താൾ:Gadyamalika vol-1 1921.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

180

൧൫൮ ഗദ്യമാലിക ഒന്നാംഭാഗം

പ്പെട്ടിരിക്കുന്നതു്. ഇതു ഒരു ഉദാഹരണമായി പറഞ്ഞു എന്നേയുള്ളു. എല്ലാശിക്ഷകൾക്കും ഇപ്രകാരം തന്നെ ജാതിഭേദംപോലെ ശിക്ഷാഭേദത്തേയും കല്പിച്ചിട്ടുണ്ടു്. ഈ പക്ഷാപാതിത്വം ഭൂരിപക്ഷഭൂരിസുഖത്തിന്നു വളരെ ബാധകമായിട്ടുള്ളതാകുന്നു. അവരവരുടെ ബുദ്ധിയുടെ വൈഭവംപോലെയും, ഗുണംപോലെയും, അവരവർക്കു ഐശ്വര്യവും യോഗ്യതയും സിദ്ധിക്കുന്നതിനു യാതൊരു പ്രതിബന്ധവും ഉണ്ടാകാത്തവിധത്തിലായിരിക്കണം രാജനിയമം. ഓരോരുത്തർക്കു ഓരോനിയമമാകുമ്പോൾ ചിലർക്കു സ്വാതന്ത്ര്യം അധികമായും ചിലർക്കു കുറവായും മറ്റുചിലർക്കു ഇല്ലാതായും വരുന്നതാകകൊണ്ടു അങ്ങിനെയുള്ള നിയമം ഈ പ്രതിബന്ധത്തെ ചെയ്യുന്നതാകുന്നു. അവരവർക്കു സമ്പാദിക്കുന്നതിനു സാദ്ധ്യമായ അവസ്ഥയെ സമ്പാദിക്കുന്നതു മനപ്പൂർവമായി അസാധ്യമാക്കിത്തീർത്താൽ ഭൂരിപക്ഷം ജനങ്ങൾക്കു ഭൂരിസുഖമുണ്ടാകുന്നതു എങ്ങിനെ? ഇംഗ്ലീഷുകാരുടെ സകല നിയമങ്ങളും ഏർപ്പാടുകളും ഗുണത്തിനാകട്ടെദോഷത്തിനാകട്ടെ എല്ലാവരേയും ഒരുപോലെ സംബന്ധിക്കുന്നതാകുന്നു. രാജനിയമങ്ങൾക്കു ആൾഭേദമില്ലെന്നാകുന്നു നിയമനിർമ്മാണകാര്യത്തിൽ അവർ മുഖ്യമായി അംഗീകരിച്ചിട്ടുള്ള പ്രമാണം.

                            രാജ്യഭരണത്തിന്റെ പ്രധാനോദ്ദേശ്യം ഭൂരിപക്ഷഭൂരിസുഖമാണെന്നും ആ ഉദ്ദേശ്യത്തെ നിർവഹിക്കുന്നതിനുള്ള ഏർപ്പാടുകളുടെ അവസ്ഥപോലെയിരിക്കും രാജ്യഭരണത്തിന്റെ ഗുണദോഷങ്ങളെന്നും ഇതിനു മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലൊ. ഭൂമിയിൽ പലകാലത്തിലായിട്ടു പല രാജ്യക്കാരും ഈ ഉദ്ദേശത്തെ സാധിപ്പിക്കുന്നതിനു പല രാജ്യഭരണരീതികളേയും അംഗീകരിച്ചിട്ടുണ്ടു്. അവയിൽ പ്രധാനമായ ചില രീതീകളുടെ ഗുരുലഘുത്വങ്ങളെ നമുക്കു ആലോചിച്ചു നോക്കുക.

പൂർവകാലങ്ങളിൽ എല്ലാരാജ്യങ്ങളിലും, ഇപ്പോൾ പലരാജ്യങ്ങളിലും നടന്നുവരുന്നതു അനിയന്ത്രിതരാജ്യഭരണമാകുന്നു. പ്രജകളുടെ ഗുണത്തിനാകട്ടെ ദോഷത്തിനാകട്ടെ സ്വേച്ഛപോലെ പ്രവർത്തിപ്പാൻ രാജാക്കന്മാർക്കു സ്വാതന്ത്ര്യമുള്ള രാജ്യഭരണത്തെയാകുന്നു അനിയന്ത്രിതരാജ്യഭരണമെന്നു പറയുന്നതു്. മനുഷ്യബുദ്ധി അപരിമിതമല്ലാത്തതാകകൊണ്ടു പ്രജകളുടെ ക്ഷേമത്തിനാണെന്നുള്ള ഉത്തമവിശ്വാസത്തോടുകൂടി ചെയ്യുന്ന ചില പ്രവർത്തികൾ ചിലപ്പോൾ ഫലത്തിൽ ദോഷകരങ്ങളായി വന്നേക്കാം. അതുകൊണ്ടു രാജ്യഭരണം അനിയന്ത്രിതമാകുന്നതല്ല. അതുപോലെ തന്നെ രാജാക്കന്മാർ ജനങ്ങളെ അധികമായി ഉപദ്രവിപ്പാൻ തുടങ്ങിയാൽ ആ പ്രജകൾക്കു ഐകമത്യമുണ്ടെങ്കിൽ രാജാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/180&oldid=159689" എന്ന താളിൽനിന്ന് ശേഖരിച്ചത്