ടിയും കാണുന്നില്ല. ഇതു് എത്രയും ശോഷ്യമെന്നല്ലാതെ എന്തു പറയുന്നു.
വലിയ കുളങ്ങളിലേയും പെയ്കകളിലേയും വെള്ളത്തിൽ പുല്ലും ചെടികളും മറ്റും ചീഞ്ഞുചേരാൻ തരമുണ്ടു്. ജന്തുജങ്ങളായ മാലിന്യങ്ങളും അവയിൽ ചെന്നു പറ്റാതിരിക്കയില്ല. ആകയാൽ ഇത്തരം വെള്ളം സ്നാനപാനാദികൾക്കു കൊള്ളരുതെന്നുതന്നെ പറയാം.
ഈറ്റുവെള്ളത്തിൽ ശീമച്ചുണ്ണാമ്പു മുതലായി ഗാഢമായി ലയിച്ചിട്ടുള്ള മാലിന്യങ്ങൾ ഇരിക്കാമെങ്കിലും ശാരീരങ്ങളായ മാലിന്യങ്ങൾ ഉണ്ടായിരിക്കാനിടയില്ല. ആയതുകൊണ്ടു് അതു പാനയോഗ്യമല്ലെന്നു പറഞ്ഞുകൂടാ.
ശുദ്ധജലത്തിനു സ്വാദോ, മണമോ, നിറമോ, ഒന്നും ഇല്ല. ഇരുമ്പിന്റെ അംശംചേർന്നിരുന്നാൽ സ്വല്പമൊരു മഞ്ഞഛായ തോന്നിച്ചേക്കാമെങ്കിലും അതു ദോഷമുള്ളതല്ല. സംശയസ്ഥിതിയിലുള്ള വെള്ളമേ കിട്ടുകയുള്ളു എന്നു വരുകിൽ അതിനെ തിളപ്പിച്േച ഉപയോഗിക്കാവൂ. തിളപ്പിച്ചതു കൊണ്ടു മാത്രം ജന്തുജങ്ങളായ മാലിന്യങ്ങളും മറ്റും പോകയില്ല. അരിപ്പാനായി മണലിട്ടു സൂക്ഷിക്കുന്ന കുടത്തിന്റെ അടിയിൽ ദിവസംതോറും പുതുതായി കുറെ കരിക്കട്ടകൂടിയിട്ടു് അരിച്ചെടുക്കുന്ന പക്ഷം ശാരീരങ്ങളായ മാലിന്യങ്ങളും നശിച്ചുപോകും. തിളപ്പിച്ച വെള്ളത്തിനു സ്വാദു കുറവാണെന്നു വിചാരിച്ചു്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |