താൾ:Gadyamalika vol-1 1921.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേണ്ടുംവഴിയ്ക്കു തിരിച്ചില്ലെങ്കിൽ അതു കുസൃഷ്ടിക്കും നിസ്സാരവുമായിത്തീരുന്നതാണ്. പുസ്തകപരിശോധന മുതലായ ചിലഘട്ടങ്ങളിൽ അച്യുതമേനവൻ "മെക്കാലളെ" എന്ന ആംഗ്ളേയ ഗ്രന്ഥകർത്താവിനെ പലപ്പോഴും അനുകരിച്ചിട്ടുള്ളതായി ഞാൻ ഓർക്കുന്നുണ്ട്.. ആ അവസരങ്ങളിൽ അച്യുതമേനവൻ പുറപ്പെട്ടു എന്നല്ലാതെ "മെക്കാളെ" പുറപ്പെട്ടെ എന്നു ഒരിക്കലും തോന്നീട്ടില്ലാ.

കേരളഭാഷയിൽ സ്ഥിരമായ ഒരു ഗദ്യരീതിയാകട്ടെ, രീതിക്കു വ്യവസ്ഥചെയ്യുന്നതായ ഗ്രന്ഥങ്ങളാകട്ടെ ഉണ്ടയിരുന്നതായോ ഉള്ളതായോ കേട്ടുകേളിയില്ലെങ്കിലും പണ്ടുള്ള ഗ്രന്ഥവരികളിലും വിധിപ്പകർപ്പുകളിലും എഴുത്തുകളിലും സാമാന്യേന ഒരു വാചക സമ്പ്രദായം കാണുന്നുണ്ടു്. അതിൽ വ്യാകരണശാസ്ത്രത്തെ അനുസരിച്ചു വേണ്ട പൂർവ്വാപരബന്ധം തീരെ അഗണ്യമാക്കി വാചകങ്ങൾ വലിച്ചു നീട്ടിക്കാണുമെങ്കിലും കേൾവക്കുള്ള സുഖം,അർത്ഥത്തിൻെറ തികവ്, സ്തോഭത്തിൻെറ തെളിവ്, മുതലായ ചില സംഗതികളിൽ ആ വാചകരീതിക്ക് ഒരു വകതിരിവുള്ളതായി കാണുന്നുണ്ട്. "അങ്കത്തട്ടി,അങ്കമാടിക്കരയേറി കടുത്തില ഇല കടഞ്ഞു്, മുനകടഞ്ഞു, മുനയിലാദിത്യഭഗവാനെയും ദർശ്ശിപ്പിച്ച് നീട്ടുകിൽ നെഞ്ചുപിളർപ്പൻ"എന്നും മററും സംഘക്കളിക്കാർ കറിശ്ലോകം എന്നു പറഞ്ഞുവരുന്ന ഒരുമാതിരി ഗദ്യമാല ചൊല്ലുന്നതിലും പഴയഗ്രന്ഥവരികളിലും മേക്കൻസിയുടെ "കയ്യെഴുത്തുകളിലും" സചേതനമായി കാണുന്ന വാചകരീതി കാലംകൊണ്ടു മൃതപ്രായമായിത്തീർന്നു. കേരളത്തിൽ വിദേശിയന്മാർ ആക്രമിച്ചുണ്ടായ ക്ഷോഭത്തോടുകൂടി കേരളീയരുടെ കാര്യനിർഫണാദി സമ്പ്രദായത്തിലും ദിനചര്യയിലും കടന്നുകൂടിയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/14&oldid=204691" എന്ന താളിൽനിന്ന് ശേഖരിച്ചത്