൭൮ ഗദ്യമാല-ഒന്നാം ഭാഗം.
ആടുകളുമാണു് ആസ്ത്രേലിയായിലെ തൃണവനങ്ങളിൽ ഒന്നാമതായി മേഞ്ഞതു്. ഇവർ ആസ്ത്രേലിയായുടെ തീരങ്ങളെ പൂർവാധികം തൃഷ്ണയോടു കൂടി പരിശോധിക്കയും, ജലമാർഗ്ഗങ്ങൾ, ഉൾക്കടലുകൾ, കോടികൾ, പർവതങ്ങൾ, നദികൾ, രാജ്യവിഭാഗങ്ങൾ എന്നിവയ്ക്കെല്ലാം ആംഗലനാമധേയങ്ങൾ കൊടുക്കുകയും ചെയ്തു. ബ്രിട്ടീഷുകപ്പലുകൾ, നാടുകടത്തപ്പെട്ട പുള്ളികളെ പിന്നെയും കൊണ്ടുചെന്നിറക്കിക്കൊണ്ടിരുന്നു. ൧൮൨൯-ൽ 'വെസ്റ്റേൺ ആസ്ത്രേലിയാ എന്ന നാമധേയത്തിൽ പടിഞ്ഞാറേ തീരത്തിലും കുടിപാർപ്പു സ്ഥലങ്ങൾ ഉൽഭൂതങ്ങളായി. അനന്തരം, ൭-വർഷം കഴിഞ്ഞപ്പോൾ, ഒരു ഇംഗ്ലീഷുകമ്പനിക്കാർ പാർലിമേന്റിന്റെ അനുമതിയോടുകൂടി തെക്കേതീരത്തിൽ കുടിപാർപ്പു തുടങ്ങുകയും അവരുടെ അധീനത്തിൽപെട്ട സ്ഥലങ്ങൾക്കെല്ലാം കൂടി 'സൗത്ത് ആസ്ത്രേലിയാ' എന്നു പേരു കല്പിക്കയും ചെയ്തു. ആദ്യകുടിപാർപ്പുസ്ഥലമായ 'ന്യൂസൗത്ത് വെയ്ത്സ്' എന്ന കിഴക്കേ തീരപ്രദേശത്തിൽ ൧൮൫൦-ലും ൧൮൫൯-ലുമായി, തെക്കു 'വിക്ടോറിയാ' എന്നും 'ക്വീൻസ്‌ലാൻഡ്' എന്നും രണ്ടു പുതിയ രാജ്യവിഭാഗങ്ങൾ ജനിച്ചു.
ഇപ്രകാരമുത്ഭവൈച്ച "ക്വീൻസ്‌ലാൻഡ്" "ന്യൂസൗത്ത് വെയിത്സ്" "വിക്ടോറിയാ" "സൗത്ത് ആസ്റ്റ്റേലിയാ", 'വെസ്റ്റ് ആസ്റ്റ്റേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |