താൾ:Gadyamala Onnam Bhagam 1911.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮0 ഗദ്യമാല-ഒന്നാംഭാഗം

ധനപുഷ്ടിയ്ക്ക് ഒരു മുഖ്യ അവലംബമാണ്. 'വിക്ടോറിയായിലും' അസംഖ്യം ആടുകളെ വളർത്തുന്നുണ്ട്. ആടുകൾ കഴിഞ്ഞാൽ പിന്നെ പ്രാധാന്യം വഹിക്കുന്നതു് കന്നുകാലികളും കുതിരകളുമാകുന്നു. ചെല്ലപ്പിള്ളകളായി ആദ്യം യൂറോപ്പിൽനിന്നു കൊണ്ടുപോകപ്പെട്ട ഏതാനും 'ചെവിയന്മാർ' അതിവേഗത്തിൽ വർദ്ധിച്ചു് മറ്റും ജന്തുക്കളുടെ ആഹാരസാധനമായ പുല്ലു തിന്നു നശിപ്പിച്ചുതുടങ്ങിയതിനാൽ അവ ഇപ്പോൾ ആസ്ത്രേല്യയുടെ ഒരു ഒഴിയാബാധയായി തീർന്നിരിക്കുന്നു. ലക്ഷോപിലക്ഷം എണ്ണം, വർഷംപ്രതി, കൊല്ലപ്പെട്ടിട്ടും ഇവയുടെ സംഖ്യം കുറഞ്ഞുവരുന്നു എന്നു തോന്നുന്നില്ല. പഴുത്ത മണൽക്കാടുകളിൽ കൂടിയുള്ള ദീഘയാത്രയ്ക്കുപകരിക്കുന്ന ഒട്ടകങ്ങളും ഇവിടെ ധാരാളം ഉണ്ട്. ആസ്ത്രേലിയായുടെ ഐശ്വർയ്യത്തിനു നിദാനമായിത്തീർന്നിട്ടുള്ള കൂട്ടത്തിൽ അടുത്തപോലെ പറയേണ്ടതു്, ൬-ൽപ്പരം വർഷങ്ങളായി കുഴിച്ചെടുത്തു വിറ്റുകൊണ്ടിരുന്നിട്ടും വലിയ കുറവുണ്ടായിട്ടില്ലാത്ത, ഖനികളിലെ 'സ്വർണ്ണം' ആകുന്നു. ഇതു എല്ലാ കുടിപാർപ്പുസ്ഥലങ്ങളിലും സാമാന്യം സമൃദ്ധിയായി ഉണ്ടെങ്കിലും ഇതിന്റെ ബഹുലത ആദ്യം 'വിക്ടോറിയാ'യിൽ ആയിരുന്നു. ആദിയിൽ അവിടെ സ്വർണ്ണശേഖരിപ്പുകാർ അനേകായിരങ്ങളായി ഓടിയെത്തി. ഇവരുടെ ആഗമനത്തോടു കൂടി വലിയ ആൾ പാർപ്പില്ലാതിരുന്ന വെളിപ്പുറങ്ങൾ,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/86&oldid=159659" എന്ന താളിൽനിന്ന് ശേഖരിച്ചത്