താൾ:Gadyamalika vol-1 1921.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഗം ൧൮൧ ത്തവനൊച്ചാണെന്നു പറയേണ്ടതില്ലല്ലോ)ഋഗ്വേദികളും ഇവരിൽ എല്ലാപേ൪ക്കും ആദ്യം പറഞ്ഞിട്ടുള്ള രണ്ടിൽ ഒരു യോഗത്തിന്റെ വദ്ധ്യൊന്റേ അടുക്കൽ അഭിവാദ്യം വേണ്ടതും ആണു്.ഇങ്ങിനെ രണ്ടു യോഗമായി പിരിഞ്ഞതിന്നു് ആഗമം എന്താണെന്നു പറയാനാകുന്നു ആരംഭിക്കുന്നതു്.

      മലയാളത്തിൽ വേദാന്തശാസ്ത്രജ്ഞനായി ശങ്കരാചാര്യയ്യ൪ എന്നു പേരോടുകൂടിയ ഒരു പ്രസിദ്ധപുരുഷ൯ ജനിച്ചതായി നമുക്കുഎല്ലാവ൪ക്കും അറിയാമല്ലോ. അദ്ദേഹം പരദേശിയായിരുന്നു എന്നു് ഒരു പക്ഷമുണ്ട്. എന്നാൽ ആ പക്ഷം ശരിയല്ലെന്നും തിരുവിതാംകൂറിൽ കാലടിയാണ് ജന്മഭൂമിയെന്നും അദ്ദേഹം ആഭിജാത്യമുള്ള ഒരു നമ്പൂരിയായിരുന്നുവെന്നും ഇപ്പോൾ എല്ലാവരും സമ്മതിക്കുന്ന ഒരു കഥയാണ്. അദ്ദേഹം നിത്യബ്രഹ്മചാരിയായിരുന്നു എന്നും ബാല്യത്തിൽതന്നെ സന്യസിച്ചു എന്നും നോം പ്രസിദ്ധമായി പറഞ്ഞുകേട്ടിട്ടുണ്ടല്ലോ. ഒരിടയ്ക ബൌദ്ധമതത്തിന്നു് ഭാരതഖണ്ഡത്തിൽ വളരെ പ്രാബല്യം ഉണ്ടായിരുന്നു. ബൌദ്ധമതം എന്നു പറഞ്ഞതു് കൃസ്തുമതത്തേയോ മുഹമ്മദുമതത്തേയൊ അനുസരിക്കുന്നവരെ സംബന്ധിച്ചല്ലാ ഇവിടെപറഞ്ഞിരിക്കുന്നതു് എന്നും ബുദ്ധമുനിയുടെ മതത്തെപിന്തുടരുന്നവരെക്കുറിച്ചാണെന്നും 

പ്രത്യേകിച്ചുപറയേണ്ടതില്ലല്ലോ. അതിൽ അന്നുണ്ടായിരുന്ന ശാസ്ത്രജ്ഞന്മാരുടേയും ഗ്രന്ഥകാരന്മാരുടേയും വാഗ്വൈഭവം കൊണ്ടും പ്രയോഗചാതു൪യ്യം കൊണ്ടും ഉത്തരദേശങ്ങളിൽ എന്നുവേണ്ട ദക്ഷിണദേശങ്ങളിലും ഉള്ള രാജാക്കന്മാരും ഇടപ്രഭുകന്മാരും അധികവും ബുദ്ധമതാനു സാരികളായിത്തീ൪ന്നു. അങ്ങനെയിരിക്കുന്ന കാലത്താണ് ശങ്കരാചാര്യയ്യ൪രുടെ ജനനം. ഇദ്ദേഹം ഒരു അവതാരുപുരുഷനായിരുന്നു എന്നു നമ്മുടെ ഇടയിൽ ഒരു പക്ഷമുണ്ട്. അതില്ലെങ്കിലും അദ്ദേഹം ഒരു അതിമാനുഷനായിരുന്നു എന്നു് എല്ലാവ൪ക്കും സമ്മതിക്കാതെകഴിയില്ല. പൂ൪വകാലങ്ങളിൽ അതിബുദ്ധിയൊ അതിശക്തിയൊ കാണുന്നിടത്തു ദിവ്യത്വം കല്പിക്കുന്നതു് വലിയ അത്ഭുതമല്ലെന്നു നമ്മുടെ ഇന്നത്തെ അനുഭവം കൊണ്ടുതന്നെ അറിയാവുന്നതാണു്. ഇദ്ദേഹത്തിന്റെ അറിവും ബുദ്ധിസാമ൪ത്ഥ്യവും കൊണ്ടാണു് ബൌദ്ധന്മാരെ ഭാരതഖണ്ഡത്തിൽ നിന്നു ആട്ടിപ്പായിച്ചുകളഞ്ഞതു്. സന്യാസിമാരുടെ സന്തതിയും സമ്പത്തും ശിഷ്യകളിൽ നാലുപേ൪ പ്രധാനികളായിട്ടുണ്ടായിരുന്നവരിൽ ഒരാൾ പരദേശിയും ശേഷം മൂന്നുപേ൪ മലയാളികളും ആയിരുന്നു. അതിൽ പരേശിയായ ശിഷ്യനെയാകുന്നു തന്നാൽ സ്ഥാപിക്കപ്പെട്ടതും മൈസൂ൪രാജ്യത്തുള്ളതും ആയ ശൃംഗേരിമഠത്തിലേക്ക അവരോധിച്ചതു്. ശേഷംമൂന്നുശിഷ്യകളും മലയാളത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/203&oldid=159710" എന്ന താളിൽനിന്ന് ശേഖരിച്ചത്