താൾ:Gadyamalika vol-1 1921.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മായി -തീരാവുന്നതും പണ്ഡിതനെന്നും ഉളള ഭേദമില്ലാത്ത എല്ലാപേർക്കും വിദ്യാലാഭത്തിനു ഒരു രാജവീഥിയായിത്തന്നെ വിചാരിക്കപ്പെടാവുന്നതും ആകുന്നു. മലയാളത്തിൽ എഴുതാവുന്നവരും എഴുതുന്നവരും ആയ ഗ്രന്ഥകാരകന്മാരൊ, വായിക്കേണ്ടവയും വായിക്കുന്നവയും ആയ ഗ്രന്ഥങ്ങളൊ പലദിക്കിലും പലവിഷയങ്ങളിലുമായി ധാരാളമുണ്ടായിരുന്നുവെങ്കിൽ മാസികകളെക്കൊണ്ടുളള ഉദ്ദേശ്യം ഒട്ടുമുക്കാലും സാധിക്കുമായിരുന്നു എന്നുവരികിലും അല്പസമയംകൊണ്ടു സുഖവഴിക്കു പലതിൻെറയും മുഖജ്ഞാനമുണ്ടാക്കുവാൻ മാസികാ പുസ്തകം അത്യന്താപേക്ഷിതമാകുന്നു. മേൽപറഞ്ഞ മാതിര സർവഗുണസമ്പന്നമായ ഒരു മാസിക മലയാളത്തിൽ ഉ ണ്ടെന്നൊ ഉണ്ടായിട്ടുണ്ടെന്നോ ഞാൻസിദ്ധാന്തിക്കുന്നില്ല. ഉളളതിൽ ഭേദമായിരുന്നു വിദ്യാവിനോദിനി എന്നുമാത്രമെ എനി ക്കഭിപ്രായമുളളു. അതിൽ തന്നെഏറ്റവും ജീവനുളള ലേഖനങ്ങൾ പത്തിനെട്ടു വാശിയും വിദ്യാവിനോദിനിയുടെ ഉച്ചസ്ഥിതിയിൽ പത്രാതിപത്യം വഹിച്ചിരുന്ന സി. അച്യുതമേനവൻെറ ആകന്നുവെന്നുളളതിനും സംശയമില്ല. അച്യുതമേനവൻെറ തർജ്ജമകൾ ക്കും സ്വയംകൃതങ്ങളായ ഉപന്യാസങ്ങൾക്കും കണ്ടുവരുന്ന ആസ്വാദ്യതയ്ക്കു പ്രത്യേകകാരണങ്ങളുമുണ്ട് . തന്മയത്വമാണല്ലൊ ഭാഷാന്തരത്തിൻെറ ജീവൻ. മൂലഭാഷയുടെ രീതിഭേദം ചുവക്കാതെ അർത്ഥരസങ്ങളുടെ പകർച്ചയാകുന്നു തന്മയത്വത്തിൻെറ മർമ്മം. ഈ മൂലതത്വം പ്രത്യേകം ഓർമ്മവക്കാതെ ചെയ്യുന്ന തർജ്ജമ കാപ്പിരികൾ യൂറോപ്യവേഷം ധരിച്ച കൂട്ടത്തിൽ ഇരിക്കുകയേ ഉളളു. വേഷപ്പകർച്ച ഇല്ലാത്തവർ മുഖത്തുതേച്ചു ചാടിത്തുളളുന്നതുക്കൊണ്ടു വേഷധാരിയാകുന്നതല്ലാതെ വേഷക്കാരനാകുന്നതല്ല. ഇത്രയും ഇതിലപ്പുറംവും കണ്ടിട്ടാണു് അച്യുതമേനവൻ തർജ്ജമയ്ക്കു ശ്രമിച്ചിട്ടുളളതെന്നു് ധനശാസ്ത്രസംബ ന്ധമായ ലേഖനങ്ങളിൽനിന്നു പ്രത്യക്ഷപ്പെടുന്നതാണു് . മലയാളഭാഷയിൽ എന്നല്ല സംസ്‍കൃതത്തിൽകൂടിഇല്ലാത്ത വിഷയങ്ങളെ സൂക്ഷ്‍മമാകുംവണ്ണം പ്രതിപാദിക്കുന്ന അനേകം പുസ്തകങ്ങൾ ഇംഗ്‍ളീഷ്ഭാഷയിൽ കിടപ്പുളളപ്പോൾ സ്വഭാഷാഭിവൃദ്ധിക്കു ആ വക പുസ്ത കങ്ങൾ തർജ്ജമചെയ്യാതെ നിവർത്തിക്കുന്നതുമല്ല. അങ്ങിനെ ഭാഷാന്തരപ്പെടുത്തുന്നതു ഭാഷാ ദൂഷണമായി തീരാതിരിക്കേണ്ടതുമ അത്യാ

വശ്യം തന്നെ . ഇംഗ്‍ളീഷുവാക്കുകൾക്കു തക്കതായ മലയാളവാക്കുകൾ സുലഭമല്ലാത്ത സ്ഥിതിക്ക് പുതിയവാക്കുകൾ സൃഷ്ടിക്കുന്നതിലൊ മൂലവാക്കുകളുടെ സാരം പകർത്തുന്നതിലോ തർജമക്കാരൻെറ മനോധർമ്മത്തേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/13&oldid=204682" എന്ന താളിൽനിന്ന് ശേഖരിച്ചത്