== പണ്ഡിതരമാബായി സരസ്വതി ൫൫
==
പാണ്ഡിത്യത്തെപ്പറ്റി തൃപ്തരായി, അവൾക്കു സരസ്വതി എന്ന മാന്യമായ പേർ നൽകുകയും ചെയ്തു.
കഷ്ടാവസ്ഥയിൽ നിന്നിപ്രകാരമൊരുവിധം മോചനം വന്നപ്പോൾ അവൾക്കു വേറൊരാപത്തു വന്നു കൂടി. പിതാവിന്റെ മരണാനന്തരം തൽസ്ഥാനത്തിൽ തന്നെ രക്ഷിച്ചുപോന്നിരുന്ന സഹോദരൻ പെട്ടെന്നു മരിച്ചു. രമാബായി ഏകാകിനിയായിത്തീർന്നു.
പിതാ രക്ഷതി കൗമാരേ
ഭർത്താരക്ഷതി യൗവനേ
പുത്രോ രക്ഷതി വാർദ്ധക്യേ
എന്നാണല്ലോ ഹിന്ദുസ്ത്രീകളെപ്പറ്റി പറയപ്പെട്ടിട്ടുള്ളതു്. ഏതായാലും ഈ കഷ്ടത നേരിട്ടതു കല്ക്കട്ടായിൽ വെച്ചായതു അവളുടെ ഗുരുത്വം എന്നേ പറയേണ്ടു. ഈ വിയോഗം സംഭവിച്ചു ആറു മാസം കഴിയുമ്മുമ്പ് രമാബായി ബിപ്പിൻ ബിഹാരി മേധാവി എന്ന യോഗ്യനായ ബംഗാളിയുവാവിനെ ഭർത്താവായി സ്വീകരിച്ചു.
ഇദ്ദേഹത്തിനു രമാബായിയോളം തന്നെ ജാതിശ്രേഷ്ഠത ഉണ്ടായിരുന്നില്ല. സ്വേച്ഛാനുസരണമോ, സ്വേച്ഛയുണ്ടാകത്തക്ക പ്രായത്തിലോ വിവാഹം നടപ്പില്ലാത്ത ഈ നാട്ടുകാരുടെ ഇടയിൽ ഇതു എത്രത്തോളം അപഹാസകാരണമായിത്തീർന്നിരിക്കണമെന്നു പറയേണ്ടതില്ലല്ലോ. നമ്മുടെ ദമ്പതി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |