താൾ:Gadyamalika vol-1 1921.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജ്യഭരണം ൧൫൫

 	ന്നു ചോദിപ്പാൻ അവകാശമുണ്ടെന്നു തോന്നുന്നില്ല.മനുഷ്യരുടെ സകല പ്രവർത്തികളും സുഖപ്രാപ്തിക്കോ ദുഃഖനിവൃത്തിക്കോ വേണ്ടിയാണു ചെയ്യപ്പെടുന്നത്.ഈ രണ്ടിലൊരുദ്ദേശത്തോടുകൂടിയല്ലാതെ യാതൊരു പ്രവൃത്തിയുമില്ല.താൽക്കാലികസുഖമനുഭവിച്ച് പിന്നീടു ദുഃഖത്തിൽ അകപ്പെടുന്നതും ഉത്തരകാലസുഖത്തിനുവേണ്ടി താൽക്കാലികദുഃഖമനുഭവിക്കുന്നതും അസാധാരണയല്ല.ഈ പ്രവൃത്തികളിൽ ബുദ്ധിക്കുറവുകൊണ്ട് മനുഷ്യർക്കു പല തെററുകളും വരികയും വിചാരിച്ചതിനു വിപരീതമായ ഫലം സിദ്ധിക്കുകയും ചെയ്തേക്കാം.എങ്കിലും എന്തു പ്രവൃത്തി ചെയ്യുമ്പോഴും എല്ലാവരും സുഖപ്രാപ്തിയേയോ ദുഃഖനിവൃത്തിയേയോ ഉദ്ദേശിച്ചിട്ടാവാതിരിക്കില്ല.അതിന്നെന്താണ് കാരണമെന്നു ചോദിച്ചാൽ മനുഷ്യസ്വഭാവമെന്നല്ലാതെ ഈ സന്ദർഭത്തിൽ മറ്റൊന്നും പറയേണ്ട ആവശ്യം കാണുന്നില്ല.ഈ സ്വഭാവം കാരണമായിട്ടാണു രാജ്യഭരണംതന്നെ വേണ്ടി വന്നത്.അതുകൊണ്ടു  രാജ്യഭരണത്തിന്റെ ഉദ്ദേശം ഭൂരിപക്ഷം ജനങ്ങളുടെ ഭൂരിസുഖമാണെന്നു പറയുന്നത് ശാസ്ത്രാനുരോധമായിരിക്കുന്നതാണ്.

ഭൂരിപക്ഷഭൂരിസുഖമെന്നു വച്ചാലെന്താണെന്നാകുന്നു ഇനി ആലോചിപ്പാനുള്ളതു്. മനുഷ്യർ ചെയ്യുന്ന യാതൊരേർപ്പാടും എല്ലാവർക്കും ഒരുപോലെ സുഖപ്രദമാവാ൯ പാടില്ലെന്നു തന്നെയല്ല ചിലർക്കു അതു നിശ്ചയമായും ദുഃഖകരം തന്നെയായിരിക്കും.കുററം ചെയ്യുന്നവരെ ശിക്ഷിക്കണമെന്നുള്ള ഏർപ്പാടു പരക്കെ ജനങ്ങൾക്കു സുഖകരമാണെങ്കിലും കുററം ചെയ്യാതെ കഴികയില്ലെന്നുള്ള അപൂർവ്വം ചില ദുസ്വഭാവികൾക്ക് അതു ദുഃഖകരമായിരിക്കുമല്ലൊ. അതുകൊണ്ടാണ് എല്ലാവർക്കും എന്നു പറയാതെ ഭൂരിപക്ഷം ജനങ്ങൾക്ക് എന്നുപറഞ്ഞത്.ഇതുപോലെ തന്നെ പരമാനന്ദമെന്ന അവസ്ഥ മനുഷ്യർക്കു് അലഭ്യമായിട്ടുള്ളതാണ്.അതുകൊണ്ടു ഉണ്ടാകാവുന്നെടത്തോളം സുഖം ഏതുവിധത്തിലാണു് സമ്പാദിപ്പാൻ തരമെന്നേ നോക്കുവാൻ തരമുള്ളൂ .ഈ തത്വത്തെ വിചാരിച്ചിട്ടാണ് പരമസുഖം എന്നു പറയാതെ ഭൂരിസുഖമെന്നു പറഞ്ഞതു്.സകല ജനങ്ങളുടേയും പരമസുഖം തീരെ അപ്രാപ്യവും ഭൂരിപക്ഷം ജനങ്ങളുടെ ഭൂരിസുഖം സാധിപ്പാൻ നോക്കേണ്ടതും ആകകൊണ്ടു രാജ്യഭരണത്തിന്റെ ഉദ്ദേശം ഈ ഒടുവിൽ പറഞ്ഞതുതന്നെ ആകുന്നു എന്നാണ് വിചാരിക്കേണ്ടതു്.

ഇനി ഒരു മതം കൂടിയുണ്ടല്ലൊ.രാജ്യഭരണം മനുഷ്യവർഗ്ഗത്തെ ഉൽക്കർഷീകരിക്കുന്നതിനാണെന്നാകുന്നു ചിലർ പറയുന്നതു്.ആകൃതികൊണ്ടും ബുദ്ധികൊണ്ടും അറിവുകൊണ്ടും ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/177&oldid=159686" എന്ന താളിൽനിന്ന് ശേഖരിച്ചത്