താൾ:Gadyamalika vol-1 1921.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ല്ല ഉറക്കത്തിൽ പുറമെ ഉളള വസ്തുക്കളെ ഒന്നും അറിയുന്നില്ലം. ഇതിൽ മുഖ്യമായ സംഗതി എന്തെന്നാൽ, സ്വപ്നത്തിൽ നമ്മുടെ മനോവികാരങ്ങളെ ശരിയായി കൊണ്ടുപോകാൻ ന മുക്കു ശക്തിയില്ലാ. നമ്മൾ സ്വപ്നത്തിൽ പലതും ചെയ്യുന്നു. അടുക്കെ ആളുകൾ ഉണ്ടെന്നും മറ്റും വിചാരിക്കമാത്രമല്ലാ അവർ സംസാരിക്കുന്നു എന്നു വിചാരിച്ച അവരോടു മറുപടി കൂടി പറയുന്നു.

സ്വപ്നത്തിൽ വരുന്ന സംഗതികൾ മുമ്പിൽ ഏതുവിധമെങ്കിലും മനസ്സിൽ ഉണ്ടായതായിരിക്കണം. അവ രണ്ടാമതു വരുമ്പോൾ യാതൊരു ക്രമവും അനുസരിക്കുന്നതല്ലാ. അതിനാലാണ് വരുവാൻ വയ്യാത്ത കാര്യങ്ങൾ സ്വപ്നത്തിൽ കാണുന്നത്.

ഡാക്ടർ ഗ്രേഗരി എന്നാൾക്കു ഒരു സ്വപ്നം ഉണ്ടായി. എന്തൊ ഒരു ദീനശാന്തിക്കായി ഒരു ദിവസം ചൂടുളള വെള്ളം നിറച്ച കുുപ്പി കാലിമ്മേൽ വയ്ക്കേണ്ടിവന്നു. അന്നുരാത്രി കിടന്നുറങ്ങുമ്പോൾ എററ്നാ എന്ന മലയുടെ മുകളിൽ ആണ് താൻ എന്നും ഭൂമിയുടെ ചൂടു സഹിപ്പാൻ പാടില്ലാത്തതാണെന്നും സ്വപ്നം കണ്ടു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/51&oldid=204656" എന്ന താളിൽനിന്ന് ശേഖരിച്ചത്