താൾ:Gadyamalika vol-1 1921.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

192


                   ൧൭൦                                                         ഗദ്യമാലിക ഒന്നാം ഭാഗം 

എടുത്തും അവയുടെ മലമൂത്രങ്ങൾ ഉപയോഗിച്ചും കൃഷി തുടങ്ങി.

                                                                ഇങ്ങിനെ മനുഷ്യർ സഞ്ചാര പ്രവൃത്തി വിട്ടു് ഓരോ ദിക്കിൽ സ്തിരതാമസക്കാരായി. പരിഷ്കാരത്തിന്റെ രണ്ടാമത്തെ നിലയാണ്. ഭൂസ്വത്തിന്റെ ഉത്ഭവം ഇവിടെ നിന്നാണെന്നാണ് വിചാരിക്കേണ്ടതു്. ഒരു സംഘത്തിൽ ഉള്ളവരെല്ലാം ഒരാളുടെ സന്തതികൾ ആണെന്നായിരുന്നു ഇവരുടെ വിശ്വാസം. ഈ നിലയിൽ ഓരോ സംഘത്തിലേക്കുള്ള മുതൽ ഒന്നായി ശേഖരിച്ചു് വയ്ക്കയല്ലാതെ അതിലെ മെംബറന്മാർക്കു് ഭാഗിച്ചു് കൊടുത്തിരുന്നില്ല. 
                                             അതിനാൽ കൃഷിസാമാനങ്ങളും മറ്റും സമുദായസ്വത്താക്കിവച്ചും, കൃഷിചെയ്തുണ്ടാവുന്ന മുതൽ എല്ലാവർക്കും ഒപ്പൊപ്പം കൊടുക്കാതെ സംഖത്തിലെ തലവൻ സൂക്ഷിച്ചുവച്ച് അതിനെ മെംബറുമ്മാർക്കു് ചിലവിനു കൊടുത്തും, ബാക്കി സമുദായസ്വത്താക്കിച്ചേർത്തും, ആയിരുന്നു ഈവർഗ്ഗം കഴിഞ്ഞു വന്നിരുന്നതു്. വളരെ മെംബറമ്മാരുള്ള ഇപ്പോഴത്തെ ഒരു മലയാള തറവാട്ടിലെ അനന്തരവൻമാരുടെ കയ്യിൽ സ്വകാര്യ സ്വത്തില്ലെന്നു വിചാരിക്കുക. അതിലെ കാരണവൻ അവരെ എല്ലാം പ്രയത്നാ ചെയ്യിച്ചു് പുലര്ത്തിയും കൊല്ലത്താൽ ബാക്കി വല്ല മുതലുമുണ്ടെങ്കിൽ അതു തറവാട്ടു ​മുതലിൽ കൂട്ടി വച്ചും തറവാട്ടിലെ സകല ആവശ്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നു വിചാരിക്കുക.ഇതു തന്നെയായിരുന്നു ഒരു സംഘക്കാരുടെ ഏകദേശം സമ്പ്രദായം.

എന്നാൽ തറവാട്ടിൽ മെംബറമ്മാർ വർദ്ദിക്കുമ്പോൾ അവർക്കും പാർപ്പാൻ സാക്ഷാൽ തറവാടു വീടു മതിയാകില്ല. അപ്പോൾ അവർ പത്തായപ്പുര, പടിപ്പുര മാളിക മുതലായതു പണി ചെയ്യിപ്പിക്കയോ അല്ലാത്ത പക്ഷം ചിലർ കളങ്ങളിൽ പോയി താമസിക്കുകയോ ചെയ്യും. എന്നാലും അവർ ആ തറവാട്ടിലെ മെംബറുമ്മാരല്ലാതെ ആവുകയോ തറവാട്ടു സ്വതാതിന്മു അവകാശമില്ലാതെ ആവുകയോ ചെയ്യില്ലെന്നു മാത്രമല്ല---തറവാട്ടു കാരണവർക്കു് അവരുടേ മേൽ ഉള്ള പൊയ്പോകുന്നതുമല്ല. അവർക്കു് ആ തറവാട്ടിലെ കാരണവൻ ചിലവിനു നീക്കി കൊടുക്കുകയും ചെയ്യും. ഇതുപോലെ മേൽ വിവരിച്ച സംഘക്കാരിൽ ആളുകൾ വർദ്ദിച്ചു് ഒരു ദിക്കിൽ താമസിപ്പാൻ സൗകര്യമില്ലാതെ വന്നപ്പോൾ അവരിൽ തന്നെ പലരും പല കുടുംബക്കാരായി വെവ്വേറെ പാർത്തുതുടങ്ങി. ഒരു മെംബറും തന്റെ ഭാര്യയും കുട്ടികളും ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/192&oldid=159700" എന്ന താളിൽനിന്ന് ശേഖരിച്ചത്