സി.വി. രംഗനാഥശാസ്ത്രി. ൮൯
നായ ആ ബാലൻ, അച്ഛനമ്മമാരോടു ആലോച്ചിവേണം മറുവടി പറവാൻ എന്നുത്തരം പറഞ്ഞു. മിസ്റ്റർ കാസമേജർ കുട്ടിയുടെ അച്ഛനെ ഉടനെ ആളയച്ചു വരുത്തി പറഞ്ഞു സമ്മതിപ്പിക്കയും, അടുത്ത ദിവസം തന്നെ അയാളുടെ ഇംഗ്ലീഷ്ഭാഷഭ്യാസനം താൻതന്നെ ആരംഭിക്കയും ചെയ്തു. ശാസ്ത്രി പുതിയ പഠനത്തിൽ കാണിച്ച കയറ്റം അസാമാന്യമായിരിരുന്നു. ആറുമാസംകൊണ്ടു അയാൾക്കു തെറ്റുകൂടാതെ ഇംഗ്ലീഷു വായിക്കാറായി. അനന്തരം, തനിക്കു സ്വാധീനമായിരുന്ന സമയം ശാസ്ത്രിയുടെ പഠിത്തത്തിനു മതിയാകുന്നില്ല്ലെന്നു കണ്ട് മിസ്റ്റർ കാസമേജർ അയാളെ ചിറ്റൂരിനടുത്തു പാർത്തിരുന്ന ഗ്രോവ്സു എന്ന പാതിരിയുടെ അടുക്കൽ ഏല്പിച്ചു. ഈ പുണ്യാത്മാവു പ്രാതഃകാലത്തെ സ്വസ്ഥസമയമെല്ലാം ശാസ്ത്രിയുടെ പഠിത്തത്തിൽ വിനിയോഗിച്ചു. ഉത്തമനായ ഈ പാതിരിയുടെ ധർമ്മപത്നിയും ശാസ്ത്രിയുടെ നേർക്കു വളരെ ദയ കാണിച്ചു. ദിവസംപ്രതി അഞ്ചു മൈൽ നടന്നിരുന്നു. ശാസ്ത്രി സായ്പിന്റെ ബങ്കാളാവിൽ ചെന്നുവന്നതു്. ഒരു ദിവസം കാലത്തു ശാസ്ത്രി നടന്നു ക്ഷീണിച്ചു വരുന്നതു് കണ്ടിട്ടു അനുകമ്പാകുലയായ മദാമ്മ അയാൾ പ്രാതൽ വല്ലതും കഴിച്ചുകൊണ്ടാണൊ ചെന്നതെന്നു ചോദിച്ചു. ഒന്നു കഴിച്ചു കൊണ്ടല്ലാ പോന്നതെന്ന് അറിഞ്ഞപ്പോൾ ഗുണവതിയായ അവർ, ദിവസേന വന്നുകൂടുമ്പോൾശാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |