൪൮ ഗദ്യമാല--ഒന്നാം ഭാഗം.
ള്ള പുരുഷന്മാർക്കു വിവാഹം കഴിച്ചുകൊടുത്തു ഉടൻ തന്നെ ഭർത്താവോടൊന്നിച്ചയയ്ക്കുന്നതും അവർക്കു ബാല്യത്തിൽത്തന്നെ ഗൃഹഭാരം വഹിക്കേണ്ടി വരുന്നതും ബ്രാഹ്മണരുടെ ഇടയിലല്ലാതെ കാണ്മാനില്ല.
ലക്ഷ്മീബായിയുടെ ഭാഗ്യാതിരേകത്താൽ അവൾക്കു ഭർത്താവായി ലഭിച്ചത്, അസാരം പ്രായം
ചെന്നവനെങ്കിലും, അതിയോഗ്യനായ ഒരു പുരുഷനായിരുന്നു. ശാസ്ത്രികളുടെ യോഗ്യതയ്ക്കും ഗുണ
വിശേഷത്തിനും അദ്ദേഹത്തിനെ യോഗ്യൻ എന്നൊ വിദ്വാൻ എന്നൊ പറഞ്ഞാൽ മതിയാകുന്ന
തല്ല. സംസ്കൃതോച്ചാരണം പുണ്യപ്രദമെന്നും ശാസ്ത്രങ്ങൾ ദൈവവചസ്സുകൾ എന്നും വിശ്വസിച്ചു
പോരുന്ന നമ്മുടെ നാട്ടുകാരുടെ ഇടയിൽ, ശ്രുതിസ് മൃത്യാദികളുടെ ഗുണദോഷനിരൂപണം ചെയ്തു
അയുക്തികമായുള്ള ഭാഗങ്ങളെ ത്യജിപ്പാൻ തക്ക ധീരതയോടു കൂടിയ ഒരു പുമാനെ ഉദ്ദേശിച്ച്,
സാധാരണ വിശേഷണ പദപ്രയോഗം നിരർത്ഥകമായിബ് ഭവിക്കയേയുള്ളു. സ്ത്രീകളുടെ വിദ്യാ ഭ്യാസം, വിവാഹം മുതലായ വിഷയങ്ങളെപ്പറ്റി അദ്ദേഹം അക്കാലത്തു തന്നെ സ്വാഭിപ്രായം
പുറപ്പെടുവിച്ചു തുടങ്ങിയിരുന്നു. സ്ത്രീജാതിക്കു പ്രകൃത്യാ സിദ്ധിച്ചിട്ടുള്ള ബുദ്ധിശക്തി, പ്രയോഗ
ശൂന്യമായ ഇരുമ്പുകഷണം പോലെ തുരുമ്പുപിടിച്ചു ദ്രവിച്ചുപോകുന്നതു കണ്ട് അദ്ദേഹത്തിന്റെ
മനസ്സിനു വളരെ ഉഷ്ണം തട്ടിയി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |