താൾ:Gadyamalika vol-1 1921.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൮ ഗദ്യമാലിക ഒന്നാംഭാഗം നാട്ടുകാരുടെ ഇടയിൽ ഉണ്ടാവാൻ സംഗതിവന്നതും ആകുന്നു. ഒരു പ്രഭുവിന്റെ കീഴിൽ ആരെല്ലാം ഭൂമി അനുഭവിക്കുന്നുവോ അവരെയെല്ലാം ആയാൾ രക്ഷിച്ചു. ഒരുപോലെ വിചാരിച്ചുവന്നതിനാൽ അവരെല്ലാം വളരെ യോജിപ്പോടും സ്നേഹത്തോടും നിന്നിരുന്നു. ഇവ൪ക്കു് എല്ലാവ൪ക്കും തമ്മിൽ സ്നേഹമുണ്ടാവാ൯ ഗോത്രം ഒന്നാവേമണമെന്നു സിദ്ധാന്തം ഇല്ലാതായി.ക്രമത്തിൽ ഭൂമിബന്ധം മാത്രം സ്നേഹത്തിനു കാരണമായിരുന്നു.

             എന്നാൽ ആദിയിൽ തന്നെ ഭൂമി ശാശ്വതമായി ഓരോരുത്തർക്കും കൊടുത്തു എന്നു വിചാരിപ്പാൻ പാടില്ലെന്നും, ആദ്യം അവയെ രാജാവിന്റെ ബോദ്ധ്യംപോലെ കൊടുത്തും ഒഴിപ്പിച്ചും വന്നിരുന്നു എന്നും, ഓരോ തറവാട്ടിലേക്കു കാലംകൊണ്ടു അവസ്ഥിരമായി സിദ്ധിച്ചതാണോ,അതല്ലാ യോദ്ധാക്കളായ അന്നത്തെ കാലത്തെ ആളുകൾക്കു് എത്രയൊ അസ്ഥിരമായ ഒന്നാമത്തെ മാതിരി കൈവശം സിദ്ധിപ്പാൻ സംഗതിയില്ലെന്നും, അതിനാൽ ആദ്യംതന്നെ ശാശ്വതമായി കൊടുത്തിരുന്നുവെന്നും രണ്ടഭിപ്രയമുള്ളതിൽ ഒന്നാമതായി വിവരിച്ച മാതിരിയെണു്, ഈ മാതിരി കൈവശമുണ്ടായി വന്നതെന്നതാണു് എന്റെ പക്ഷം. യൂറോപ്പിൽ ഈ മാതിരി രാജ്യഭാരവും വസ്തു അനുഭവം പതിനൊന്നാം നൂറ്റാണ്ടിലാണ് തുടങ്ങിയതു് എന്നാണു കാണുന്നതു്.
             ഈ ചട്ടത്തിൽ പ്രഭുക്കന്മാർ തങ്ങടെ രാജാവിന്നു കീഴടങ്ങി നിൽക്കണമെന്നു തീ൪ച്ചപ്പെടുത്തീട്ടുണ്ടെങ്കിലും ഇടപ്രഭുക്കന്മാർ , നാടുവാഴികൾ മുതലായവർ തങ്ങടെ മേലേയുള്ളവ൪ക്കു ഒതുങ്ങി നിൽക്കണമെന്നല്ലാതെ എല്ലാവരും ഒരുപോലെ രാജാവിന്നു് അനുസരണയോടുകൂടി നിൽക്കണമെന്നു കാണുന്നില്ല. അതുകൊണ്ടു് ഒരു രാജ്യത്തിലുള്ള എല്ലാപ്രഭുക്കന്മാരും,അവിടത്തെ രാജാവിന്നു് ഒതുങ്ങി നിൽക്കുന്നപക്ഷം ആ രാജാവിന്നു വളരെ ബലരുണ്ടെങ്കിലും നാലോ അഞ്ചോ പ്രഭുക്കൾ വിപരീതമായാൽ ആ  രാജാവിന്റെ ശക്തി ക്ഷയിച്ചു പോകുന്നതാണു്.

ഇങ്ങനെയുള്ള പ്രവൃത്തികളാൽ പ്രഭുക്കന്മാർ രാജാക്കന്മാരെ ക്ഷീണിപ്പിച്ചും, അവരുടെ ശക്തിയെ വർദ്ധിപ്പിച്ചും, കോട്ടകൾ കെട്ടിച്ചു സൈന്യം ശേഖരിച്ചും, സഭകൾ കൂടി തമ്മിൽ തമ്മിൽ മത്സരിച്ചും, തങ്ങൾ പ്രത്യേകം നാണ്യം അടിപ്പിച്ചും, സ്വകാർയ്യമായ നിയമങ്ങൾ ഉണ്ടാക്കിയും ഗർവിഷ്ഠന്മാരായി അവനവന്റ ദിക്കിൽ രാജാവായി പാ൪ത്തുതുടങ്ങി. ഇങ്ങിനെ രാജാക്ക൯മാരും പ്രഭുക്ക൯മാരും തമ്മിൽ ശണ്ഠതുടങ്ങി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/200&oldid=159707" എന്ന താളിൽനിന്ന് ശേഖരിച്ചത്