== പണ്ഡിതരമാബായി സരസ്വതി. == ൫൯
രുകിലും ഉച്ചാരണത്തിലും പദപ്രയോഗത്തിലും നല്ല നിശ്ചയം വന്നിട്ടില്ലാഞ്ഞതിനാൽ, അവൾ ഒന്നാമതായി പരിശ്രമിച്ചതു് ഇംഗ്ളീഷുഭാഷാഭ്യസനത്തിൽ ആയിരുന്നു. അനന്തരം കുറേക്കാലത്തേക്കു രമാബായി ചെൽറ്റൻഹാം സ്ത്രീ വിദ്യാശാലയിൽ സംസ്കൃതപണ്ഡിതസ്ഥാനം വഹിച്ചു താമസിച്ചു. ഈ ജോലിയ്ക്കിടയിൽ പ്രകൃതിശാസ്ത്രം, ഇംഗ്ളീഷു ഭാഷാസാഹിത്യം, കണക്കു മുതലായ വിഷയങ്ങൾ അവളും പഠിച്ചു. വിദ്യാഭ്യാസത്തിനു തന്റെ നാട്ടുകാർക്കു് അപൂർവ്വമായിപ്പോലും സിദ്ധിക്കാത്ത ഈ അവസരത്തെ രമാബായി കഴിയുന്നിടത്തോളം പ്രയോജനകരമാംവണ്ണം വിനിയോഗിച്ചു.
രമാബായി ഇംഗ്ളണ്ടിൽ നാലുവർഷം താമസിച്ചു. തനിക്കിപ്രകാരം സിദ്ധിച്ച വിദ്യ തന്റെ നാട്ടുകാർക്കു ഉപയോഗപ്പെടണമെങ്കിൽ വേഗം മടങ്ങുക തന്നെയാണു വേണ്ടതെന്നു വിചാരിച്ചുകൊണ്ടിരിക്കെ അമേരിക്കയിൽ നിന്നു അവൾക്കൊരു ക്ഷണക്കത്തു കിട്ടി. ഇതു് മേധാവിയുടെ മരണത്താൽ ദുഃഖിതയായിരുന്ന കാലത്തു രമാബായിയോടു അനുകമ്പ തോന്നി തന്നോടൊന്നിച്ചു താമസിച്ചു കൊൾവാൻ സാദരം അപേക്ഷിച്ചതായി മുൻ പ്രസ്താവിച്ച ആനന്ദബായിജോഷിയുടേതായിരുന്നു. ആനന്ദബായിജോഷി അമേരിക്കയിൽ ചെന്നു വൈദ്യശാസ്ത്രം അഭ്യസിച്ചു താമസിക്കയായിരുന്നു. തത്സംബന്ധമയി ഒടുവിൽ ഉണ്ടായ പരീക്ഷയിൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |