താൾ:Gadyamala Onnam Bhagam 1911.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആവിയെ നിർമ്മലങ്ങലായ സ്ഫടികക്കുപ്പികൾക്കുള്ളിൽ യഥോചിതം പ്രവേശിപ്പിച്ച് കുപ്പികളുടെ മീതെ തണുത്ത വെള്ളമൊഴിച്ചു തണിപ്പിച്ചുകൊണ്ടിരുന്നാൽ അതുമുഴുവൻ പുനശ്ച വെള്ളമായിത്തീരും. ഇപ്രകാരം ശുദ്ധിചെയ്തെടുക്കപ്പെടുന്ന ജലമാണ് കപ്പൽ യാത്രക്കാർ സാധാരണ ഉപയോഗിച്ചുപോരുന്നത്. എന്നാൽ വെള്ളം ഇപ്രകാരം ശുദ്ധിചെയ്തെടുത്തുപയോഗിക്കുന്നത് സുസാധ്യമല്ല.

സൃഷ്ടിയിൽ ലഭ്യമായുള്ളതിൽവെച്ച് ഏറ്റവും പരിശുദ്ധമായ ജലം 'മഴവെള്ളം' ആകുന്നു. ഭൂതലത്തിലുള്ള നാനാജലാശയങ്ങളിലേയും വെള്ളത്തിൽ ഒരു ഭാഗം സൂര്യൻറെ ഊഷ്മാവിനാൽ ആവി രൂപം പ്രാപിച്ച് സദാ മേൽപോട്ടു ഗമിക്കുന്നു. ഈ ആവി പിന്നീട് ശൈത്യസമ്പർക്കത്താൽ വീണ്ടും മഴയായിത്തീരുന്നു. ആകയാൽ, മഴവെള്ളം മറ്റുവെള്ളത്തെ അപേക്ഷിച്ച് നിർമ്മലമായിട്ടുള്ളതുതന്നെ. ഒരു മഴ നല്ലപോലെ പെയ്ത് ആകാശത്തിലെ മാലിന്യങ്ങളെ കഴുകിക്കൊണ്ടുപോയശേഷം ഒരു തുറന്ന സ്ഥലത്തു വീഴുന്ന വെള്ളത്തെ നിർമ്മലങ്ങളായ പാത്രങ്ങളിൽ ഗ്രഹിച്ചാൽ അത് സവിശേഷം പരിശുദ്ധമായിരിക്കും.

ഭൂതലത്തിൽ പതിക്കുന്ന വഴിക്കുതന്നെ മഴവെള്ളം ആകാശത്തിൽനിന്ന് സ്വല്പം വായുവിനേയും അതിലധികം 'കാർബാണിക്കാസിഡ്ഡി'നേയും സ്വീകരിക്കുന്നു. അനന്തരം അത്, പതിക്കുകയും

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/45&oldid=159614" എന്ന താളിൽനിന്ന് ശേഖരിച്ചത്