Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരുടെ ബുദ്ധിഗുണാദികളെ അല്ലാതെ രൂപലാവണ്യത്തെ ചരിത്രകാരന്മാർ വർണ്ണിച്ചേതീരു എന്നില്ല. എങ്കിലും രമാബായിയെ സംബന്ധിച്ചിടത്തോളം അവൾ അതി രൂപവതിയായിരുന്നു എന്നെങ്കിലും പറയാതെ നിവൃത്തിയില്ല. കാരുണ്യാദി മനോഗുണങ്ങളും, ബുദ്ധിയുടെ തീക്ഷ്ണതയും സവിശേഷമായി സ്ഫുരിക്കുന്ന ആ മുഖത്തിന്റെ ഒരു ഛായ ഇതോടൊന്നിച്ചു് ചേർക്കാൻ കഴിയാത്തതിനെപ്പറ്റിമാത്രം വ്യസനിക്കുന്നു. രമാബായിയുടെ ജനനം ൧൦൩൩-ൽ ആയിരുന്നു. സംസ്കൃതവും മഹാരാഷ്ട്രം മുതലായ നാട്ടു ഭാഷകളും അവൾ ബാല്യത്തിൽതന്നെ പഠിച്ചു. പിന്നീടു ഇംഗ്ലീഷും കുറേ അഭ്യസിച്ചു. പന്ത്രണ്ടുവയസ്സു പ്രായമായപ്പോഴേക്കു് രമാബായിക്കു നാലഞ്ചു ഭാഷകളിൽ സാമാന്യമായ ജ്ഞാനം ഉണ്ടായിക്കഴിഞ്ഞിരുന്നു. അവളുടെ ഗുണാതിശയങ്ങളേപ്പറ്റി വിശേഷിച്ചൊന്നും പറയുന്നില്ല. അവളുടെ ജീവിതംതന്നെ ആ ഗുണങ്ങൾക്കു സർവത്ര സാക്ഷ്യമായിരിക്കുന്നു.

ബുദ്ധിക്കു പരിപാകംവരണമെങ്കിൽ ദുഃഖംകൂടി അനുഭവിക്കണമെന്നുണ്ടല്ലൊ. ഈ തത്വം അനുഭവസിദ്ധമാക്കാൻ എന്നപോലെ, പന്ത്രണ്ടാമത്തെ വയസ്സുമുതൽ രമാബായിക്കു കഷ്ടദശ ആരംഭിച്ചു. ആദിയിൽ വന്നുകൂടിയതു് ദാരിദ്ര്യദുഃഖമായിരുന്നു. ശാസ്ത്രികളുടെ പിതൃധനം മിക്കവാറും വനവാസത്തിൽതന്നെ പാന്ഥന്മാരെയും വിദ്യാർത്ഥികളെയും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/58&oldid=159628" എന്ന താളിൽനിന്ന് ശേഖരിച്ചത്