താൾ:Gadyamalika vol-1 1921.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൨ ഗദ്യമാലിക ഒന്നാംഭാഗം ല്ലാവരും ചെയ്യണമെന്നും, അതു ഒരേ സമയത്തു ആയിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു.ഒരാൾക്കു കൊയ്യാൻ സമയമാകുമ്പോൾ മററൊരാൾക്കു വിതയ്കുക മുതലായവ ഒന്നും പാടില്ല.തരിശുസ്ഥലത്തിൽ എല്ലാവരും തങ്ങടെ കാലികളെ മേയ്ക്കുക,വിറകുവെട്ടുക മുതലായവ ചെയ്യും.ഇങ്ങിനെ ആയിരുന്നു അവരുടെ പാർപ്പിടസമ്പ്രദായം. വളരെക്കാലം ഇപ്രകാരം കഴിയുനിനതിനു മുമ്പായി അങ്ങിനെയുള്ള സംഘങ്ങളിൽ ആളുകൾ വർദ്ധിച്ചു കൊല്ലം കൊല്ലം നിലം ഭാഗംചെയ്ത് എല്ലാവരേയും സമാധാനപ്പെടുത്തുവാനും മററും വളരെ പ്രയാസമായി വന്നതിനാലും സ്വകാര്യസ്വത്തിന്റെ ഗുണം അനുഭവിച്ചു സ്വാദുകണ്ടതിനാൽ അതുഅധികം ഉണ്ടാക്കുവാൻ ആളുകൾക്കു മനസ്സുവന്നു.

തുടങ്ങിയതിനാലും ആദ്യം ഭാഗംചെയ്യുന്നകാലം കുറെ നീട്ടിവച്ചുതുടങ്ങി.ഒടുവിൽ ആ സമ്പ്രദായംതന്നെ ഇല്ലാതായി.ഓരോരുത്തർ കൈവശംവച്ചിരുന്ന വസ്തുക്കൾ അവരവർ സ്വകാര്യമാക്കിവച്ചുതുടങ്ങി.ഇപ്രകാരം ഓരോരുത്തർക്കു പ്രത്യക്ഷമായി സ്വകാര്യം ഭൂമിസ്വത്തു ഉണ്ടായി.

                                              ഏകദേശം മേൽവിവരിച്ച മാതിരിയിൽ  ആയിരിക്കാം എല്ലാകൂട്ടരുടെ ഇടയിലും സ്വകാര്യസ്വത്തുണ്ടായത് എന്നുള്ളതിലേക്കു  ദൃഷ്ടാന്തവും രേഖയും ഉണ്ടെങ്കിലും അങ്ങിനെ ഉറപ്പായി പറവാൻ ശക്തിപോരാ.എന്നും,എങ്കിലും ആര്യന്മാരുടെ ഇടയിൽ ഇങ്ങിനെ വന്നതാണെന്നു തീർച്ചയായും പറയാമെന്നും  ഈ വിഷയത്തിൽ വളരെക്കാലത്തോളം പരിശ്രമം  ചെയ്ത  യൂറോപ്പിലെ യോഗ്യന്മാർ അഭിപ്രായപ്പെടുന്നു.
                                                          കൂട്ടുസ്വത്തിനിന്നു സ്വകാര്യസ്വത്തുവരുവാൻ ഉള്ള വഴികളെ എളുപ്പമാക്കിവച്ചത്,ഓരോരോ തറവാട്ടുകാർക്കു പ്രത്യേകം സ്ഥലങ്ങൾ ഗ്രാമസ്ഥലത്തും,കൃഷിസ്ഥലത്തും കൊടുത്തതും,കൃഷിസ്ഥലം മാററി മാററി കൊടുത്തിരുന്ന ചട്ടം ഇല്ലായ്മചെയ്തതും ആണെന്നും ഇങ്ങിനെ മാററി മാററി കൊടുത്തിരുന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോഴും ആര്യസംഘക്കാരുടെ ഇടയിൽ കാണ്മാനുണ്ടെന്നും,റഷ്യ,ഇംഗ്ലണ്ട്,ജർമ്മനി മുതലായ രാജ്യങ്ങളിലും ഇവിടെ ഈ സമ്പ്രദായത്തിൽ നിന്നുണ്ടായ പലേ നടപടികളും ഇപ്പോഴും  ആചരിച്ചുവരുന്നുണ്ടെന്നും കാണുന്നു.

മേൽ വിവരിച്ചതിനിന്നു നോം അറിയുന്നതു് ഭൂമിയെ കൂട്ടുസ്വത്തിനായിട്ടാണ് ആദ്യം വിചാരിച്ചു വന്നിരുന്നതു എന്നും കാലങ്കൊണ്ടു ആ നിലവിട്ട് സ്വകാര്യസ്വത്തായി വന്നതാണെന്നും,കൂട്ടുസ്വത്തു സ്വഭാവത്തിനു അനുകൂലമായിതന്നെ ഉള്ളതാണെന്നും,എന്നാൽ ആദ്യം മുതൽക്കേ സ്വകാര്യസ്വത്തു് ഉണ്ടാക്കുവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/194&oldid=159702" എന്ന താളിൽനിന്ന് ശേഖരിച്ചത്