താൾ:Gadyamala Onnam Bhagam 1911.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്റ്റ്റേലിയൻ സമുദായരാജ്യം. ൮൧

വിടുതിസ്ഥലങ്ങളും നാടകാഭിനയശാലകളും വർത്തമാനപ്പത്രങ്ങളും കൊണ്ടു നിറഞ്ഞ പട്ടണങ്ങളായി പെട്ടന്നു മാറിത്തുടങ്ങി. സ്വർണ്ണഖനികൾ ഈയിടെ അധികമായി കണ്ടെത്തപ്പെട്ടിട്ടുള്ളതു് തെക്കെ ആസ്ത്രേലിയായിലത്രേ. അവിടെ മറ്റു സ്ഥലങ്ങളിലില്ലാതുള്ള ലോഹമായ 'ചെമ്പും' വളരെയുണ്ട്. ആസ്ത്രേലിയായുടെ പല ഭാഗങ്ങളിൽനിന്നും വെള്ളി ധാരാളം എടുക്കപ്പെടുന്നു. 'ഇരുമ്പും' ഈയവും പ്രത്യേച്ചു് തെക്കെ ആസ്ത്രേല്യായിൽ, വേണ്ടുവോളം ഉണ്ട്. ക്വീൻസ്‌ലാൻഡ്, ന്യൂസൗത്ത് വെയിത്സ്' വിക്ടോറിയാ, ഈ മൂന്നു രാജ്യവിഭാങ്ങളീലും കല്ക്കരി സമുദ്ധിയയുള്ളതും ഈയിടെ പൂർവാധികം കുഴിച്ചെടുക്കപ്പെട്ടു തുടങ്ങിയിരിക്കുന്നതുമാകുന്നു.

ആദ്യകാലത്തു് വലിയ കലശലായിരുന്ന സ്വർണ്ണഭ്രാന്തു് അസാരം ശമിച്ചതോടുകൂടി കൃഷിയിലും, ഈയ്യിടയ്ക്കു കൈത്തൊഴിലുകളിലും ആളുകൾക്കു ശ്രദ്ധവർദ്ധിച്ചിരിക്കുന്നു. ധാന്യങ്ങളുടെ കൂട്ടത്തിൽ മുഖ്യമായി കൃഷിചെയ്യപ്പെടുന്നതു് ചോളമാണു്. ഉഷ്ണപ്രദേശങ്ങളിൽ ചിലേടത്തു് നെല്ല് ഉണ്ടാകുന്നില്ലെന്നില്ല. ചോളംകഴിഞ്ഞാൽ പിന്നെ സമൃദ്ധിയായി കൃഷിചെയ്യുന്നതു് കോതമ്പു് ആണു്. ഉഷ്ണഭൂമിയായ ക്വീൻസ്‌ലാൻഡിൽ കരിമ്പുകൃഷിയും ചെയ്യപ്പെടുന്നു. സമശീതോഷ്ണങ്ങളായ തെക്കുഭാഗങ്ങളിൽ ധാരാളമായി മുന്തിരിങ്ങാകൃഷിയും, അ

  • ൧൧*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/87&oldid=159660" എന്ന താളിൽനിന്ന് ശേഖരിച്ചത്