താൾ:Gadyamalika vol-1 1921.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആൾക്കു കൊടുക്കാൻ പാടുള്ളു. വാങുങ്ങുന്ന ആളെ സംഘക്കാർക്കു തങ്ങളുടെ കുട്ടത്തിൽ എടുപ്പാൻ മനസ്സില്ലാത്തപക്ഷം വസ്തു അയാൾക്കു കൊടുപ്പാൻ പാടുള്ളതല്ല. വാങ്ങുന്നയാൾ അവടുടെ കുട്ടുത്തിൽ ചേന്ന ഓരേ വംശ്വരാണേന്നുള്ള ഭാവത്തിൽ അവരുടെ നടപടികളെ അനുഷ്ഠിക്കയും ക്രിയാദികൾ ഉത്സവങ്ങൾ മുതലായ അടിയന്തിരങ്ങളിൽ യോഗത്തിൽ ചേരുകയും വേണം. കുറേക്കാവലം കഴി‌ഞ്ഞപ്പോഴേക്കു ഇതിൽ പലതും ലോപിച്ചു തുടങ്ങി.

                 ക്രഷി നെയ്ത്തു മുതലായതു് എല്ലാപേർക്കും ചെയ്യാൻ കഴിയാത്തതില‌നാലും അങ്ങിനെ ചെയ്യുന്നതായാൽ പ്രവൃത്തിക്കു ഗുണം പോരാതേയും മുതലും സാഹയവും അധികമായി ആവശൃമായും വരികയാലും ഓരോരുത്തരേ ഓരേന്നിലേക്കു പ്രത്യേകം അവകാശികളാക്കിയും മറേറലറർഅവരെ

സഹായിക്കണണെന്നും നിശ്ചയിച്ചു ഒരു ഗ്രാമത്തിലെ ആശാരി, അതിൽ വേണ്ടവക്കെല്ലാം ആശാരിപ്പണിയും മൂശാരി, കരുവാൻ, ചാലിയൻ മുതലായവർ അവരവർക്ക് നിയമിച്ച പ്രവൃത്തിയും എടുത്തും അതിനു പകരം കൃഷിചെയ്യുന്നവർ തങ്ങൾക്കുള്ള ലാഭത്തിവൽ നിന്നും ഓരോ ഓവാരി ഇവർക്കുകൊടുത്തും വന്നുതുടങ്ങി. ഇതുപോലെതന്നെ ഗ്രാമമുൻസിഫ്, കാവൽക്കാരൻ, കോൽക്കാരൻ മുതലായ ഉദ്യോഗസ്ഥന്മാർക്കും അനുഭവം നീക്കി കൊടുത്തിരുന്നു. ഇപ്പോഴും പരദേശങ്ങളിൽ (മണിഘാരൻ) ചെട്ടി മുതലായ ഉദ്യോഗസ്ഥന്മാർക്കു് അവരുടെ തറവാട്ടിലേക്കും പുരാതനമായി നീക്കായ വസ്തുവും ഒന്നോ രണ്ടോ ഉറുപ്പികയും മാത്രമേ അനുഭവമുള്ളു.

കമ്മാളന്മാരുടെ സബ്രദായവും ഇപ്പോഴും ഈ ദിക്കിൽ ഭേദപ്പെട്ടിട്ടില്ല. അവർക്കു പണ്ടത്തെക്കാലത്തു നിയമിച്ചിട്ടുള്ള ഒരു ക്രുലി മാത്രമേ ഇപ്പോഴും ചില ദിക്കിൽ കൊടുക്കുന്നുള്ളു. അവർ അധികം ചോദിപ്പാൻ തന്നെ മടിക്കും. അടിയരങ്ങലൾക്കെല്ലാം ഇപ്പോഴും അവർക്കും അനുഭവം വച്ചുകൊടുക്കന്നുണ്ട്. ഈ രാജൃത്ത് പാട്ടം, സാമാനവില മുതലായവയെല്ലാം മുൻപു ന്ശ്ചയിച്ച ഒരു തോതുപ്രകാരമാണു് ഇപ്പോഴും കെട്ടിവരുന്നതു്. എന്നാൽ ഒരു ഗ്രാമത്തിലേ പ്രവൃത്തിക്കാർ വേറെ ഒരു ദിക്കിലത്തെ ആളുകൾക്കു പ്രവൃത്തിയെടുത്തുകൊടുത്താൽ അധികം ക്രൂലിവാങ്ങുന്ന സമ്പ്രദായം അന്നുതന്നെ ഉണ്ടായിരുന്നു. അവർ ഒരു ഗോത്രക്കാരല്ലാഞ്ഞതിനാലായിരുന്നു ഇങ്ങനെ ചെയ്തിരുന്നതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/197&oldid=159704" എന്ന താളിൽനിന്ന് ശേഖരിച്ചത്