താൾ:Gadyamalika vol-1 1921.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെണ്മണികദംബൻ നംപൂരിപ്പാടു് വൃബ ന്നു.........ഇദ്ദേഹം വസൂരിദീനത്തിലകപ്പെടുന്ന ദിവസം "രസ കരഞ്ജിനീ" നാടകയോഗക്കാർക്കുണ്ടാക്കിക്കൊടുത്ത താഴെയെഴുതി യ പദ്യമാകന്നു സ്വയംകൃതമായ ചരമശ്ലോകമെന്നു പറയേ ണ്ടത്. അയ്യോനല്ലൊരരങ്ങണഞ്ഞഭിനയത്തിന്നൊത്തകാലോചിത- ക്കയ്യോരോന്നുതുടർന്നുനല്ലനടനെന്നാപ്പേരുകേൾപ്പായഹം പീയൂഷാംശുകലാകവാപനെയേഭക്തപ്രിയേനിൻകൃപാ

 പീയുഷത്തിനുകൈതൊഴുന്നുജഗദാലംബേകുരുംബേശ്വരീ"
           വസൂരിദീനം കണ്ടുതുടങ്ങിയ ദിവസം ചില കുട്ടികളുടെ നി

ർബ്ബന്ധത്തിന്മേൽ ഉണ്ടാക്കിക്കൊടുത്തതായ ഒരു പാട്ടിന്റെ ചി ല ഭാഗങ്ങളും താഴെ ചേർക്കുന്നു.

    കണ്ണനുണ്ണീകരഞ്ഞീടൊല്ലെ-കഷ്ടമീവണ്ണം
    കർണ്ണുനീരൊലിപ്പിച്ചീടൊല്ലേ
    വെണ്ണപാലിപ്പാപ്പംറൊട്ടി തിണ്ണമിവശരിക്കെട്ടി
    അണ്ണനുള്ളതിലിരട്ടി എണ്ണിയേകാമെന്റെകുട്ടി
    ഇനിയും കുറച്ചുകൂടി ഉണ്ടെന്നു കേട്ടു-ഞങ്ങൾക്കു കിട്ടി

യില്ല.


                 (വെണ്മിണി കദംബൻ നംപൂരിപ്പാട് തുടർച്ച)
  കവിതാവിഷയത്തിൽ മലയാളികളുടെ ഇടയിലെല്ലാം വെ

ണ്മണിനംപൂരിപ്പാട്ടിലെ പ്രസിദ്ധി തുടങ്ങിട്ടിപ്പോൾ അൻപതിൽ ചില്വാനം കൊല്ലമായി. ൧O൧൫-)മാണ്ടിനു മുമ്പിൽ അച്ഛൻ നംപൂരിപ്പാട്ടിലെ കവിതയ്ക്കു ധാരാളമായി പ്രചാരം തുടങ്ങി. അദ്ദേഹത്തിന്റെറ യശസ്സു എല്ലാദിക്കിലും വ്യാപിച്ചതിന്റേശേ ഷം മകൻ അതിനെ വർദ്ധിപ്പിപ്പാൻ തുടങ്ങി. ഇങ്ങിനെ കുറെ ക്കാലമായിട്ടു അവരുടെ പേരു കേൾക്കാത്തതായി അക്ഷരജ്ഞാ നമുള്ള മലയാളികൾ ചുരുക്കമായി. കവിതയുടെ ഗുണദോഷം അ റിഞ്ഞുകൂടാത്തവരും "വെണ്മന്നിനംപുരിപ്പാടോ, അദ്ദേഹത്തിനു സമം ഭാഷാകവികളുണ്ടോ" എന്നു പറയുന്നതു വളരെ സാധാ രണയാണ്. നവീനകവികളുടെ കൂട്ടത്തിൽ മറ്റാരൂടേയും കീ ർത്തിക്കു ഇത്ര പ്രചാരമുണ്ടായിട്ടില്ലെന്നാണ് ഞങ്ങൾക്കു തോന്നു

ന്നതു്"26067_gadyamalika vol1_1921_105_109.pdf"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/105&oldid=159679" എന്ന താളിൽനിന്ന് ശേഖരിച്ചത്