മൈക്കേൽഫാരഡെ. ൩
യാൾ അറിയിച്ചപ്പോൾ, യജമാനൻ അതിന്നനുവാദം നൽകി എന്നുമാത്രമല്ല, ഗുരുദക്ഷിണ പോലെ, യജമാനന്മാർ അക്കാലത്തു ശിഷ്യരോടു വാങ്ങിക്കാറുണ്ടായിരുന്ന "മുൻകൂറു തുക" വാങ്ങാതെ തന്നെ അയാളെ ശിഷ്യനായി സ്വീകരിയ്ക്കയും ചെയ്തു.
അപ്പൊഴപ്പൊഴായി അക്കാലത്തു ലഭിച്ച സാവകാശത്തെ അയാൾ വൃഥാ കളഞ്ഞില്ല. ആയതുമുഴുവനും, കയ്യിൽ കിട്ടിയ പുസ്തകങ്ങൾ വായിക്കുന്നതിൽ വിനിയോഗിച്ചു. രാത്രിയിൽ ഇരുന്നു പഠിച്ചുവന്നതു്, കുതിരപ്പുരയുടെ മുകളിലുള്ള ഒരു മോശപ്പെട്ട മുറിയിലായിരുന്നു. അവിടെ ഇരുന്നു അയാൾ വായിച്ചുവന്ന വലിയ പുസ്തകങ്ങൾ കണ്ടിട്ടു് മാതാപിതാക്കന്മാർ വളരെ ആശ്ചര്യപ്പെട്ടു. പുത്രന്റെ ഈ വിധമായ പഠിപ്പു് തങ്ങളുടെ പേരിന്നു ബഹുമാന ഹേതുവായും രാജ്യത്തിന്നു് അളവററ അനുഗ്രഹമായും തീരുമെന്നു് അവർ സ്വപ്നേപി വിചാരിച്ചില്ല.
ദിവസംപ്രതി ഷാപ്പു പൂട്ടിയശേഷം ചെന്നാൽ, സമീപത്തു നടത്തിവന്നശാസ്ത്രപ്രസംഗങ്ങൾ കേൾ
ക്കാൻ തരമുണ്ടെന്നു് അയാൾക്കു് അറിവു കിട്ടി. എന്നാൽ, ഇതു് പണച്ചെലവുകൂടാതെ സാധിക്കാവു
ന്ന കാര്യമായിരുന്നില്ല. പ്രസംഗശാലയ്ക്കകത്തു കടക്കണമെങ്കിൽ ദിവസംപ്രതി ഏതാനും ഷില്ലിങ്ങു
(ഒരു ഷില്ലിങ്ങ്=3/4 രൂപാ) കൊടുക്കണം. ഇത്രയും.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |