താൾ:Gadyamalika vol-1 1921.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൬ ഗദ്യമാലിക ഒന്നാംഭാഗം

           വൈഗ്രാം ലായ്പ് അവർകൾ അദ്ദേഹത്തിന്റെ മലബാർ ലാ, എന്ന പുസ്തകത്തിൽ ഈ കായ്യത്തിൽ താഴെ പറയും പ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ട്. തറ, എന്നതു ശുദ്രര്ടെ സംഘമായിരുന്നു. അതിലെ കാരണന്മാർ ഒരു സഭ ക്രടിയിരുന്നു. ബ്രാമ്മണരുടെ യോഗവും ഇതിൽ നിന്നു് ഭേദപ്പെട്ടിരുന്നില്ല. അവരുടെ ഗ്രാമത്തിലെ അററകുററങ്ങൾ അന്യേഷിച്ചിരുന്നതു് അതിലെ വയസ്സുമുത്ത ആളുകൾ ചേർന്ന സഭായോഗമായിരുന്നു. തറയിൽ നിന്നു ചിന്നിപ്പോയത്ര കോവിലകങ്ങളാണു്. പിന്നെ ഓരോ കുടുംബങ്ങൾ വെവ്വേറെ തറവാടായി പാർപ്പാൻ തുടങ്ങി. ശുദ്രരുടെ ഇടയിൽ ഗ്രാമസ്ഥഘം ചിന്നി ക്രുട്ടസ്യത്തായി അനുഭവിക്കുന്ന ഓരോരോ കുടുംബങ്ങളായപോലെ ബ്രാഹ്മണരുടെ ഇടയിലും ആയി. ഈ വക സംഘങ്ങൾ ഈ ദിക്കിൽ ധാരാളം ഉണ്ടെങ്കിലും നമുക്കു ക്ഷണത്തിൽ അനുഭവമാവേണമെങ്കിൽ പാലക്കാട്ടേ സ്ഥിതി നോക്കിയാൽ മതി ഗ്രാമസ്ഥലം, കൃഷി സ്ഥലം, തരിശുമുതലായവയും മുൻവിവരിച്ച മറ്റു ലക്ഷണങ്ങളും അവിടെ കാണാം. വടക്കൻതറ, കൊലക്കോടൻതറ മുതയായവാക്കുകളും സംഘക്കരുടെ കാർയ്യാലോചനയ്ക്കുള്ള മന്തു് എന്ന സ്ഥലവും ഇതിനെ ദൃഷ്ടാന്തപ്പെടുത്തുന്നു. ഇത്രവരെ വിവരിച്ച സംഗതികളിൽ നിന്നു ഊഹിക്കാവുനാനതു പണ്ടത്തെ സമുദായങ്ങളിൽ ആളുകളെല്ലാം ഒരാ വംശ്യരാണെന്നു് വിചാരിച്ചു വന്നിര്ന്നു എന്നും ഈ വംശസ്മരണയായിരുന്നു അവർക്കു സ്നേഹത്തിനും ഒരുമയ്ക്കും കാരണമായിരുന്നതെന്നുംആണ്.എന്നാൽ ഇപ്പോഴത്തെ കാലത്തു ഇതിനു സ്ഥലസ്നേഹമാണ് കാരണമായിട്ടു കാണുന്നതു്.ബിലാത്തിക്കാർക്കും മററും ഒരുമയുണ്ടാവാൻ കാരണം അവരുടെ നാടു് ഒന്നാകകൊണ്ടാണെന്നും മറേറ വിധമല്ലെന്നും സ്പഷ്ടണല്ലോ.ഈ വ്യത്യാസം എങ്ങിനെ ഉണ്ടായിയെന്നും ,അതിൽ ഭൂമി സ്വത്തിന്റെ നിലയ്ക്ക് എന്തെല്ലാം ഭേദഗദികൾ വന്നു എന്നും ആണ് ഇനി വിചാരിക്കേണ്ടതു്.
                             ആദികാലത്തിൽ ഓരോ രാജാക്കന്മാർ അതാതു സംഘത്തിലെ മാനേജർ മാത്രം ആയിരുന്നു എന്നു മുൻ പ്രസ്താവിച്ചുല്ലോ.എന്നാൽ സംഘംവകയായുള്ള തരിശുഭൂമികൾ കൈവശമാക്കി  പുതിയതായ വേറെ ചിലരെ അവയിൽ പാർപ്പിച്ചും, അവർക്കു സംഘക്കാർക്കുള്ളപോലെ അധികാരം കൊടുക്കാതെ തങ്ങളുടെ ഇഷ്ടത്തിന്നു നടക്കുവാൻ തക്കനിലയിൽ സ്വാധീനിച്ചു വച്ചും, വല്ല യുദ്ധവും ഉണ്ടായാൽ ജയിച്ച രാജാക്കന്മാർ തോററവരെ തങ്ങൾക്കു യുദ്ധത്തിലും മററും സഹായിപ്പാനുള്ള

കരാറോടുകൂടി കീഴടക്കിയും,വേറെ അനേകം കൗശലങ്ങളാലും അവർ നാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/198&oldid=159705" എന്ന താളിൽനിന്ന് ശേഖരിച്ചത്