ആസ്റ്റ്റേലിയൻ സമുദായരാജ്യം. ൭൩.
സ്സ്' എന്നൊരുവക പശവൃക്ഷങ്ങൾ വളർന്നുകേറി, വലിയ പനകൾപോലെ, ആകാശത്തെ ലംഘിക്കുന്നു. ഉൾപ്രദേശങ്ങളിലെ നദീതീരങ്ങളിലും ഇവ അണിചേർന്നു നില്ക്കുന്നുണ്ടു്. ഈ വൃക്ഷത്തെപ്പറ്റി പല വിശേഷങ്ങളും പറയാനുണ്ടു്. അതിന്റെ ഇലകൾ സൂർയ്യരശ്മിയെ മറച്ചുംകൊണ്ടു് പരന്നു വിരിഞ്ഞുനിൽക്കാതെ, വക്കോടുവക്കു കീഴ്മേലായി സ്ഥിതിഅചെയ്യുന്നു. അതിനാൽ ഇവ ഒരിക്കലും തണൽ നൽക്കുന്നില്ല. ഇദ്ദിക്കിലെ വൃക്ഷങ്ങളുടെ ഇലകളെപ്പോലെ അവ പഴുത്തു നിറം പകരുന്നുമില്ല. എന്നും പച്ചയായിത്തന്നെ വർത്തിക്കുന്നു. ഈ വൃക്ഷവിശ്ശേഷത്തിന്റെ പൊക്കം അസാമാന്യമാകുന്നു. സാധാരണ ൩൦0-അടിയിൽ കുറവില്ല. ഇതു കഴിഞ്ഞാൽ പിന്നെ പ്രാധാനമായ വൃക്ഷം 'ബീഫ്ട്റീ', അല്ലെങ്കിൽ 'ഗോമാംസവൃക്ഷം' ആകുന്നു. നിറംകൊണ്ടു ഗോമാംസത്തോടുള്ള സാമ്യത്താൽ അതു് ഇപ്രകാരം വിളിക്കപ്പെടുന്നു. ഇതിന്റെ തടി പച്ചയായ ഉപശാഖകൾ തൂങ്ങിക്കിടക്കുന്നു. ഈ രണ്ടിനെക്കാളും സമൃദ്ധിയായി ഉണ്ടാകുന്ന ഇനിയൊരുത്തരം വൃക്ഷമുണ്ടു്. ഇതു് 'അക്കേഷിയാ' വർഗ്ഗത്തിൽപെട്ടതാണു്. ഇതിന്റെ പൂക്കൾ പീതവർണ്ണങ്ങളും സുരഭികളുമാകുന്നു. ഈ പറഞ്ഞതെല്ലാം പാശ്ചാത്യർ കുടിപാർപ്പുതുടങ്ങിയപ്പോൾ ഉണ്ടായിരുന്ന വൃക്ഷലതാദികളാണു്.
- ൧0*
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |