താൾ:Gadyamalika vol-1 1921.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധനം ന്മാരായ പല ഇംഗ്ലീഷ് പണ്ഡിതന്മാർ അഭിപ്രായപ്പെ‍ട്ടിട്ടുണ്ട്. അവരുടെ അഭിപ്രായം പ്രായേണ ഇംഗ്ലീഷുകാർ സ്വീകരിച്ചുട്ടു ണ്ടെന്നു തന്നെയല്ല ധനശാസ്ത്രത്തിന്റെ പരിജ്ഞാനമില്ലാത്ത വർ രാജ്യഭാരംചെയ്യുന്നതിന് അയോഗ്യരാണെന്നുവെച്ചു അങ്ങി നെയുളളവരെ രാജ്യഭരണകത്താക്കന്മാരായി നിശ്ചയിക്കാറില്ല. ഈ ശാസ്ത്രത്തിൽ ഉൾപ്പെട്ട സംഗതികൾ എന്തെല്ലാമാണെ ന്നു അറി‍‍ഞ്ഞാൽതന്നെ അതിന്റെ ഉപയോഗവും ഗൗെരവവും സ് പഷ്ടമാകുന്നതാണ്. ധനോല്പത്തി, പദാത്ഥങ്ങളുടെ വില യിലുണ്ടാകുന്ന ഭേദഗതികൾ, ക്രയവിക്രയനിയമങ്ങൾ, വേല, കൂ ലി,പലിശ, പാട്ടം മുതലായവയുടെ സ്വഭാവങ്ങൾ, ജന്മികു ടിയാന്മാർ തമ്മിലുളള സംബന്ധങ്ങൾ ,നികുതി പിരിക്കുന്നതിന്റെ യും ചിലവു ചെയ്യുന്നതിന്റെയും ക്രമങ്ങൾ, കച്ചവടത്തിന്റെ സ്വഭ്വാവും ഗുണദോഷങ്ങളും, ജനങ്ങൾ വർദ്ധിക്കുന്നതുകൊ ണ്ടും ക്ഷയിക്കന്നതുകൊണ്ടും ഒരു രാജ്യത്തിലേക്കുണ്ടാകുന്ന ഗുണ ദോഷങ്ങൾ മുതലായ പല സംഗതികൾ ഈ ശാസ്ത്രത്തിൽ അ ടങ്ങിയിട്ടുളളവയാകുന്നു. ഈ സംഗതികളെ പ്രത്യേകം വിവരിക്കുന്ന തിനു മുമ്പിൽ ധനത്തിന്റെ സൂഷ്മമായ സ്വഭാവം എന്താ ണെന്നു ധരിക്കുന്നതു പ്രത്യേകം ആവശ്യമാണ്.

             ധനം എന്നുവെച്ചാൽ സ്വർണ്ണം , വെളളി മുതലായ ലോഹ

ങ്ങളോ അതുകളെക്കൊണ്ടുണ്ടാക്കിയ നാണ്യങ്ങളോ ആണെന്നാ കുന്നു. സാധാരണ ജനങ്ങൾ മനസ്സിലാക്കിയിട്ടുളളത്. ഒരുവനു ല ക്ഷം ഉറുപ്പികയ്ക്ക് മുതലുണ്ടന്നും , മറ്റൊരുവനു മാസം ഉറുപ്പികയ്ക്ക് മുതലുണ്ടെന്നും മറ്റും നാം പതിവായി പറഞ്ഞു വരുമ്പോൾ ജനങ്ങൾ ഇങ്ങനെ ധരിക്കുന്നതിനെക്കുറിച്ച് അത്ര അത്ഭുതപ്പെടാനില്ല. എങ്കിലും ഈ മതം അത്ര ശരിയായി ട്ടുളളതാണെന്നു വിചാരിപ്പാൻ പാടില്ല. സൂഷ്മമായി വിചാരി ക്കുമ്പോൾ ഒരു ധനവാനും ദരിദ്രനും തമ്മിൽ അനുഭവത്തിൽ എ ന്താണ് വ്യത്യാസം . ധനവാനു തന്റെ ഉപയോഗത്തിനും സു ഖവൃത്തിക്കും വേണ്ട പദാത്ഥങ്ങൾ സ്വാധീനമാണ. ദരിദ്രനു തന്റെ നിത്യവൃത്തിക്കു വേണ്ടതിന്നുകൂടി വളരെ പ്രയാസമാണ് എന്നിരിക്കുമ്പോൾ ആ വക പദാത്ഥങ്ങളെയല്ലേ ധനമെന്നു പറ യേണ്ടത്? ഭക്ഷിപ്പാനുളള സാധനങ്ങൾ , ഇരിപ്പാനുളള ഭവനം , ഉടുപ്പാനുളള വസ്ത്രങ്ങൾ മുതലായതുകളെ അല്ലേ യഥാത്ഥത്തിൽ ധനമെന്നു പറയേണ്ടത്?നാണ്യം സ്വർണ്ണം മുതലായവയെ ധനമെന്നു പറേണ്ടത്? നാണ്യം ആഭരണം മുതലായവയെ ഉണ്ടാക്കുന്നതിനുളള സ്വർണ്ണാദിലോഹങ്ങൾ നമ്മുടെ സുഖവൃത്തി ക്കു ആവശ്യമുളലതാകകൊണ്ടു അതുകളേയും ഈ കൂട്ടത്തിൽ ഗ

ണിക്കാമെന്നല്ലാതെ അതുതന്നെയാണ് ധനം , എന്നു വ്യവഹരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/131&oldid=204685" എന്ന താളിൽനിന്ന് ശേഖരിച്ചത്