താൾ:Gadyamalika vol-3 1924.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം പ്രകരണം----തച്ചുശാസ്ത്രം

                                സോയംതദ്വർണ്ണയോഗ്യാംക്ഷിതിമഥപരികല്പാത്രപൂജാദികൃത്വാ
                                വാസ്തോശ്ശാസ്ത്രോക്തരീത്യാഗൃഹമതിനിപുണൈസ്തക്ഷകൈകാരയേത.
         പുര പണിയിക്കാനാവശ്യമുള്ളവൻ ആദ്യംതന്നെ ആ ദേശത്തുള്ള ഗുണവാനായ ബ്രാഹ്മണനോടു ആവശ്യത്തെ അറിയിക്കണം.
                                               വിപ്ര:കലീന:കൃതസംസ്ക്രിയൌഘ-
                                                സ്സ്വധീതവേദാഗമശാസ്ത്രവേത്താ
                                                 വരണ്ണാശ്രമം ചാരപരോതിദക്ഷോ
                                               ദക്ഷസ്തപസ്വീഗുരുരാസ്തികോസ്തു.

നല്ല കുലത്തിൽ ജനിച്ചവനും വേണ്ട കർമ്മസംസ്കാരത്തെ ചെയ്തിട്ടുള്ളവനും വേദശാസ്ത്രാദികളിൽ നിപുണനും സദാചാരനിഷ്ഠയും, കൌശലവും, സാമർത്ഥ്യവും, ദൈവഭക്തിയും, മതവിശ്വാസവും ഉള്ളവനുമായ ആ ബ്രാഹ്മണൻ ആവശ്യക്കാരനു യോഗ്യതയുള്ള ഭൂമിയിൽ ചെന്നു പുരയ്ക്കുള്ള സ്ഥലം നിശ്ചയിച്ചു് ദിക്കുകൾ ശരിയാക്കി വാസപൂജാദികളെ ചെയ്തതിന്റെ ശേഷം സമർത്ഥന്മാരായ ശില്പികളെക്കൊണ്ടു ഗൃഹത്തെ പണരചെയ്യിക്കണം. പുരയുടെ സ്ഥലത്തെക്കുറിച്ചു്,

                                വ്രീഹിക്ഷേത്രാദി ദേവാലയ ജലധി നദീ താപസാഗാര ഗോഷ്ഠ
                                ഗ്രാവാദീനാമതിവാന്തികമപകുരുതെ നൈകധാമന്ദിരേഷു

നെൽക്കണ്ടം, ദേവാലയം, സമുദ്രം, നദി, ഋഷികളുടെ വാസസ്ഥലം, *പർവ്വതം, പാറ ഇതുകളോടു അത്യന്തം അടുത്ത സ്ഥലത്തു ഗൃഹം പണിയിക്കരുതു്.

              ഇനി പുരയുടെ കണക്കുണ്ടാക്കുന്നതെങ്ങിനെ എന്നതിനെക്കുറിച്ചു്,

ഇഷ്ടാദ്ദീർഘാൽ സർവ്വനാമ്നാഞ്ചുനാഹോ വിസ്താരോസ്മാദ്വിസ്തൃതേ:പാദമാനം തസ്മാന്മാസൂരശ്ചതച്ഛേഷത:സ്യാൽ സ്തംഭ:സ്തംഭാദ്വിസ്തൃതിശ്ചോത്തരാണാം.

തത്തദുത്തവിസ്താരാല്ലുപാനാംവിസ്തൃതാഭവേൽ

		ഉത്തരാദേവനീപ്രാദേർഘനംസർവത്രവിസ്തൃതേ:

ജന്മാദ്യപിധാനാന്തംമനസാനിശ്ചിത്യമന്ദിരംമതിമാൻ കാരുവരൈതിനിപുണൈ: കാരയതാംദൃങ്മനോഹരംസുദൃഢം.

ആറുകോൽ ഏഴുകോൽ മുതലായി അവനവന്നിഷ്ടമായ ഗൃഹനീളത്തെകൊണ്ട ചുറ്റും, ചുറ്റുകൊണ്ട് വിസ്താരവും വിസ്താരംകൊണ്ട് പാദമാനവും(ഭിത്തിയുടെപൊക്കവും) പാദമാനംകൊണ്ട് തറപ്പൊക്കവും അതിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/102&oldid=159721" എന്ന താളിൽനിന്ന് ശേഖരിച്ചത്