താൾ:Gadyamala Onnam Bhagam 1911.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬ ഗദ്യമാല-ഒന്നാംഭാഗം.

ന്ന അദ്ദേഹത്തിന്റെ പിതാവു് അത്യന്തം ദരിദ്രനായിരുന്നു. ദാർദ്രാതിരേകത്താൽ തനിക്കു വശമായിരുന്ന സംസ്കൃതഭാഷ മാത്രമേ മകനെ പഠിപ്പിക്കാൻ ശക്തനായുള്ളു. എങ്കിലും, രംഗനാഥശാസ്ത്രി ബാല്യത്തിൽ തന്നെ സഹജമായ ബുദ്ധിശക്തിയെ പ്രകടിപ്പിച്ചുതുടങ്ങി. എട്ടുവയസ്സു പ്രായമായപ്പോഴേക്ക് അയാൾക്കു സംസ്കൃതഗ്രന്ഥങ്ങൾ വായിച്ചാൽ അർത്ഥമാകമെന്നുമാത്രമല്ല, സംസ്കൃതത്തിൽ സംസാരിക്കാനുള്ള ശക്തിയും ഉണ്ടായി. ആ ബാലൻ പഠിത്തത്തിലെന്നപോലെ കളിയിലും അത്യുൽസുകനായിരുന്നു. തെരുവിലുള്ള കുട്ടികളോടൊന്നിച്ച് ഓടിച്ചാടി അഹങ്കരിക്കുന്നതിൽ അയാൾക്കുണ്ടായിരുന്ന സന്തോഷം പറയാവതല്ല. പത്തുവയസ്സു പ്രായത്തിൽ വന്മരങ്ങളിൽ ചാടികയറുന്നതിനോ, ഉയർന്ന ചുവരുകൾ കയറി മറുപുറത്തിറങ്ങുന്നതിനോ, കുട്ടിശാസ്ത്രിക്കു ലക്ഷ്യമില്ലായിരുന്നു.

ശാസ്ത്രിയുടെ ഭാവിജീവിതത്തിന്റെ സ്വഭാവത്തെ ഒന്നാകെ നിയമിച്ചതായ പന്ത്രണ്ടാം വയസിലെ ആ സംഭവം അസാരം വിസ്തരിക്കേണ്ട കൂട്ടത്തിലാണു്. അയാളുടെ അച്ഛൻ മദ്രാസ് ഗവർമേറ്റിനോട് കുറെ ഭൂമി പാട്ടത്തിനേറ്റു നടന്നുവന്നിരുന്നു. ഒരാണ്ടിൽ വിളവു് അശേഷം ഉണ്ടാകായ്കയാൽ ഗവർമ്മെന്റു‌ഭോഗം കൊടുക്കാൻ അദ്ദേഹം ശക്തനായില്ല. അതുകാരണം, അദ്ദേഹം ആ കാലത്തെ നടപ്പനുസരിച്ച് സിവിൽജയിലിൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/92&oldid=159666" എന്ന താളിൽനിന്ന് ശേഖരിച്ചത്