സി. വി. രംഗനാഥശാസ്ത്രി. ൮൭
പാർപ്പിക്കപ്പെട്ടു. അങ്ങനെ താമസിക്കുന്ന കാലത്തു പിതാവിന്റെ ശ്രാദ്ധം വന്നെടുത്തു. തലേദിവസമായപ്പോൾ 'ജയിലിൽ കിടക്കുന്ന ഭർത്താവു് എങ്ങനെ പുറത്തുവന്നു ശ്രാദ്ധം നടത്താൻ പോകുന്നു? പിതൃശ്രാദ്ധം മുടങ്ങിപ്പോകമല്ലോ! എന്നിങ്ങനെ വിചാരിച്ചു ഉത്തമയായ അദ്ദേഹത്തിന്റെ ഭാർയ്യവിലപിച്ചുതുടങ്ങി. മാതാവു കരയുന്നതു കണ്ടപ്പോൾ ശാസ്ത്രിയുടെ മനസ്സ് ആകപ്പാടെ ഇളകിപ്പോയി. ആ സ്വാധ്വിയുടെ ദുഃഖകാരണം ചോദിച്ചറിഞ്ഞ നിമിഷത്തിൽ, ബാലനായ ശാസ്ത്രി അച്ഛനെ വീണ്ടുകൊണ്ടുവരാമെന്നു കരുതി ചിറ്റൂരിലേക്കു യാത്രതിരിച്ചു. ധീരനായ ആ ബാലൻ നേരെ ഡിസ്ട്രിക്കട് ജഡ്ജി മിസ്റ്റർ കാസമേജരുടെ അടുക്കലേക്കു പോയി, തന്റെ അപേക്ഷ അറിയിച്ചു. സത്യസന്ധനായ ആ ന്യായാധിപതി, തിരിയെ വരുമെന്നുള്ളതിലേക്ക് ഉറപ്പു കൊടുത്താലല്ലാതെ അച്ഛനെ വിട്ടയ്ക്കാൻ നിവൃത്തിയില്ലെന്നു മറുപടി കല്പിച്ചു. കുട്ടി അതുകൊണ്ടു കൂസാതെ, അച്ഛൻ തിർയ്യെ വരുന്നതുവരെ താൻ ജയിലിൽ ഇരുന്നുകൊള്ളാമെന്നു വാഗ്ദാനംചെയ്തു. ഒരു ബാലന്റെ മുഖത്തു നിന്നു് ഇത്ര അസാധാരണമായ മറുപടി പുറപ്പെട്ടതു വിചാരിച്ചപ്പോൾ പുണ്യാത്മാവായ ആ ന്യായാധിപതിയുടെ മനസ്സു അലിഞ്ഞുപോയി. ഉടൻതന്നെ അദ്ദേഹം ആ ബാലന്റെ പിതാവിനെ വിട്ടയ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |