താൾ:Gadyamalika vol-1 1921.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൃം ഗദ്യമാലിക ഒന്നാംഭാഗം 'കണ്ടാലാനന്ദമന്തർഭബ്ബഹിരപിചതതാകണ്ടതേക്കാൾ ഗുരുത്വംവേണ്ടുംവണ്മം പ്രയോജ്യംവിലമുറിവിഷമംപിക്രയംദിക്കിലെല്ലാം വേണ്ടാതില്ലാർക്കുമേറെത്തെളിയമുരസിനാൽചേർന്നവർക്കാഭനൾകും വേണ്ടാത്തേടത്തുകാണാകനകമിവഗുണംപത്തഹോസത്തുകൾക്കു'

   എന്നു ഒരു കവി പറഞ്ഞിട്ടുള്ള അവസ്ഥയിൽ ജനങ്ങളെല്ലാമായിത്തീരേണ്ടതിനു എല്ലാവരും തങ്ങളാൽകവിയുന്നവണ്ണമെല്ലാം താല്പർയ്യപ്പെടേണ്ടതാരണന്നു പറയേണ്ടമെന്നില്ല്ലല്ലോ. മാനസികമായും, കായികമായും,സന്മാർഗ്ഗികമായും ഉള്ള പരിഷ്കാരത്തിനു ആവശ്യമുള്ള സംഗതികൾ എന്തെല്ലാമെന്നു ഇവിടെ സംക്ഷേപമായി പ്രസ്താവിച്ചുവല്ലോ. ഏർപ്പെടുന്ന സകല  കാർയ്യങ്ങളിലും പ്രവൃത്തികളിലും 

സാമർത്ഥ്യവും പ്രയോർജനവും ഉള്ള വരായിരിക്കേണമെന്നു് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കു എല്ലാവർക്കും ഈ പരിഷ്കാരം എത്രയും അത്യാവശ്യമാണെന്നുള്ളതിനു സന്ദേമില്ല. സ്വയംപരിഷ്കാരത്തെ വിലമതിക്കയും,ആ ഗുണം വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ടതിന്നായി യത്നിക്കയും അക്കാർയ്യത്തിൽ അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗുരുനാഥന്മാരെയാണു് ഉത്തമഗുരുനാഥന്മാർ എന്നു വിളിക്കേണ്ടതെന്നു പ്രയോജനകരമായ പുസ്തകങ്ങൾ എഴുതീട്ടുള്ള ഒരു ഗ്രസ്ഥകർത്താവു പറഞ്ഞിട്ടുള്ളതു മേലപറഞ്ഞ സംഗതിയുടെ സത്യയയെസ്ഥിരീകരിക്കുന്നു.

ഈ പരിഷ്കാരത്തിനാവശ്യമുള്ള സംഗതികൾ എന്തല്ലാംമെന്നറിഞ്ഞു പരിശ്രമിച്ചിട്ടുള്ളവർ നിപുണന്മാരും ,വിഖ്യാതന്മാരും ആയിതീർന്നിട്ടുള്ളതായി കാണുന്നതുകൊണ്ടു്, നാം ഇക്കാർയ്യത്തിൽ താല്പർയ്യപ്പെടുന്നപക്ഷം, അപ്രകാരനുള്ള ഗുണ്ണങ്ങൾ നമുക്കും സിദ്ധിക്കാതിരിക്കയില്ലെന്നു പ്രത്യക്ഷപ്പെടുന്നു. വിത്തിന്റെ മദ്ധ്യത്തിൽ ഇരിക്കുന്ന എന്തോ ഒരു സാരാംശത്തിൽ നിന്നു വൃക്ഷങ്ങളും മറ്റും മുളച്ചുണ്ടപ്രകാരം തന്നെയാകുന്നു, മനസ്സിന്റെ അന്തർഭാഗത്തു ബീജഭൂതമായിരിക്കുന്ന സാരാംശത്തിൽ നിന്നു മനുഷ്യന്റെ യോഗ്യതാശം വർദ്ധിക്കുന്നതു് മററുള്ളുവരിൽ നിന്നു കിട്ടുന്ന അറിവു് ഇതിനുസഹായമായിരിക്കുന്നതേ ഉള്ളു എന്നു വീണ്ടും ‍ഓർമ്മപ്പെടുത്തുന്നു. “തങ്ങൾക്കുതന്നെ സഹായം ചെയ്യുന്നവരെയാകുന്നു ഈശ്വരൻ സഹായിക്കുന്നതു്" എന്നുള്ളതിനാൽ നാം ഇങ്ങിനെ ഉള്ള കാർയ്യങ്ങളിൽ എത്രയും യോഗ്യമായ വിധത്തിൽ പരിശ്രമിപ്പാനുള്ളതാകുന്നു. സകല നല്ല ആലോചനയുടേയും കാരണഭൂതനായ ഈശ്വരൻ നമ്മു‌ടെ പ്രവൃത്തികളേയും വിചാരങ്ങളേയും അറിയുന്നുണ്ടെന്നുള്ള ദൃഢവിശ്വാസം, യോഗ്യമായ കാർയ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/102&oldid=159676" എന്ന താളിൽനിന്ന് ശേഖരിച്ചത്