താകുന്നു. അവ, വേനൽക്കാലത്ത്, ഉള്ളിലോട്ട് വെറും ചാലുകളായി വർത്തിക്കുന്നേയുള്ളു. വടക്കും കിഴക്കും ഉള്ള നദികൾ, കുറച്ചുകൂടി ശാശ്വതങ്ങളെങ്കിലും, ഇടവിട്ടുണ്ടാകുന്ന ഉണക്കിനും വലിയ വെള്ളപ്പൊക്കത്തിനും അധീനങ്ങളാകുന്നു. തെക്കേതീരത്തിൽ, കിഴക്ക്മാറി നദികൾ ഉണ്ട്. കുടിപാർപ്പ് അധികം ഉള്ളത് ജലസമൃദ്ധിയുള്ള തീരപ്രദേശങ്ങളിലും അവയുടെ സമീപത്തുമാണ്.
ആസ്റ്റ്റേലിയാ ഭൂഗോളത്തിൻറെ ദക്ഷിണാർദ്ധത്തിലാകയാൽ, വടക്ക്ഭാഗത്ത് തെക്കുഭാഗത്തേക്കാൾ അധികം ഉഷ്ണമുണ്ട്. തീരദേശങ്ങളിൽ ഒരിക്കലും ഉൾപ്രദേശങ്ങളെപ്പോലെ ഉഷ്ണമില്ല. മുഖ്യമായി രണ്ടു വേനൽ കാലങ്ങൾ ആണ് ഉള്ളത്. അവ ഉഷ്ണമയമായ വേനൽക്കാലവും, ക്രമത്തിലധികവും തണുപ്പില്ലാത്ത തെളിവുള്ള ശീതകാലവും ആകുന്നു. ഉഷ്ണകാലം ഒക്ടോബർ (കന്നിപ്പാതി) മുതൽ മാർച്ച് (മീനപ്പാതി) വരെയും, ശീതകാലം ഏപ്രിൽ മാസം മുതൽ സെപ്ടംബർ മാസംവരെയും ആകുന്നു. വേനൽക്കാലത്ത്, ചുറ്റുമുള്ള കടലിൽനിന്ന് കാർമേഘങ്ങളെ വഹിച്ചുംകൊണ്ട് കാറ്റ് ഉള്ളിലോട്ട് വീശുന്നതിനാൽ, തീരത്തോടടുത്ത പ്രദേശങ്ങളിൽ ഏറക്കുറെ മഴയുണ്ടാകുന്നു. മഴ അധികം പെയ്യുന്നത് വടക്ക്കിഴക്കേ ഭാഗങ്ങളിലാണ്. തെക്കുകിഴക്കേ ഭാഗങ്ങളിൽ ശീതകാലാരംഭത്തോടുകൂടി മഴ സാമാന്യംപോലെ ഉണ്ടാകുന്നു. പടിഞ്ഞാറേ തീ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |