ലിയാ" ഇതുകളാകുന്നു ആസ്റ്റ്റേലിയാ മഹാദ്വീപിന്റെ ഇപ്പഴത്തെ അഞ്ചു പ്രധാന വിഭാഗങ്ങൾ.
പ്രാരംഭകാലത്തു് ഈ പുതിയ കുടിപാർപ്പുകാർക്കു നേരിട്ട ബുദ്ധിമുട്ടുകൾ അവർണ്ണനീയങ്ങളാകുന്നു. "സ്പിനിഫെക്സ്" എന്ന മുള്ളൻപുല്ലുകൾ കൊണ്ടു നിറഞ്ഞതും വെള്ളത്തിന്റെ നാമധേയംപോലും കേൾപ്പാനില്ലാത്തതുമായ വലിയ മണൽക്കാടുകളിൽ കൂടി പരിശോധനാർത്ഥം അവർ ചെയ്ത സഞ്ചാരങ്ങളും അനുഭവിച്ച കഷ്ടതകളും അവരുടെ മനോധൈര്യത്തിനും സഹനശീലത്തനും സാക്ഷ്യങ്ങളായി എന്നും സ്മരിക്കപ്പെടുന്നതാണു്. എന്നാൽ ഈ പ്രയാസങ്ങളൊന്നും അവരുടെ സ്ഥിരപ്രയത്നത്തിന്നു് കീഴടങ്ങാതിരുന്നില്ല.
അതിവിസ്തീർണ്ണങ്ങളായ പുൽപ്രദേശങ്ങൾ എല്ലാം ആടുമാടുകളുടേയും കുതിരകളുടേയും പ്രിയവസതികളാക്കി ചെയ്യപ്പെട്ടു. അവർ ശുഷ്കാന്തിയോടുകൂടി ഒന്നാമതവലംബിച്ച തൊഴിൽ ഈ ജന്തുക്കളുടെ പരിപാലനമായിരുന്നു. 'ന്യൂസൌത്ത് വെയിത്സിൽ' തനിച്ചു് ൧൮൯൪-ൽ ൫-കോടി ൭൦-ലക്ഷം ആടുകൾ ഉണ്ടായിരുന്നു. ഇവ മിക്കതും സ്പെയിൻ രാജ്യത്തിലെ വിഖ്യാതമായ 'മെറിനൊ' വർഗ്ഗത്തിൽ പെട്ടവയായിരുന്നു. ഇവയുടെ പുറത്തുനിന്നറുത്തു ചീവിയെടുക്കപ്പെടുന്ന രോമം, ലോകത്തിലുള്ള കമ്പിളി രോമങ്ങളിൽ പ്രഥമസ്ഥാനത്തിനു അർഹമായിട്ടുള്ളതാകുന്നു. ഈ ആടുകൾ, ആസ്ത്രേല്യരുടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |