ഷുകാർ അവിടെ കുടിയേറിപ്പാർത്തുതുടങ്ങിയിട്ടു് നൂറു, നൂറ്റിരുപതു സംവത്സരത്തിലധികമായിട്ടില്ല. ഈ സ്വല്പകാലത്തിനിടയിൽ ഈ ദ്വീപു് പലേ വിധത്തിൽ വലിയ പുഷ്ടിയേയും അഭിവൃദ്ധിയേയും പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. ആകയാൽ, ഇതു് ബ്രിട്ടീഷുകാരുടെ സാഠജമായ ഉത്സാഹശീലത്തിനും സാമർത്ഥ്യത്തിന്നും ഒരു ഉത്തമസാക്ഷ്യമായി എന്നേക്കും വർത്തിക്കുന്നതും. ഇതിന്റ ചരിത്രം എല്ലാവർക്കും ഒന്നുപോലെ രസകരവും ജ്ഞാനപ്രദവും ആയിരിക്കുന്നതും ആകുന്നു. ഇവിടത്തെ സസ്യവർഗ്ഗങ്ങൾ, ജന്തുവർഗ്ഗങ്ങൾ, ആദിനിവാസികൾ, എല്ലാം ഒരുപോലെ വിശേഷസൃഷ്ടികളാകുന്നു.
ആസ്റ്റ്റേലിയായുടെ വടക്കും കിഴക്കും തീരങ്ങളും, തെക്കേതീരത്തിന്റെ കിഴക്കുഭാഗവും, പടിഞ്ഞാറെ തീരത്തിന്റെ ചില ഭാഗങ്ങളും ഉൾക്കടലുകളാൽ ഖണ്ഡിതമായും അവിടവിടെ കപ്പലുകൾ അടുപ്പാൻ സൌകര്യമുള്ളതായും ഇരിക്കുന്നു. മലകൾ മിക്കവാറും തീരത്തോടടുത്താകുന്നു. ആകയാൽ, ചുറ്റുമുള്ള ഭൂമി ഉയർന്നും. അവിടവിടെ താഴ്ചകളോടുകൂടിയ ഉൾപ്രദേശം വിസ്തീർണ്ണങ്ങളായ ഉയർന്ന മൈതാനങ്ങൾകൊണ്ടു പൂർണ്ണമായും ഇരിക്കുന്നു. ഈ മൈതാനഭൂമിക്കു് മദ്ധ്യത്തിലും കിഴക്കുഭാഗത്തും ഉയരക്കൂടുതൽ ഉണ്ടു്. നദികൾ രാജ്യത്തിന്റെ വലിപ്പത്തിനടുത്തപോലെ സമൃദ്ധിയായിട്ടില്ല. പശ്ചിമതീരത്തെ ഖണ്ഡിക്കുന്നവ, പ്രായേണ ചെറു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |