താൾ:Gadyamala Onnam Bhagam 1911.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൮൮ ഗദ്യമാല-ഒന്നാംഭാഗം.

യ്ക്കാൻ ഉത്തരവുകൊടുക്കയും ബാലനെ കൂടെ പൊയ്ക്കൊള്ളുവാൻ അനുവദിക്കയും ചെയ്തു. ആ ബാലനോടു മാത്രം, തന്നെ പിറ്റേന്നാൾ കാണണമെന്നു ഒരു വാക്കുകൂടി പറഞ്ഞയച്ചു. ബാലൻ പിതൃമോചനത്തിനുള്ള കല്പനയെ താൻതന്നെ കൊണ്ടുപോയി ജയിലധികാരിക്കു കൊടുത്തു, അച്ഛനേയും വിടുവിച്ചുകൊണ്ടു അന്നു തന്നെ കുറെ രാത്രിയായപ്പോൾ സ്വഗൃഹത്തിൽ എത്തി, ഭർത്താവിന്റെ ആഗമാനംകണ്ട് വിസ്മയാകലയായ മാതാവു ഭർത്തൃവിമോചനത്തിനുള്ള കാരണം തന്റെ മകനാണെന്നറിഞ്ഞപ്പോൾ കുട്ടിയുടെ മേൽ ചൊരിഞ്ഞ ലാളനങ്ങൾക്ക് അളവില്ലായിരുന്നു. ഒരിക്കലും വിസ്മരണീയമല്ലാത്ത ആ രാത്രിയിൽ മാതാപിതാക്കന്മാർ തന്റെ മെൽ വർഷിച്ച വാത്സല്യം പൂർണ്ണങ്ങളായ വചനങ്ങളേയും മറ്റും പ്രാപ്തിയായശേഷം പറഞ്ഞു ശാസ്ത്രി സന്തോഷിക്കാറുണ്ടായിരുന്നു.

പിറ്റെന്നാൾ പുലർന്നപ്പോൾ തന്നെ ശാസ്ത്രി ചിറ്റൂർക്കു് പുറപ്പെട്ടു, സമയം തെറ്റാതെ, മിസ്റ്റർ കാസമേജരരുടെ മുമ്പിൽ എത്തി. സുകൃതിയായ ആ ന്യായാധിപതി, വലരെ ആദർവോടുകൂടി അയാളെ എതിരേറ്റു കുടുംബസംബന്ധമായി പലസംഗതികളും ചോദിച്ചറിഞ്ഞ ശേഷം, സകലചിലവും അദ്ദേഹം വഹിക്കുന്നപക്ഷം അയാൾക്കും ഇംഗ്ലീഷു പഠിക്കാൻ മനസ്സുണ്ടൊ എന്നു ചോദിച്ചു. പുത്രധർമ്മം വെടിഞ്ഞു പ്രവർത്തിക്കുന്നതിൽ വിമുഖ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/94&oldid=159668" എന്ന താളിൽനിന്ന് ശേഖരിച്ചത്