താൾ:Gadyamalika vol-1 1921.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക-ഒന്നാം ഭാഗം

കേട്ടിട്ട് മദ്രാശി ഗവർണർ ടിപ്പുവിന് ഇങ്ങിനെ ചെയ്തതു ന ന്നായില്ലെന്നു ഒരു എഴുത്തയച്ചതല്ലാതെ യാതൊന്നും ചെയ്തില്ല. ഇതു കണ്ട് ടിപ്പു ധെെര്യപ്പെട്ട് മെെസൂരിൽ നിന്ന് പിന്നെയും സേനകളെ വരുത്തി രണ്ടാമതും കോട്ടകളെ ആക്രമിച്ചു.തിരുവി താംകൂർ സെെന്യത്തിന്ന് ഈ പുതിയ സെെന്യത്തോടു നേരിടുന്ന തിന് ശക്തി മതിയാകയില്ലെന്നു കണ്ട് കേശവപിളള സെെന്യ ത്തോടു കൂടി പിന്തിരി‍ഞ്ഞു. ഈ അവസരത്തിൽ ടിപ്പു തിരുവി താംകൂർ രാ‍ജ്യത്തിൽ കടന്നു കാണുന്നവരെയെല്ലാം കൊല്ലുകയൊ മാർഗ്ഗത്തിൽ കൂട്ടുകയൊ ചെയ്കയും ഭവനങ്ങളിൽ കടന്ന് കൊളള യിടുകയും തീ വയ്ക്കുുകയും മറ്റു പല പ്രകാരത്തിലുളള അക്രമ ങ്ങൾ നടത്തുകയും ചെയതു.ആലുവാവരെ എത്തിയപ്പോൾ വിചാ രിക്കാത്തതായ ഒരു പ്രതിബന്ധമുണ്ടായി.മദ്രാശിക്കു വരികയും ഗവ‍ർണ്ണരു ടെ ഉദാസീനത മനസ്സിലായപ്പോൾ ബങ്കാളത്തെ ഗവ‍ർണർ ജന റൽ മദ്രാശിക്കു വരികയും ഗവർണരുടെ പ്രവൃത്തി അതൃപ്തികര മാണെന്നു കണ്ട് അയാളെ പണിയിൽ നിന്നു പിരിച്ച് വേറെ ഒ രാളെ നിശ്ചയിക്കുകയും ടിപ്പുവിനോട് യുദ്ധത്തിനായി പുറപ്പെ ടുകയും ചെയ്തു. ഇംഗ്ളീഷുകാരും ടിപ്പുവും തമ്മിലുണ്ടായ യുദ്ധ ത്തെക്കുറിച്ച് ഈ പ്രകൃതത്തി‍ൽ വിസ്തരിക്കേണ്ട ആവശ്യമില്ല. എന്നാൽ ടിപ്പു ആ യുദ്ധത്തിൽ തോൽക്കുകയും രാജ്യത്തിൽ പകുു തി ഇംഗ്ളീഷുകാർക്ക് കൊടുക്കേണ്ടി വരികയും ചെ്യതു എന്നും ഇം ഗ്ളീഷുകാരുടെ സഹായത്തിന്നായി ഒരു നായ‍ർപട്ടാളത്തോടു കൂടി കേശവപിളള മെെസൂരിലേക്കു പോയി വളരെ കിർത്തിയേയും മാന്യതയേയും സമ്പാദിച്ച് തിരിച്ചുവന്നു എന്നും മാത്രം ഇവിടെ പറയുന്നു.

ഇപ്പോൾ മലയാള ജില്ലയെന്നു പറയുന്ന ഉത്തരകേരളത്തെ ടിപ്പുു ആക്രമിച്ചപ്പോൾ അവിടത്തെ നാടുവാഴികളും മറ്റും തിരു വിതാംകൂറിൽ ശരണം പ്രാപിച്ചു എന്നു ഇതിന്നു മുമ്പിൽ പറ ഞ്ഞിട്ടുണ്ടല്ലൊ.അനാഥസ്ഥിതിയിൽ കിടന്നിരുന്ന ആ രാജ്യ ത്തെ കാര്യങ്ങളെല്ലാം വഴിപ്പെടുത്തുന്നതിന്നു ഇംഗ്ളീഷുകാർ മ ഹാരാജാമജവിനെയും ആദ്ദേഹം ആ ചുമതല കേശവപിളളയേയും ഏല്പിച്ചു.ടിപ്പു അവിടത്തെ ഭുമിയെല്ലാം തന്റ സേവകന്മാ‍‍ ർക്ക് ഭാഗിച്ചു കൊടുക്കയും മുമ്പിലുണ്ടായിരുന്ന അതിരുകളേയും ആധാരങ്ങളേയും നശിപ്പിച്ചു കളയുകയും ചെയ്തിരുന്നതിനാൽ ആവ ലാധി വരാത്ത വിധത്തിൽ യഥാക്രമമായി അതാതു ആളുകൾക്കു അവരവരുടെ ഭൂമി തിരിച്ചു കൊടുക്കുതിന് കേശവപ്പിളള ഭഗീ രഥ പ്രയത്നം ചെയ്യേണ്ടി വന്നു.അദ്ദേഹം ഏതെല്ലാം വിധത്തി

ലാണു കാര്യങ്ങൾ നടത്തിയത് എന്ന് ഇവിടെ പറയുന്നതിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/30&oldid=204687" എന്ന താളിൽനിന്ന് ശേഖരിച്ചത്