്രസിദ്ധമാണെല്ലോ. അനിത്യമായ ഇഹലോകത്തെ വെടിഞ്ഞ് നിത്യവിശ്രമം കൈക്കൊള്ളുക എന്നുള്ളതാണു് എന്റെ ഇപ്പോഴത്തെ ധർമ്മം. ഞാൻ അവിവേകം ആയി വല്ലതും അങ്ങോട്ടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ അതു എന്നോടു ക്ഷമിക്കണം. അല്ലയോ രാജാവേ! ഞാൻ പരലോകസഞ്ചാരത്തിനു പാത്രീഭവിച്ചിരിക്കുന്നതിനാൽ വല്ല അപരാധങ്ങളും ചെയ്തുപോയിട്ടുണ്ടെങ്കിൽ അവയെല്ലാം ദയാപുരസ്സരം വിസ്മരിച്ചു കളയണം. അങ്ങയുടെ പിതാവു രാജ്യഭാരം ചെയ്തുകൊണ്ടിരുന്ന അവസരത്തിൽ അങ്ങെ ബന്ധനത്തിലാക്കിയപ്പോഴും അങ്ങയുടെ എല്ലാ കഷ്ടാരിഷ്ടതകളിലും ഞാൻ പങ്കുകൊണ്ടുട്ടുണ്ടല്ലോ. എന്നാൽ സച്ചിദാനന്ദസ്വരൂപനായിരിക്കുന്ന ദൈവം അങ്ങെ രാജ്യപരിപാലനത്തിനും എന്നെ സന്താപത്തോടുകൂടെ ഇഹലോകം വിട്ടുപിരിയുന്നതിനും നിയോഗിച്ചിരിക്കുന്നു. എനിക്കു രണ്ടു അന്ത്യാപേക്ഷകൾ ഉള്ളതു് അങ്ങു കാരുണ്യപൂർവം സ്വീകരിച്ചു പ്രവർത്തിക്കാമെന്നു എന്നോടു വാഗ്ദാനം ചെയ്യണമെന്നു ഞാൻ സവിനയം അപേക്ഷിക്കുന്നു.' ഈ അപേക്ഷ കേട്ടയുടനെ തന്റെ ആത്മാവുകൊണ്ടും ജഡം കൊണ്ടും തന്നാൽ ചെയ്യുവാൻ കഴിയുന്നതെല്ലാം ചെയ്യുന്നതിനു താൻ സന്നദ്ധനാണെന്നു ചക്രവർത്തി പ്രസ്താവിച്ചപ്പോൾ രാജ്ഞി വീണ്ടും അദ്ദേഹത്തോടു പറഞ്ഞു:----'ദൈവം അങ്ങേയ്ക്കു നാലു പുത്രന്മാരേയും നാലു പത്രിമാരേയും പ്രദാനം ചെയ്തിട്ടുണ്ടു്. അവർ അങ്ങയുടെ നാമത്തേയും

ഖ്യാതിയേയും നിലനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/105&oldid=159724" എന്ന താളിൽനിന്ന് ശേഖരിച്ചത്