൨ ഗദ്യമാല--ഒന്നാം ഭാഗം.
യാൻ മൈക്കേലിനു അശേഷം ലജ്ജയോ, മടിയോ ഉണ്ടായിരുന്നില്ല.
൧0൮ർ- ൽ മൈക്കേൽ, ഒരു സ്റ്റേഷനറിഷാപ്പിലെ ചെറുക്കനായി, ആദ്യം പണിയിൽ പ്രവേശിച്ചു. അയാൾക്ക് അന്ന് പന്ത്രണ്ടു വയസ്സേ പ്രായമുണ്ടാ യിരുന്നുള്ളൂ. വെളുപ്പാങ്കാലം നാലരമണിക്കു കൃത്യമായി ഉണർന്നു വസ്ത്ര ധാരണം കഴിച്ച് ജോലിക്കു സന്നദ്ധനാവുക അയാളുടെ പതിവായിരുന്നു. ഒരിക്കലും നേരനീക്കം വരുത്തുകയില്ല. ആകാശം സുപ്രസന്നമായിരുന്നാലും മേഘഛന്നമായിരുന്നാലും, മണി അഞ്ചടിച്ചാൽ അയാളെ ന്യൂസ്പേപ്പർ ആപ്പിസിൽ നിന്നു പേപ്പർ വാങ്ങിക്കൊണ്ടു വരുകയോ ഏർപ്പാടുകാർക്കു കൊണ്ടുചെന്നു കൊടുക്കയോ ചെയ്യുന്ന ജോലിയിൽ ബദ്ധശ്രദ്ധനായി തെരുവീഥികളിൽ കാണാം. മലിനമായ ഉടുപ്പു ധരിച്ച് പ്രഭാതം മുതൽ സായംകാലംവരെ ഓടി നടന്നു കഷ്ടപ്പെട്ടു നിത്യത നിർവഹിച്ചു വന്ന ആ ബാലൻ വിദ്വല്ലോകത്തിൽ ഏറ്റവും ഉയർന്ന ഒരു സ്ഥാനത്തിനു അർഹനായിത്തീരുമെന്ന് ഒരുത്തരും വിചാരിച്ചിരുന്നില്ല.
താൻ പ്രദർശിപ്പിച്ച കൃത്യശ്രദ്ധകൊണ്ട് അയാൾ അചിരേണ യജമാനന്റെ
സന്തോഷത്തിനു പാത്രീഭവിച്ചു. തന്മൂലം,പുസ്തംബയിന്റുചെയ്യുന്ന തൊഴിൽ
അഭ്യസിക്കാൻ തനിക്കു മോഹമുണ്ടെന്ന് അ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |